ചോദ്യം
എന്താണ് ബുദ്ധിപൂര്‍വമായ രൂപകല്‍പന തത്വം?
ഉത്തരം
ബുദ്ധിപൂര്‍വമായ രൂപകല്‍പന എന്ന സിദ്ധാന്തം പറയുന്നത്, ജീവരാശികളുടെ കണ്ടുമനസ്സിലാക്കാവുന്ന സങ്കീര്‍ണ്ണതയും വിവരങ്ങൾ നിറഞ്ഞ ഘടനയും ഉണ്ടാകണമെങ്കിൽ അവയ്ക്കു പിന്നില്‍ ബുദ്ധിപൂര്‍വമായ ഒരു രൂപകല്‍പന ഉണ്ടായെങ്കിലേ മതിയാവൂ എന്നാണ്. ജീവശാസ്ത്രത്തിലെ ചില സങ്കീര്‍ണ്ണതകൾ ഡാര്‍വിൻ പറയുന്നതുപോലെ പ്രകൃത്യാ അബദ്ധവശാൽ ഉണ്ടാകുവാൻ ഒരിക്കലും സാദ്ധ്യമല്ല എന്നും അവക്കു പിന്നില്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പന ഉണ്ടായെങ്കിലേ മതിയാവൂ എന്നും അവര്‍ പറയുന്നു. അങ്ങനെ ഒരു രൂപകല്‍പന ഉണ്ടാകണമെങ്കിൽ രൂപകല്‍പന ചെയ്ത ഒരാൾ അതിനു പുറകില്‍ ഉണ്ടായിരിക്കണമല്ലോ. ബുദ്ധിപരമായ രൂപകല്‍പനക്കു പുറകിൽ പ്രധാനമായി മൂന്നു വാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. 1) നിഷ്കാസനം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണത (irreducible complexity) 2) പ്രത്യേകതയുള്ള സങ്കീര്‍ണ്ണത(specified complexity) 3) വാസയോഗ്യമായ സങ്കീര്‍ണ്ണത (anthropic complexity).
നിഷ്കാസാനം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണതയെ ഇങ്ങനെ വിശദീകരിക്കാം. ഒരു പ്രത്യേക സംവിധാനം പ്രാവര്‍ത്തീകമാകണമെങ്കിൽ അതിനോട് അനുബന്ധിച്ച് വര്‍ത്തിക്കുന്ന അനേക കാര്യങ്ങൾ ഒരേസമയത്ത് നേരിട്ടു ബന്ധപ്പെടുകയും പ്രവര്‍ത്തിക്കയും ചെയ്തെങ്കിലേ മതിയാകയുള്ളൂ. അതില്‍ ഏതെങ്കിലും ഒരുഘടകം ഇല്ലാതിരിക്കയോ പ്രവര്‍ത്തിക്കാതിരിക്കയോ ചെയ്താൽ മുഴുവനും പ്രയോജന രഹിതമായിത്തീരും. വേറൊരു രീതിയില്‍ പറഞ്ഞാൽ ജീവിതം പ്രാവര്‍ത്തീകമാകണമെങ്കിൽ ഒന്നോടൊന്ന് ബന്ധപ്പെട്ട അനേക കാര്യങ്ങള്‍ അന്യോന്യ ബന്ധത്തിൽ ഒരേസമയം പ്രവർത്തിച്ചെങ്കിലേ മതിയാകയുള്ളൂ. ഡര്‍വിൻ പറയുന്നതുപോലെ അബദ്ധവശാൽ ഏതെങ്കിലും ഒരു ഘടകം എപ്പോഴെങ്കിലും ഉണ്ടായി എന്നു വന്നേക്കാം. എന്നാല്‍ ഒരുമിച്ചു പ്രാവര്‍ത്തിക്കുന്ന അനേക ഘടകങ്ങൾ ഒരേസമയത്ത് അബദ്ധവശാൽ ഉണ്ടായിവരിക എന്നത് അസാദ്ധ്യമാണ്. ഉദ്ദാഹരണമായി മനുഷ്യന്റെ കണ്ണുകളുടെ പ്രവര്‍ത്തനം തന്നെ എടുക്കാം. കൃഷ്ണമണി, അതിനോട് അനുബന്ധിച്ച ഞരമ്പുകൾ, പുറകിലെ റെറ്റിന ഇവ എല്ലാം ഒരേസമയത്ത് പ്രവര്‍ത്തന സഹജമായില്ലെങ്കിൽ കണ്ണുകൾ പ്രയോജന രഹിതം ആയിരിക്കും. ഡാര്‍വിന്റെ സിദ്ധാന്തത്തിലെ ഏറ്റവും നല്ലതിന്റെ നിലനില്‍പ്പ് എന്ന വാദം അനുസരിച്ച് ഇങ്ങനെ പല സങ്കീര്‍ണ്ണതകൾ ഒന്നായിച്ചേര്‍ന്ന് ഒരു പുതിയ ഘടകം പ്രാവര്‍ത്തീകമാകുക അസാദ്ധ്യമാണ്.
അതുപോലെ തന്നെ ജീവരാശികളില്‍ പ്രത്യേകതയുള്ള സങ്കീര്‍ണ്ണതകൾ ഒരുമിച്ചു ചേരണമെങ്കിൽ അവയെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടായെങ്കിലേ മതിയാകയുള്ളൂ എന്ന് രൂപകല്‍പനാസിദ്ധാന്തക്കാർ വാദിക്കുന്നു. പ്രത്യേകതയുള്ള സങ്കീര്‍ണ്ണതാ വാദം പറയുന്നത് ഇങ്ങനെ അനേക വ്യത്യസ്ഥ സങ്കീര്‍ണ്ണതകൾ ഒരുമിച്ചു ചേര്‍ന്ന് ഒന്നായിത്തീരണമെങ്കിൽ ഡാര്‍വിൻ പറയുന്നതുപോലെ ആകസ്മീകമായോ അബദ്ധവശാലോ ഒരിക്കലും അത് സാധിക്കയില്ല എന്നാണ്. ഉദ്ദാഹരണമായി ഒരു മുറിയില്‍ 100 കുരങ്ങുകളും 100 കമ്പ്യൂട്ടറുകളും ഉണ്ടെങ്കിൽ ചില അപശബ്ദങ്ങളോ അര്‍ത്ഥമില്ലാത്ത ചില വാക്കുകളോ ഉണ്ടായി എന്നു വന്നേക്കാവുന്നതാണ്. എന്നാല്‍ ഒരു മഹാകാവ്യം ഒരിക്കലും അവിടെ നിന്ന് ഉണ്ടാകയില്ലല്ലോ. ഒരു മഹാകാവ്യത്തേക്കാള്‍ എത്രയോ മടങ്ങ് അധികം സങ്കീര്‍ണ്ണമാണ് നമ്മുടെ അഖിലാണ്ഡം!
വാസയോഗ്യമായ സങ്കീര്‍ണ്ണതാ വാദം പറയുന്നത് ഈ ഭൂമിയും നമ്മുടെ സൌരയൂഥവും ജീവരാശികളും ഇവിടെ വസിക്കത്തക്കവണ്ണം പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് എന്നത്രേ. ഉദ്ദാഹരണമായി അന്തരീക്ഷത്തിലെ വായുവിന്റെ ഘടന വ്യത്യാസമായിരുന്നു എങ്കിൽ ഇന്ന് ഭൂമിയിൽ കാണുന്ന പല ജീവരാശികള്‍ ഇവിടെ ജീവിക്കുമായിരുന്നില്ല. അതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തില്‍ വ്യത്യാസം ഉണ്ടായിരുന്നാല്‍ മനുഷ്യനോ മൃഗങ്ങള്‍ക്കോ ഇവിടെ ജീവിക്കുവാൻ കഴിയുമായിരുന്നില്ല. ഇങ്ങനെ വാസയോഗ്യമായ ഒരു സാഹചര്യം ഈ ഭൂമിയിൽ ഉണ്ടായിരിക്കണമെങ്കിൽ അത് ഒരിക്കലും അബദ്ധവശാലോ ആകസ്മീകമായോ ഉണ്ടാകുവാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ഇവയെ നിയന്ത്രിക്കുന്ന ഒരു ബുദ്ധി ഇവയുടെ പുറകില്‍ ഉണ്ടായിരുന്നെങ്കിലേ മതിയാവൂ എന്ന് ഈ വാദം സമര്‍ത്ഥിക്കുന്നു.
ബുദ്ധിപൂര്‍വമായ രൂപകല്‍പനയിൽ വിശ്വസിക്കുന്ന ശാസ്‌ത്രജ്ഞന്‍മാർ ഇവയുടെ പുറകിലുള്ള ബുദ്ധിയെപ്പറ്റി അധികം പരാമര്‍ശിക്കാറില്ല എങ്കിലും അവരിൽ അനേകർ ദൈവ വിശ്വാസികള്‍ ആണ്. ജീവശാസ്ത്രത്തിലെ സങ്കീര്‍ണ്ണത അവരെ ദൈവവിശ്വാസികൾ ആക്കി മാറ്റുന്നു. എന്നാല്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പനയിൽ വിശ്വസിക്കുന്നവർ എങ്കിലും ദൈവവിശ്വാസികൾ അല്ലാത്തവരും ഉണ്ട്. ഈ രൂപകല്‍പനയുടെ പുറകിലുള്ള ബുദ്ധിയെപ്പറ്റി നാം അജ്ഞാതരാണ് എന്നാണ് അക്കൂട്ടർ പറയുന്നത്.
ബുദ്ധിപരമായ രൂപകല്‍പനാ സിദ്ധാന്തവും വേദപുസ്തകത്തിലെ സൃഷ്ടിപ്പും തമ്മിലുള്ള വ്യത്യാസം, വേദപുസ്തകത്തിലെ സൃഷ്ടിപ്പിൽ വിശ്വസിക്കുന്നവർ വേദപുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ശരിയാണ് എന്ന് വിശ്വസിച്ച് അവിടെ നിന്ന് ആരംഭിച്ച് ദൈവമാണ് ബുദ്ധിപൂര്‍വമായ രൂപകല്‍പനയുടെ പുറകിലെ വ്യക്തി എന്നു പറയുന്നു. അതേസമയം മറ്റുള്ളവര്‍ ബുദ്ധിപൂര്‍വമായ രൂപകല്‍പന ഈ അഖിലാണ്ഡത്തില്‍ ഉണ്ടെന്നുള്ളത് കണ്ടു മനസ്സിലാക്കി അവയുടെ പുറകിലെ ബുദ്ധിയെ കണ്ടുമുട്ടുവാൻ ശ്രമിക്കുന്നു. അവർ പ്രകൃതിയിൽ ആരംഭിച്ച് ബുദ്ധിപൂര്‍വമായ രൂപകല്‍പനയുടെ പിന്നിൽ ഒരാൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നു (അത് ആരാണെങ്കിലും).
English
എന്താണ് ബുദ്ധിപൂര്‍വമായ രൂപകല്‍പന തത്വം?