settings icon
share icon
ചോദ്യം

എന്റെ കുടുമ്പത്തേയും സ്നേഹിതരേയും നീരസപ്പെടുത്താതെ എനിക്ക്‌ എങ്ങനെ അവരെ സുവിശേഷീകരിക്കുവാന്‍ കഴിയും?

ഉത്തരം


എല്ലാ വിശ്വാസികള്‍ക്കും കുടുമ്പത്തിലോ, സ്നേഹിതരിലോ, ജോലിസ്ഥലത്തോ, പരിചയം ഉള്ളവരിലോ രക്ഷിക്കപ്പെടാത്തവര്‍ ഉണ്ടായിരിക്കും. മറ്റുള്ളവരോടു സുവിശേഷം അറിയിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്‌ നമുക്ക്‌ വികാരബന്ധമുള്ളവരോട്‌ സുവിശേഷം അറിയിക്കുന്നത്‌ വളരെ പ്രയാസമാണ്‌. ചിലര്‍ സുവിശേഷത്തിന്‌ എതിരായിരിക്കും എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (ലൂക്കോ.12:51-53). എന്നാല്‍ സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ്‌ നമ്മോട്‌ കല്‍പിച്ചിട്ടുണ്ട്‌ എന്നു മാത്രമല്ല അത്‌ ചെയ്യാതിരിക്കുവാന്‍ ഒരു ഒഴികഴിവും പാടില്ലാത്തതുമാണ്‌ (മത്താ. 28:19-20; അപ്പൊ.1:8; 1പത്രോ.3:15).

അതുകൊണ്ട്‌ എങ്ങനെ നമ്മുടെ കുടുമ്പത്തിലുള്ളവരേയും, സ്നേഹിതരേയും സുവിശേഷീകരിക്കാം എന്നതിനെപ്പറ്റി ചിന്തിക്കാം. ഏറ്റവും പ്രധാനമായി നമുക്കു ചെയ്യുവാന്‍ കഴിയുന്നത്‌ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌. ദൈവം അവരുടെ മനസ്സിന്റെ കണ്ണുകള്‍ തുറന്ന്‌ അവര്‍ സുവിശേഷത്തിന്റെ വെളിച്ചം കാണുവാന്‍ ഇടയാകേണ്ടതിന്‌ പ്രാര്‍ത്ഥിക്കേണ്ടതാണ്‌ (2 കൊരി.4:4). അവര്‍ ദൈവസ്നേഹത്തെപ്പറ്റി ഗ്രഹിക്കുവാനും രക്ഷയുടെ ആവശ്യത്തെപ്പറ്റി ബോധമുള്ളവരാകുവാനും നമുക്ക്‌ പ്രാര്‍ത്ഥിക്കാം (യോഹ.3:16). കൃപയോടെ അവരെ ശുശ്രൂഷിക്കുവാനുള്ള ജ്ഞാനം നമുക്കു ലഭിക്കുവാനായി പ്രാര്‍ത്ഥിക്കാം (യാക്കോ.1:5). അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അവരുടെ മുന്‍പില്‍ സാക്ഷികളായി ജീവിച്ച്‌ ദൈവം നമ്മുടെ ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അവര്‍ക്ക്‌ കാണിക്കാം (1പത്രൊ.3:1-2). ഫ്രാന്‍സിസ്‌ അസ്സീസ്സി പറഞ്ഞതുപൊലെ എപ്പോഴും സുവിശേഷം പ്രസംഗിക്കാം, ആവശ്യമുള്ളപ്പോള്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കാം.

അവസാനമായി, സുവിശേഷം അറിയിക്കുന്നതില്‍ നാം മനസ്സുള്ളവരും ധൈര്യമുള്ളവരും ആയിരിക്കേണ്ടതാണ്‌. നമ്മൂടെ കുടുമ്പത്തിലുള്ളവരോടും സ്നേഹിതരോടും നമുക്ക്‌ സുവിശേഷ സന്ദേശം പങ്കിടാം (റോമ.10:9-10). നമ്മുടെ വിശ്വാസത്തെപ്പറ്റി ശന്തത്തോടും മതിപ്പോടും കൂടി സംസാരിക്കുവാന്‍ നാം എപ്പോഴും തയ്യാറായിരിക്കേണ്ടതാണ്‌ (1പത്രൊ.3:15). അവരുടെ രക്ഷയുടെ കാര്യം ദൈവകരങ്ങളില്‍ ഭരമേല്‍പിച്ച്‌ അവനായി കാത്തിരിക്കാം. അവന്‍ നമ്മുടെ പ്രാര്‍ത്ഥനയുടെയും, നമ്മുടെ സാക്ഷിജീവിതത്തിന്റേയും, ആത്മാര്‍ത്ഥത കണ്ട്‌ നമുക്ക്‌ ഉത്തരം അരുളുക തന്നെ ചെയ്യും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്റെ കുടുമ്പത്തേയും സ്നേഹിതരേയും നീരസപ്പെടുത്താതെ എനിക്ക്‌ എങ്ങനെ അവരെ സുവിശേഷീകരിക്കുവാന്‍ കഴിയും?
© Copyright Got Questions Ministries