settings icon
share icon
ചോദ്യം

ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?

ഉത്തരം


ചൂതാട്ടത്തെയോ, ബെറ്റുവയ്കുന്നതിനേയോ, ലൊട്ടറിയെയോ പേരുപറഞ്ഞ്‌ വേദപുസ്തകം കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ദ്രവ്യാഗ്രഹത്തിൽ നിന്ന്‌ ഒഴിഞ്ഞിരിക്കുവാന്‍ വേദപുസ്തകത്തിൽ കല്പനയുണ്ട്‌ (1തിമോത്തിയോസ്.6:10; എബ്രായർ.13:5). പെട്ടെന്ന്‌ പണക്കാരനാകുവാൻ ആഗ്രഹിക്കുന്നതിൽ നിന്ന്‌ പിന്‍മാറണമെന്നും വേദപുസ്തകം മുന്നറിയിപ്പു തരുന്നുണ്ട്‌ (സദൃശ്യവാക്യങ്ങൾ.13:11; 23:5; സഭാപ്രസംഗി.5:10). ആളുകള്‍ ചൂതാട്ടത്തിൽ ഏര്‍പ്പെടുന്നത്‌ ദ്രവ്യാഗ്രഹംകൊണ്ടും പെട്ടെന്ന്‌ പണക്കാരാകുവാനുള്ള ആഗ്രഹം കൊണ്ടുമാണല്ലൊ.

ചൂതാട്ടത്തിലെ തെറ്റ്‌ എന്താണ്‌? ചൂതാട്ടം കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുള്ള പ്രശ്നമാണ്‌. ഇടക്കിടക്കു മാത്രമേ ചൂതാട്ടത്തിൽ ഒരാൾ ഏര്‍പ്പെടത്തുള്ളു, ഇത്‌ പണത്തെ പാഴാക്കുന്ന കാര്യമാണ്‌. എന്നാൽ, പൂർണ്ണമായും ഇത് ഒരു പാപമാണെന്ന് പറയുവാൻ പറ്റത്തില്ല. ആളുകള്‍ പല കാര്യങ്ങൾക്കായി പണം പാഴാക്കുന്നു. സിനിമക്ക്‌ പോകുന്നതും, അധികപണച്ചെലവുള്ള ഹോട്ടലിൽ ആഹാരം കഴിക്കുന്നതും, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പോലെ തന്നെ ചൂതാട്ടവും പാഴ്ചെലവിന്റെ പട്ടികയില്‍ പെടുത്തേണ്ടതാണ്‌. പണംപാഴാക്കുവാനുള്ളതല്ല. ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ അത്‌ ഭാവി ആവശ്യത്തിനായി കരുതേണ്ടതാണ്‌.അല്ലെങ്കില്‍ ദൈവീക പ്രവർത്തനങ്ങൾക്ക് കൊടുത്ത്‌ സഹായിക്കേണ്ടതാണ്‌; പണം പാഴാക്കുവാന്‍ പാടില്ലാത്തതാണ്‌.

വേദപുസ്തകത്തില്‍ ചൂതാട്ടത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യം പരീക്ഷിക്കുന്നതിനെപ്പറ്റിയും ചീട്ടിട്ടുകാര്യങ്ങള്‍ തീരുമാനിക്കുന്നതിനെപ്പറ്റിയും വായിക്കുന്നുണ്ട്‌. ലേവ്യാപുസ്തകത്തില്‍ ഏത്‌ ആടിനെ ബലിയിടണം ഏതിനെ വനാന്തരത്തിലേക്ക്‌വിട്ടയക്കണം എന്ന് തീരുമാനിക്കുന്നത്‌ ചീട്ടിട്ടായിരുന്നു. യോശുവയുടെ കാലത്ത്‌ ഏതു ഗോത്രത്തിന്‌ ഏതുസ്ഥലം എന്നത്‌ തീരുമാനിച്ചത്‌ ചീട്ടിട്ടായിരുന്നു. നെഹമ്യാവിന്റെ കാലത്ത്‌ പട്ടണത്തിനുള്ളിൽ ആരു താമസിക്കും വെളിയില്‍ ആരു താമസിക്കും എന്ന് തീരുമാനിച്ചതും ചീട്ടിട്ടായിരുന്നു. ഒടുവിലായി അപ്പൊസ്തലന്‍മാർ യൂദക്കു പകരം ഒരാളെ തെരഞ്ഞെടുത്തതും ചിട്ടിട്ടു തന്നെയായിരുന്നു. "ചീട്ടു മടിയില്‍ ഇടുന്നു.അതിന്റെ വിധാനമോ യഹോവയില്‍ നിന്നത്രേ" എന്ന് സദൃശ്യവാക്യങ്ങൾ.16:33 ല്‍ വായിക്കുന്നു. എന്നാല്‍ ഈ കാലത്ത്‌ വിശ്വാസികള്‍ കാര്യങ്ങൾ തീരുമാനിക്കേണ്ടത്‌ ചീട്ടിട്ടാണ്‌ എന്ന് പുതിയനിയമത്തിൽ എവിടെയും വായിക്കുന്നില്ല.

നൃത്തശാലകളും ലോട്ടറികളും എങ്ങനെയെങ്കിലും ആളുകളുടെ കൈയിലിരുന്ന് പണം അപഹരിക്കുവാന്‍ ഏതെല്ലാം വശ്യവ്യാപാര അടവുകളാണ്‌ പ്രയോഗിക്കുന്നത്‌! പലപ്പോഴും അവര്‍ ലഹരി പാനീയങ്ങള്‍ വളരെ വില കുറച്ചോ അല്ലെങ്കില്‍ സൌജന്യമായോ കൊടുത്ത്‌ ആളുകളുടെ ചിന്തിച്ചുതീരുമാനിക്കുവാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. നൃത്തശാലകളില്‍ ആളുകളുടെ മനസ്സിനേയും ശരീരത്തേയും പ്രീണിപ്പിക്കുന്ന കാര്യങ്ങള്‍ കൊടുത്ത്‌ പണം അപഹരിക്കുന്നു. ലോട്ടറികളും അപ്രകാരം ആളുകളെ വശികരിച്ചാണ്‌ പണം അപഹരിക്കുന്നത്. പഠനങ്ങള്‍ തെളിയിക്കുന്നത്‌ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നവർ പട്ടിണിപ്പാവങ്ങൾ ആണെന്നാണ്‌. പെട്ടെന്നു പണക്കാരാകുവാനുള്ള അമിതമായ ആശയില്‍ വെറിപിടിച്ച്‌ ആഹാരത്തിനുള്ളതു പോലും ചിലപ്പോള്‍ ലോട്ടറിക്കായി ചെലവാക്കുന്നു. ഇങ്ങനെ അനേകരുടെ ജീവിതം നശിച്ചു പോയിട്ടുണ്ട്‌.

ലോട്ടറി പ്രസ്ഥാനം എന്തുകൊണ്ട്‌ ദൈവത്തിന്‌ പ്രസാദമല്ല? പലരും ചൂതാട്ടത്തിലും ലോട്ടറിയിലും ചേരുന്നതിന്റെ ഒരു ഉദ്ദേശം ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ ദൈവകാര്യങ്ങള്‍ക്കും മറ്റു നല്ലകാര്യങ്ങള്‍ക്കും ഒക്കെ കൊടുക്കാമല്ലോ എന്നു പറഞ്ഞാണ്‌. എന്നാല്‍ വാസ്തവം പറയട്ടെ ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ നിന്ന്‌ ദൈവകാര്യങ്ങള്‍ക്കോ നല്ലകാര്യങ്ങള്‍ക്കോ കൊടുക്കുന്നവര്‍ ഇല്ല എന്നു തന്നെ പറയാം. പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു വാസ്തവം ലോട്ടറിയില്‍ നിന്നും മറ്റും വലിയ തുകകള്‍ സമ്മാനമായി ലഭിച്ചവരില്‍മി ക്കവരും ചില വര്‍ഷങ്ങള്‍ക്കുള്ളിൽ അവരുടെ ആദ്യത്തെ സാമ്പത്തീകനിലയേക്കാൾ പരിതാപകരമായ നിലയിലേക്ക്‌ തള്ളപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌.ലോട്ടറിപ്പണം ആരും ദൈവകാര്യങ്ങള്‍ക്ക്‌ കൊടുക്കാറുമില്ല. ദൈവത്തിന്‌ നമ്മുടെ പണം ആവശ്യമില്ലല്ലോ (സങ്കീർത്തനം 50:12). ബാങ്കു കൊള്ളയിൽ നിന്നും മയക്കുമരുന്നില്‍നിന്നും ലഭിക്കുന്ന പണം ദൈവനാമ മഹത്വത്തിന്‌ ഉതകാത്തതുപോലെ ലോട്ടറിപ്പണവും ദൈവനാമമഹത്വത്തിന്‌ പ്രയോജനമില്ലാത്തതാണ്‌. അനേക പട്ടിണിപ്പാവങ്ങളുടെ ദ്രവ്യാഗ്രഹത്തിൽ നിന്നുണ്ടായതാണല്ലോ ലോട്ടറിപ്പണം. "അന്യായമായി സമ്പാദിച്ച പണം കുറഞ്ഞുപോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോവര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും" (സദൃശ്യവാക്യങ്ങൾ.13:11).

"ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംഷിച്ചിട്ട്‌ വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്ക്‌ അധീനരായിത്തീര്‍ന്നിരിക്കുന്നു " (1തിമോത്തിയോസ്.6:10). "നിങ്ങളുടെ നടപ്പ്‌ ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതു കൊണ്ട്‌ തൃപ്തിപ്പെടുവിന്‍. 'ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല' എന്ന് അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നല്ലോ" (എബ്രായർ.13:5). മത്തായി് 6:24 ഇങ്ങനെ പറയുന്നു: "രണ്ടു യജമാനന്‍മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ച്‌ മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്ന് മറ്റവനെനിരസിക്കും. നിങ്ങള്‍ക്ക്‌ ദൈവത്തെയും മാമോനെയും (ദ്രവ്യത്തെയും) സേവിപ്പാന്‍ കഴികയില്ല".

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?
© Copyright Got Questions Ministries