settings icon
share icon
ചോദ്യം

ഒരു ക്രിസ്ത്യാനി കടക്കാരൻ ആകുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?

ഉത്തരം


റോമർ 13: 8ൽ സ്നേഹത്തിൽ അല്ലാതെ മറ്റൊന്നിലും നാം കടപ്പെട്ടിരിക്കരുത് എന്ന് പൗലോസ് നമ്മെ ഓർപ്പിക്കുന്നു. ഇതിൽ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു, സമയത്ത് കൊടുത്ത് തീർക്കുവാൻ കഴിയാത്ത ഒരു കടത്തിലും ദൈവം പ്രസാധിക്കുന്നില്ല. (സങ്കീർത്തനം 37: 21 വായിക്കുക) അതേ സമയം തന്നെ, കടപ്പെട്ടിരിക്കുന്നതിന് എതിരായി സ്പഷ്ടമായി ഒന്നും ബൈബിൾ പറയുന്നില്ല. കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതിനെ പറ്റി വചനം താക്കീത് നൽകുന്നുണ്ട്, കൂടാതെ അങ്ങനെ ചെയ്യാതിരുന്നാൽ ഉള്ള നല്ല ഗുണങ്ങളെ പറ്റിയും പറഞ്ഞിട്ടുണ്ട്. എന്നാൽ കടം വാങ്ങുന്നതും കൊടുക്കുന്നതും തീർത്തും പാടില്ല എന്ന് വചനം പറയുന്നില്ല. കടപ്പെട്ടിരിക്കുന്ന വ്യക്തിയോട് കടം കൊടുത്ത വ്യക്തി അന്യായമായി പെറുമാറുന്നതിനെതിരെ വചനം ശക്തമായി എതിർത്ത് സംസാരിക്കുന്നുണ്ട്, എന്നാൽ കടം വാങ്ങിയ വ്യക്തിയെ വചനം ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല.

കടം വാങ്ങിയ പണത്തിന് പലിശ വാങ്ങുന്നത് ശരിയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ കടം വാങ്ങിയ പണത്തിന് മിതമായൊരു പലിശ വാങ്ങുന്നതിൽ തെറ്റില്ല എന്ന് പല പ്രാവശ്യം വചനത്തിൽ നാം കാണുന്നു. (സദൃശ്യവാക്യങ്ങൾ 28: 8; മത്തായി 25: 27). ഇസ്രായേലിൽ ആദിമ നാളുകളിൽ പാവങ്ങളായ ആളുകൾക്ക് നൽകുന്ന കടത്തിന് പലിശ വാങ്ങുന്നത് തടയപ്പെട്ടിരുന്നു (ലേവ്യ 25: 35-38). ഈ നിയമത്തിന് അനേക സാമൂഹിക, സാമ്പത്തിക, ആത്മീയ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നു, എന്നാൽ ഇവയിൽ രണ്ടെണ്ണം എടുത്ത് പറയേണ്ടവയാണ്. ഒന്നാമതായി, ഇത് പാവങ്ങളായ ആളുകളെ അവരുടെ സ്ഥിതി വഷളാക്കാതെ സഹായിച്ചിരുന്നു. ദരിദ്രാവസ്ഥയിൽ ഇരിക്കുന്നത് തന്നെ ഒരു കെട്ട അവസ്ഥയാണ്, അതിന്റെ കൂടെ സഹായ അന്വേഷിക്കുന്നത് അതിലും താണ അവസ്ഥയാണ്. ഒരു ദരിദ്രന് കടം തിരിച്ച് അടക്കുന്നതിനൊപ്പം പലിശ കൂടി നൽകേണ്ട സ്ഥിതി വന്നാൽ സഹായത്തിന് പകരം വളരെ പരിതാപകരമാകുകയാണ്.

രണ്ടാമത്, ഇത് നമ്മെ ഒരു ആത്മീയ പാഠം പഠിപ്പിക്കുന്നു. ഒരു കടം കൊടുക്കുന്ന വ്യക്തി പലിശ ഇളെച്ച് കൊടുക്കുന്നത് കാരുണ്യത്തിന്റെ പ്രതീകമാണ്. പലിശ ഇളെച്ച് കൊടുക്കുമ്പോൾ അവന് ആ പണം നഷ്ടമാകുകയാണ്. എന്നാൽ ഈ പ്രവർത്തി, ദൈവം തന്റെ മക്കളോട് പ്രതിഫലം ഇച്ഛിക്കാതെ കാണിച്ച കാരുണ്യത്തിന് ഒരു നന്ദി പ്രകടനമാകുന്നു. ദൈവം ഇസ്രായേലിനെ തന്റെ കാരുണ്യത്താലെ മിസ്രായീമിൽ നിന്ന് പുറപ്പെടുവിച്ച് സ്വന്ത ദേശം അവകാശമായി കൊടുത്തതു പോലെ (ലേവ്യ 25: 38) പാവപ്പെട്ട വ്യക്തികളോട് ദയ കാണിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.

ക്രിസ്ത്യാനികൾ സമമായൊരു അവസ്ഥയിലാണ്. യേശുവിന്റെ ജീവിതം, മരണ അടക്കം ദൈവത്തോടുള്ള നമ്മുടെ പാപ കടം തീർത്തു. ഇപ്പോൾ നമുക്ക് അവസരം ലഭിക്കുമ്പോൾ നമ്മുടെ കൂട്ടു വിശ്വാസികൾക്ക് അവരുടെ ഭാരം വർദ്ധിപ്പിക്കാതെ തന്നെ സഹായിക്കുവാൻ ശ്രമിക്കുക. കടം കൊടുത്ത രണ്ട് വ്യക്തികളുടെ മനോഭാവങ്ങളും, ക്ഷമിക്കുന്ന രീതികളെയും പറ്റിയുള്ള ഉപമ മത്തായി 18: 23-35 വരെയുള്ള വാക്യങ്ങളിൽ യേശു പറയുന്നു.

കടം വാങ്ങുന്നത് വചനം തീർത്തും എതിർക്കുന്നില്ല എന്നാൽ കടം വാങ്ങുന്നത് ഒരു നല്ല കാര്യമല്ല എന്ന് വചനത്തിന്റെ ജ്ഞാന വാക്കുകൾ നമ്മെ മനസ്സിലാക്കി തരുന്നു. കടം വാങ്ങുന്ന വ്യക്തി കടം കൊടുക്കുന്ന വ്യക്തിക്ക് അടിമയാകുന്നു. പലപ്പോഴും കടം കൂടിയെ തീരൂ എന്ന ഒരു ദുഷ്ട അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. നമുക്ക് പണം വിവേകത്തോടെ കൈകാര്യം ചെയ്യുവാൻ സാധിക്കും എന്നും അടച്ചു തീർക്കുവാൻ സാധിക്കും എന്നും ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക കടം എടുക്കാവൂ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു ക്രിസ്ത്യാനി കടക്കാരൻ ആകുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
© Copyright Got Questions Ministries