settings icon
share icon
ചോദ്യം

അന്യ വംശത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം


അന്യ ജാതിയില്‍ നിന്ന് വിവാഹം പാടില്ല എന്ന് പഴയ നിയമം ഇസ്രായേൽ മക്കളെ പഠിപ്പിചിരുന്നു (ആവർത്തനം 7:3-4). നിറ വ്യത്യാസം കൊണ്ടോ, വർഗ്ഗീയ വ്യത്യാസം കൊണ്ടൊ അല്ല ദൈവം ഈ കല്പന കൊടുത്തത് മറിച്ച് മത വ്യത്യാസം കൊണ്ടാണ്. ജാതികൾ അന്യ ദൈവങ്ങളെ ആരാധിച്ചിരുന്നത് കൊണ്ടാണ് അന്യ ജാതിയിൽ നിന്ന് വിവാഹം പാടില്ല എന്ന് ദൈവം കല്പിച്ചത്. വിഗ്രഹ ആരാധനക്കാരായ പുറജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാൽ ദൈവജനത്തെ അവർ വഴി തെറ്റിക്കും എന്നതായിരുന്നു അതിനു കാരണം. മലാഖി 2: 11 അനുസരിച്ച് ഇത് തന്നെയാണ് ഇസ്രായേൽ മക്കൾക്ക് സംഭവിച്ചത്.

അതുപോലെ പുതിയനിയമത്തിലും വിവാഹത്തെ സംബന്ധിച്ചുള്ള ആത്മീയ വിശുദ്ധിയെ കുറിച്ചുള്ള കല്പന നൽകിയിട്ടുണ്ട്. അത്‌ വെറും ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലല്ല. "നിങ്ങള്‍ അവിശ്വാസികളോട്‌ ഇണയില്ലാപ്പിണ കൂടരുത്‌; നീതിക്കും അധര്‍മ്മത്തിനും തമ്മിൽ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന്‌ ഇരുളിനോട്‌ എന്താണ്‌ കൂട്ടായ്മ?" (2കൊരിന്ത്യർ 6:14). ഏക ദൈവ വിശ്വാസികളായിരുന്ന യിസ്രയേല്യര്‍ അവിശ്വാസികളായ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തിൽ ഏര്‍പ്പെടരുത്‌ എന്നു പറഞ്ഞിരുന്നതുപോലെ സത്യ ദൈവവിശ്വാസികളായ ക്രിസ്ത്യാനികളും അവിശ്വാസികളുമായി വിവാഹബന്ധത്തിൽ ഏര്‍പ്പെടുവാൻ പാടില്ല എന്നതാണ്‌ കല്‍പന. അല്‍പം കൂടെ വ്യക്തമായി പറഞ്ഞാൽ അന്യവംശക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്‌ എന്ന് ബൈബിൾ പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ദൈവീക അധികാരത്തിൽ നിന്നല്ല.

ഒരു വ്യക്തിയെപ്പറ്റി നാം തീരുമാനിക്കേണ്ടത്‌ തന്റെ ശരീര നിറത്തിന്റെ അടിസ്ഥാനത്തിലല്ല; സ്വഭാവത്തിന്റെ അടിസ്ഥനത്തിലാണ്‌ എന്ന് മാർട്ടിൻ ലൂതർ രാജാവ്, ജൂനിയർ പറഞ്ഞിട്ടുണ്ട്. ശരീര നിറത്തിന്റേയോ മറ്റേതെങ്കിലും ഭൌമീക കാര്യത്തിന്റേയോ അടിസ്ഥാനത്തിൽ നാം മുഖപക്ഷം കാണിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോബ് 2:1-10, ഒന്നാം വാക്യവും ഒന്‍പതാം വാക്യവും പ്രത്യേകം ശ്രദ്ധിക്കുക). ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത്‌ വെറും ഭൗമീക കാര്യങ്ങളെ ആശ്രയിച്ചായിരിക്കരുത്‌. ക്രിസ്തുവില്‍ വിശ്വസിച്ച്‌ വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്നാണ്‌ ആദ്യമായി ഉറപ്പു വരുത്തേണ്ടത്‌ (യോഹന്നാൻ 3:3-5). സംമിശ്രവിവാഹം ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; വിവാഹം ദൈവസന്നിധിയില്‍ ആലോചിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ദൈവഹിതം മനസ്സിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ്‌. വെറും ഭൌമീകമല്ല ആത്മീയകാര്യത്തിനാണ്‌ മുൻഗണന കൊടുക്കേണ്ടത്‌.

സംമിശ്രവിവാഹം കൂടുതൽ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണെന്നതിൽ സംശയമില്ല. കാരണം മിശ്രവിവാഹിതര്‍ക്ക്‌ തമ്മിൽ തമ്മിൽ കൂടുതൽ വിട്ടുവീഴ്ചകൾ ജീവിതത്തിൽ ചെയ്യേണ്ടി വരുമെന്നു മാത്രമല്ല ചുറ്റുപാടുമുള്ളവരും ചിലപ്പോള്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുവാൻ അല്‍പം മടി കാണിച്ചു എന്നുവന്നേക്കാവുന്നതാണ്‌. ചിലര്‍ക്ക്‌ സ്വന്തകുടുംബങ്ങളിൽ നിന്നു തന്നെ അവഗണനയും പുച്ഛവും സഹിക്കേണ്ടി വരും. ചിലപ്പോള്‍ അവരുടെ മക്കളേയും മക്കളുടെ ഭാവിയേയും ഇത്‌ ബാധിച്ചു എന്നു വരാവുന്നതാണ്‌. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധയോടെ പരിഗണിച്ച ശേഷമേ ഒരു സംമിശ്രവിവാഹ ബന്ധത്തിൽ ഏര്‍പ്പെടുവാൻ പാടുള്ളു. “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നെ.“ (റോമർ 10: 12) ക്രിസ്തുവിലുള്ള ഐക്യതയ്ക്ക് ഒരു നല്ല ഉദാഹരണമായിരിക്കും നിറ വ്യത്യാസമില്ലാതെ ഒരുമിച്ച് ആരാധിക്കുന്ന സഭ അല്ലെങ്കിൽ ഒരു സംമിശ്ര വിവാഹം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

അന്യ വംശത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിനെ പറ്റി വേദപുസ്തകം എന്തു പറയുന്നു?
© Copyright Got Questions Ministries