ചോദ്യം
യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?
ഉത്തരം
"ഞാന്‍ ദൈവമാണ്" എന്ന് യേശുക്രിസ്തു പറഞ്ഞതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം താന്‍ ദൈവമാണെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടില്ല എന്നല്ല. ഉദ്ദാഹരണമായി യോഹ.10:30 തന്നെ എടുക്കുക. "ഞാനും പിതാവും ഒന്നായിരിക്കുന്നു". ഒറ്റനോട്ടത്തില്‍ ഇത് താന്‍ ദൈവമാണ് എന്നു പറഞ്ഞതായി തോന്നുകയില്ലായിരിക്കാം. എന്നാല്‍ ഇതു താന്‍ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് ശ്രദ്ധിക്കുക. "നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവമാക്കുന്നതുകൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്" (യോഹ.10:33). യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പറയുകയായിരുന്നു എന്ന് യെഹൂദന്‍മാര്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് കര്‍ത്താവു പറയുന്നില്ല. അതിന്റെ അര്‍ത്ഥം വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന് ആ വാചകം കൊണ്ട് കര്‍ത്താവ് പറയുകയായിരുന്നു. യോഹ.8:58 ശ്രദ്ധിക്കുക: "അബ്രഹാം ജനിക്കുന്നതിനു മുമ്പ് ഞാന്‍ ഉണ്ട്" അവിടെയും യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക. അവനെ കല്ലെറിയുവാന്‍ യെഹൂദന്‍മാര്‍ ഭാവിച്ചതിന്റെ കാരണം അവന്‍ തന്നെത്താന്‍ ദൈവമാക്കി എന്ന കാരണത്താലാണ്. മോശയുടെ ന്യായപ്രമാണം അങ്ങനെ ചെയ്യുവാൻ അവരോടു കല്പിച്ചിരുന്നു (ലേവ്യ 24 :15 )
യോഹന്നാൻ യേശുവിന്റെ ദൈവത്വത്തെ "വചനം ദൈവമായിരുന്നു" എന്നും "വചനം ജഡമായി തീർന്നു " എന്നും ആവർത്തിച്ചു പറഞ്ഞിരിക്കുന്നു . (യോഹ.1:1;14). ഈ വാക്യങ്ങൾ വളരെ വ്യക്തമായി പറയുന്ന സത്യം യേശുക്രിസ്തു ജഡത്തില്‍ വെളിപ്പെട്ട ദൈവമായിരുന്നു എന്നാണ്. പ്രവ.20:28 "... താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്റെ സഭ..." എന്ന് പറഞ്ഞിരിക്കുന്നു. ആരാണ് സഭയെ സ്വന്തരക്തത്താല്‍ സമ്പാദിച്ചത്? യേശുക്രിസ്തു. പ്രവ.20:28 പറയുന്നത് ദൈവം തന്റെ സഭയെ തന്റെ സ്വന്ത രക്തത്താല്‍ സമ്പാദിച്ചു എന്നാണ്. അതുകൊണ്ട് യേശുക്രിസ്തു ദൈവമായിരുന്നു എന്ന് ഈ വേദഭാഗവും പറയുന്നു!
യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് യേശുവിനെ നോക്കി "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് വിളിച്ചു (യോഹ.20:28). യേശു അവനെ തിരുത്തിയില്ല. തീത്തോ.2:13 ല്‍ നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുവാന്‍ പറഞ്ഞിരിക്കുന്നു (2പത്രോ.1:1ഉം കാണുക). എബ്രാ.1:8 ല്‍ പിതാവായ ദൈവം പുത്രനെ നോക്കി, "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍" എന്ന് വായിക്കുന്നു. പിതാവ് പുത്രനെ "ദൈവമേ" എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനാൽ യേശു ദൈവമാണെന്ന് പിതാവ് തന്നെ ഉറപ്പു തരുന്നു.
വെളിപ്പാടു പുസ്തകത്തില്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് ദൂതന്‍ അപ്പൊസ്തലനോടു പറയുന്നു (വെളി.19:10). എന്നാല്‍ പല പ്രാവശ്യം യേശു ആരാധന സ്വീകരിച്ചതായി വേദപുസ്തകം പറയുന്നു (മത്താ.2:11; 14:33; 28:9,17; ലൂക്കോ.24:52; യോഹ.9:38). തന്നേ ആരാധിച്ചവരെ താന്‍ ഒരിക്കലും വിലക്കിയില്ല. യേശു ദൈവമല്ലായിരുന്നെങ്കില്‍ തന്നേ ആരാധിച്ചവരോട് വെളിപ്പാടു പുസ്തകത്തില്‍ ദൂതന്‍ പറഞ്ഞതുപോലെ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞിരുന്നിരിക്കും. വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ തെളിയിക്കുന്നുണ്ട്.
യേശുക്രിസ്തു ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് താൻ ദൈവമല്ലായിരുന്നുവെങ്കിൽ , തന്റെ മരണം സകല ലോകത്തിന്റെയും പാപത്തിന്റെ പരിഹാരത്തിന് പര്യാപ്തമല്ലാതാകുമായിരുന്നു. (1യോഹ.2:2). യേശുവും ദൈവമല്ലാതെ വെറും ഒരു സൃഷ്ടി മാത്രമായിരുന്നുവെങ്കിൽ, നിത്യനായ ദൈവത്തിനെതിരെയുള്ള ആ വലിയ പാപത്തിന്റെ കടം വീട്ടുവാൻ സാധ്യമല്ലായിരുന്നു.ദൈവത്തിന് മാത്രമേ ആ കടം കൊടുത്തു തീർക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. (2കൊരി.5:21) മരണത്തിന്‍മേലും പാപത്തിന്‍മേലും അധികാരവും ദൈവത്തിനു മാത്രമേ ഉള്ളൂ. തന്റെ മരണ പുനരുദ്ധാനങ്ങൾ പാപത്തിന്മേലും മരണത്തിന്മേലുമുള്ള തന്റെ വിജയത്തെ കാണിക്കുന്നു.
English
യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?