ചോദ്യം
ഒന്നിച്ചുള്ള പ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി ഒന്നിച്ചുള്ള പ്രാര്‍ത്ഥനക്കുണ്ടോ?
ഉത്തരം
ആരാധന, ഉപദേശം, അപ്പം നുറുക്കല്‍, കൂട്ടായ്മ എന്നിവയോടൊത്ത് ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും സഭയുടെ ആത്മീയ വളര്‍ച്ചക്ക് വളരെ പ്രാധാനമാണ്. ആദിമ സഭ അപ്പോസ്തലന്മാരുടെ ഉപദേശം കേൾക്കാനും, അപ്പം നുറുക്കാനും, പ്രാർത്ഥിക്കുവാനും ഒരുമിച്ചു കൂടിവരിക പതിവായിരുന്നു.(അപ്പൊ2:42 ). മറ്റുവിശ്വാസികളുമൊരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പ്രയോജനം പലതാണ്. നമ്മുടെ പൊതുവിശ്വാസം നാം പങ്കിടുമ്പോള്‍ അത് നമ്മെ ഒന്നായി ചേര്‍ക്കയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മില്‍ എല്ലാവരിലും വസിക്കുന്നത് ഒരേ ദൈവാത്മാവ് ആയതുകൊണ്ട് നമ്മുടെ ഹൃദയം സന്തോഷിക്കയും ദൈവനാമം മഹത്വപ്പെടുകയും ചെയ്യുന്നു. അങ്ങനെ നാം അന്വേന്യം ഇണെക്കപ്പെട്ട് മറ്റെങ്ങും ലഭ്യമല്ലാത്ത അതുല്യമായ കൂട്ടായ്മ സന്തോഷത്തില്‍ നാം ഉല്ലസിക്കുവാന്‍ ഇടയാകുന്നു.
ജീവിതഭാരത്താല്‍ കഷ്ടപ്പെടുന്ന ഒരു വിശ്വാസിയെ കൂട്ടുസഹോദരന്‍മാര്‍ ഒരുമിച്ച് കൃപാസനത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് ഉണ്ടാകുന്നത്. നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് അന്വേന്യം സ്നേഹവും അനുകമ്പയും വര്‍ദ്ധിക്കുന്നു. അതുപോലെ കൂടിവരുന്നവരുടെ ഹൃദയത്തിന്റെ അവസ്ഥ വെളിപ്പെടുന്ന അവസരമാണ് കൂട്ടായുള്ള പ്രാര്‍ത്ഥന. ദൈവസന്നിധിയില്‍ താഴ്മയോടും (യാക്കോ.4:10), സത്യത്തോടും (സങ്കീ.145:18), അനുസരണത്തോടും (1യോഹ.3:21-22), നന്ദിയോടും (ഫിലി.4:6), ധൈര്യത്തോടും (എബ്രാ.4:16) കൂടിവരുവാനാണ് കല്‍പന. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിക്കുന്നതിനു പകരം മറ്റുള്ളവരെ കേള്‍പ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരും ഇല്ലാതില്ല. ഇങ്ങനെ മറ്റുള്ളവര്‍ക്കുമുന്‍പില്‍ ഭക്തിമാന്‍ ചമയുന്നതിനെതിരായി കര്‍ത്താവ് മത്താ.6:5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഇവിടെ കർത്താവു നമ്മെ പ്രബോധിപ്പിക്കുന്നത് കപടഭക്തിക്കാരെപോലെ പള്ളികളിലും തെരുക്കോണുകളിലും നിന്ന് പ്രാര്ഥിക്കാതെ അറയിൽകടന്നു രഹസ്യമായി പ്രവർത്തിക്കാനാണ്. ഇത് കപടമായി മറ്റുള്ളവരുടെ മുൻപിൽനിന്നു പ്രാർത്ഥിക്കുവാനുള്ള പരീക്ഷയിൽനിന്നു നമ്മെ വിടുവിക്കുവാനിടയാകും.
ദൈവകരത്തെ ചലിപ്പിക്കുവാൻ വ്യക്തിപരമായ പ്രാർത്ഥനയേക്കാൾ ഒന്നിച്ചുള്ള പ്രാർത്ഥനകൾ ഏറെ ശക്തിമത്തായതാണെന്നു തിരുവചനത്തിൽ എവിടെയും പ്രതിപാദിച്ചിട്ടില്ല. അതികം ക്രിസ്ത്യാനികളും ആവശ്യങ്ങൾ ദൈവത്തിൽനിന്നു ലഭിക്കുന്നതിന്റെ അളവുമായി പ്രാർത്ഥനയെ തുലനം ചെയ്യുകയും ഒന്നിച്ചുള്ള പ്രാർത്ഥനകൾ ആവശ്യങ്ങളുടെ പട്ടികകൾ ഉരുവിടുന്നതിനുള്ള അവസരമായി കാണുകയും ചെയ്യുന്നു.. വേദപുസ്തകത്തില്‍ പ്രാര്‍ത്ഥനയുടെ വ്യാപ്തി വളരെ വലിയതാണ്. സര്‍വവ്യാപിയും സര്‍വശക്തിയുമുള്ള ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മ നേരങ്ങളാണ് പ്രാര്‍ത്ഥന. ഈ ദൈവം തന്റെ സൃസ്ടികളുടെ പ്രാര്‍ത്ഥന ശ്രദ്ധിച്ച് അവര്‍ക്കായി പ്രവര്‍ത്തിക്കും എന്നറിയുന്നത് അവനെ നാം ആരാധിക്കുവാനും പുകഴ്ത്തുവാനും മതിയായ കാരണമാണ് (സങ്കീ.27:4; 63:1-8). അവന്റെ സന്നിധി നമ്മെ മാനസാന്തരത്തിലേക്കും ഏറ്റുപറച്ചിലിലേക്കും നയിക്കും (സങ്കീ.51). നമ്മുടെ ഹൃദയം നന്ദികൊണ്ട് നിറയും (ഫിലി.4:6; കൊലൊ.1:12).മറ്റുള്ളവര്‍ക്കായി ആത്മാര്‍ത്ഥമായി ജാഗരിക്കുവാന്‍ അത് നമ്മെ പഠിപ്പിക്കും (2തെസ്സ.1:11;2:16).
ദൈവഹിതം ഭൂമിയില്‍ നിറവേറുവാന്‍ ഇടയാകേണ്ടതിന് ദൈവത്തോടു നാം സഹകരിക്കുകയാണ് പ്രര്‍ത്ഥന കൊണ്ട് സാധിക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനു കാര്യങ്ങള്‍ സാധിക്കുവാനുള്ള മാര്‍ഗ്ഗമല്ല പ്രാര്‍ത്ഥന എന്നത് മറക്കരുത്. നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായി അവനില്‍ സമര്‍പ്പിച്ച് നാം പ്രാര്‍ത്ഥിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന (മത്താ.6:8), നമ്മെക്കാള്‍ നമ്മെ അടുത്തറിയാവുന്ന അവന്റെ ഹിതം നമ്മില്‍ നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോഴാണ് വാസ്തവത്തില്‍ നമ്മുടെ പ്രാര്‍ത്ഥന അതിന്റെ ഉന്നതിയില്‍ എത്തുന്നത്. അങ്ങനെ ദൈവഹിതത്തിലുള്ള പ്രാര്‍ത്ഥനക്ക് എപ്പോഴും ഉത്തരം ലഭിക്കതന്നെ ചെയ്യും (1യോഹ.5:14). അത് തനിയെ പ്രാര്‍ത്ഥിച്ചാലും ആയിരം പേര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചാലും ഒരുപോലെയാണ്.
ഒന്നിച്ചുള്ള പ്രാർത്ഥനകൾ ദൈവകരം ചലിപ്പിക്കുവാൻ ഏറെ പര്യാപ്തമാണ് എന്നത് മത്തായി 18:19,20വാക്യങ്ങളുടെ തെറ്റായ വ്യാഖ്യനത്തിൽനിന്നു ഉടലെടുത്തതാണ്.ഭൂമിയിൽ വെച്ച് നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കല്നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്.ഈ ഭാഗം സഭയിലെ തെറ്റുകാരനായ ഒരു വിശ്വാസിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തണ് നാം കാണുന്നത് എന്നു മറക്കരുത്. ഈ വാക്യത്തെ വ്യാഖ്യാനിക്കുമ്പോൾ സഭയുടെ അച്ചടക്കം അനുസരിക്കാതെ ഏതുവിധേനയും പാപ പ്രവർത്തിയിൽ നടക്കുന്ന ഒരു വ്യക്തിക്ക് ദൈവത്തോട് ചോദിക്കുന്നതെന്തും നൽകിയാൽ ഒന്നും എഴുതാതെ ഒരു ചെക്കുനല്കി ആവശ്യത്തിനെഴുതിയെടുക്കാൻ പറയുന്നതുപോലെയാണെങ്കിൽ അത് ദൈവത്തിന്റെ പരമാധികാരത്തെയും, തിരുവചനത്തിലെ മറ്റുഭാഗങ്ങളെയും തള്ളിപ്പറയുന്നതിനു തുല്യമാണ്. കൂടാതെ രണ്ടോ മൂന്നോ പേർ പ്രാർത്ഥനക്കായി കൂടിവരുബ്ബോൾ ഒരു മാന്ത്രികശക്തി പ്രാർത്ഥനയിൽ ഉണ്ടാകുന്നു എന്നുള്ള വിശ്വാസത്തിനും വചനപിന്തുണയില്ല. തീർച്ചയായും രണ്ടോ മൂന്നോ പേർ പ്രാർത്ഥിച്ചാൽ ദൈവം അവരുടെ നാടുവിലുണ്ട് എന്നാൽ അതെ സമയം ഒരു വ്യക്തി ഏകനായി പ്രാർത്ഥിച്ചാലും ആ വ്യക്തി ആയിരക്കണക്കിന് മൈൽ അകലെയാണെങ്കിലും അതെ സമയം ദൈവം ആ വ്യക്തിയോട് കൂടയുണ്ട്. എന്നാല്‍ കൂട്ടപ്രാര്‍ത്ഥന വളരെ പ്രധാനമാണ്. അങ്ങനെയുള്ള പ്രാര്‍ത്ഥന കൊണ്ട് നാമ്മുടെ ഐക്യത വര്‍ദ്ധിക്കുന്നു (യോഹ.17:22,23), വിശ്വാസികള്‍ ഉത്സാഹിപ്പിക്കപ്പെടുന്നു (1തെസ.5:11), സ്നേഹിക്കുവാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കപ്പെടുന്നു (എബ്ര.10:24).
English
ഒന്നിച്ചുള്ള പ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി ഒന്നിച്ചുള്ള പ്രാര്‍ത്ഥനക്കുണ്ടോ?