ചോദ്യം
ക്രിസ്തുവിന്റെ ന്യായാസനം എന്നാൽ എന്താണ്?
ഉത്തരം
റോമർ 14:12-14 വരെ ഇങ്ങനെ വായിക്കുന്നു. "... നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്‍ക്കേണ്ടി വരും... ആകയാല്‍ നമ്മിൽ ഓരോരുത്തൻ ദൈവത്തിനു കണക്കു ബോധിപ്പിക്കേണ്ടി വരും". 2 കൊരിന്ത്യർ 5:10 ൽ ഇങ്ങനെ വായിക്കുന്നു. "അവനവന്‍ ശരീരത്തിൽ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു". ഈ രണ്ടു വേദഭാഗങ്ങളും അവിശ്വാസികളെപ്പറ്റി അല്ല, വിശ്വാസികളെപ്പറ്റി ആണ് പറഞ്ഞിരിക്കുന്നത് എന്ന് ഈ വാക്യങ്ങളുടെ സന്ദര്‍ഭം വ്യക്തമാക്കുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ന്യായാസനം വിശ്വാസികൾ തങ്ങളുടെ ജീവിതത്തിന്റെ കണക്ക് സമര്‍പ്പിക്കുന്ന അവസരമാണ്. ഒരാള്‍ രക്ഷിക്കപ്പെട്ടതാണോ എന്ന് തീരുമാനിക്കുന്ന സ്ഥലമല്ല ക്രിസ്തുവിന്റെ ന്യായാസനം. ക്രിസ്തുവിന്റെ ബലിമരണത്തെ വിശ്വാസത്തില്‍ സ്വീകരിക്കുന്നവര്‍ ഇപ്പോൾ തന്നെ രക്ഷിക്കപ്പെട്ടവരും ദൈവമക്കളും ആണ് (റോമർ.10:9; 1യോഹന്നാൻ.3:2). ക്രിസ്തുവിലുള്ളവര്‍ക്ക് ഇനി പാപത്തിന്റെ ശിക്ഷാവിധി ഇല്ല (റോമർ 8:1). അതുകൊണ്ട് ക്രിസ്തുവിന്റെ ന്യായാസനം പാപത്തെ ശിക്ഷിക്കുന്ന അവസരമല്ല; മറിച്ച് നമ്മുടെ ക്രീയകള്‍ക്ക് പ്രതിഫലം തീരുമാനിക്കപ്പെടുന്ന അവസരമാണത്. ബൈബിള്‍ പറയുന്നത്, നാം ഓരോരുത്തരും അവരവരുടെ കണക്ക് ബോധിപ്പിക്കണം എന്നാണ്. നമ്മുടെ ജീവിതത്തിലെ പാപങ്ങള്‍ക്കും കണക്കു കൊടുക്കേണ്ടി വരും. എന്നാല്‍ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിലെ പ്രധാന വിഷയം അത് ആയിരിക്കുകയില്ല.
എത്ര വിശ്വസ്തതയോടെ നാം കര്‍ത്താവിനെ സേവിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം തീരുമാനിക്കുക എന്നതായിരിക്കും ക്രിസ്തുവിന്റെ ന്യായാസനത്തിലെ പ്രധാന വിഷയം (1കൊരിന്ത്യർ 9:4-27; 2തിമൊത്തിയോസ് 2:5). അവയില്‍ ചിലത് നാം എത്ര വിശ്വസ്തതയോടെ സുവിശേഷീകരണത്തിൽ ഭാഗഭാക്കായി (മത്തായി.28:18-20), പാപത്തിന്‍മേൽ എത്രത്തോളം ജയം കൈവരിച്ചു (റോമർ 6:1-4), നമ്മുടെ നാവിനെ നാം എത്രത്തോളം നിയന്ത്രിച്ചു (യാക്കോബ് 3:1-9) എന്നിവ ആയിരിക്കും. വിശ്വാസികള്‍ക്ക് അവരവരുടെ വിശ്വസ്ഥതയുടെ അടിസ്ഥാനത്തിൽ കര്‍ത്താവ് കൊടുക്കുന്ന കിരീടങ്ങളെപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് (1കൊരിന്ത്യർ 9:4-27; 2തിമൊത്തിയോസ്.2:5). ആര്‍ക്കൊക്കെ എങ്ങനെയുള്ള കിരീടങ്ങളാണ് ലഭിക്കുവാൻ പോകുന്നത് എന്നതിനെപ്പറ്റി പറയുന്ന വാക്യങ്ങൾ കാണുക. 2 തിമൊത്തിയോസ് 2:5; 4:8; യാക്കോബ്.1:12; 1പത്രോസ്.5:4; വെളിപ്പാട്.2:10. ക്രിസ്തുവിന്റെ ന്യായാസനത്തെപ്പറ്റി വ്യക്തമായ ഒരു ചുരുങ്ങിയ വിവരണം യാക്കോബ്.1:12 ൽ കാണാവുന്നതാണ്. "പരീക്ഷ സഹിക്കുന്ന മനുഷന്‍ ഭാഗ്യവാൻ; അവൻ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും".
English
ക്രിസ്തുവിന്റെ ന്യായാസനം എന്നാൽ എന്താണ്?