settings icon
share icon
ചോദ്യം

മരിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?

ഉത്തരം


നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്നും മരിക്കുമ്പോൾ വാസ്തവത്തിൽ നിങ്ങൾ സ്വര്‍ഗ്ഗത്തിലെത്തും എന്നും നിങ്ങള്‍ക്കറിയാമോ? ഈകാര്യങ്ങളെപ്പറ്റി നിങ്ങൾ ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവംആഗ്രഹിക്കുന്നു. "ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യജീവൻ ഉണ്ടെന്ന്‌ നിങ്ങൾ അറിയേണ്ടതിനു തന്നേ" (1യോഹന്നാൻ.5:13). ഇപ്പോൾ നിങ്ങൾ ദൈവത്തിന്റെ മുന്‍പിൽ നില്‍കയും ദൈവം നിങ്ങളോട്‌ ഇങ്ങനെ ചോദിക്കയും ചെയ്യുന്നു എന്ന്‌ കരുതുക: "എന്തുകൊണ്ട്‌ ഞാൻ നിന്നെ സ്വര്‍ഗ്ഗത്തിൽ പോകുവാൻ അനുവദിക്കണം?" നിങ്ങളുടെ മറുപടി എന്തായിരിക്കും? ഒരു പക്ഷേ എന്താണ്‌ മറുപടിപറയേണ്ടത്‌ എന്ന്‌ നിങ്ങള്‍ക്കറിഞ്ഞു കൂടായിരിക്കാം. നിങ്ങൾ അറിയേണ്ട ഒരുകാര്യം ഉണ്ട്‌. അതെന്തെന്നാൽ, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നാം നിത്യത എവിടെ ചെലവഴിക്കും എന്നത്‌ അറിയുവാനുള്ള ഒരു വഴിയും ദൈവം ഒരുക്കിയിട്ടുണ്ട്‌ എന്നതുതന്നെ. സത്യവേദപുസ്തകം ഇങ്ങനെയാണ്‌ അതേപ്പറ്റി പറഞ്ഞിരിക്കുന്നത്‌. "തന്റെഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹന്നാൻ.3:16).

സ്വര്‍ഗ്ഗം നമുക്ക്‌ അസാദ്ധ്യമായിരിക്കുന്നത്‌ ഏതു പ്രശ്നം കൊണ്ടാണെന്ന്‌ ആദ്യം നാം മന്‍സ്സിലാക്കണം. നമ്മുടെ പാപ പ്രകൃതി നമ്മെ ദൈവത്തിൽ നിന്ന്‌അകറ്റിയിരിക്കുന്നു എന്നതാണ്‌ പ്രശ്നം. നമ്മുടെ പ്രകൃതി കൊണ്ടും പ്രവര്‍ത്തികൊണ്ടും നാം പാപികളാണ്‌. "എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു" (റോമർ.3:23). നമ്മെത്തന്നേ രക്ഷിക്കുവാൻ നമുക്ക് അസാദ്ധ്യമാണ്‌. "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങൾ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല (എഫേസ്യർ.2:8,9). നാമെല്ലാം മരണവും നരകവും മാത്രം അര്‍ഹിക്കുന്നവരാണ്‌. "പാപത്തിന്റെ ശംബളം മരണമത്രേ" (റോമർ.6:23).

ദൈവം പരിശുദ്ധനും നീതിമാനും ആകയാൽ താൻ പാപത്തെ ശിക്ഷിക്ക തന്നെ ചെയ്യും; എന്നാൽ താൻ നമ്മെ സ്നേഹിക്കുന്നതു കൊണ്ട്‌ നമ്മോടു ക്ഷമിക്കുവാന്‍ അവിടുന്ന് ഒരു മാർഗ്ഗം പ്രദാനം ചെയ്തിട്ടുണ്ട്‌. യേശുകർത്താവു പറഞ്ഞു: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല" (യോഹന്നാൻ.14:6). യേശു കര്‍ത്താവ്‌ നമുക്കായി ക്രൂശിൽ മരിച്ചു. ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു (1 പത്രോസ്.3:18). എന്നാൽ യേശു കര്‍ത്താവ്‌ മരണത്തിൽ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. "നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു" (റോമർ.4:24).

അതുകൊണ്ട്‌ നമുക്ക്‌ വീണ്ടും ആദ്യത്തെ ചോദ്യത്തിലേക്ക്‌ തിരിച്ചു പോകാം."മരിക്കുമ്പോൾ ഞാന്‍ സ്വര്‍ഗ്ഗത്തിൽ പോകും എന്നത്‌ എനിക്ക്‌ എങ്ങനെ ഉറപ്പായി അറിയാനൊക്കും?" അതിനുത്തരം ഇതാണ്‌. "കര്‍ത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക; എന്നാൽ നീ രക്ഷിക്കപ്പെടും" (പ്രവർത്തികൾ.16:31). "അവനെ കൈകൊണ്ട്‌ അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു" (യോഹന്നാൻ.1:12). നിത്യജീവന്‍ സൌജന്യ ദാനമായി നിങ്ങള്‍ക്ക്‌ സ്വീകരിക്കാവുന്നതാണ്‌. "ദൈവത്തിന്റെ കൃപാവരമോ നമ്മുടെകര്‍ത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" (റോമർ. 6:23). പൂര്‍ണ്ണതയുള്ള അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരു ജീവിതം നിങ്ങള്‍ക്ക്‌ ഇപ്പോൾ തന്നെ നയിക്കാവുന്നതാണ്‌. യേശുകര്‍ത്താവു പറഞ്ഞു: "ഞാന്‍ വന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സമൃദ്ധിയായി ഉണ്ടാകുവാനും തന്നേ" (യോഹന്നാൻ.10:10). നിങ്ങളുടെ നിത്യത നിങ്ങള്‍ക്ക്‌ യേശു കര്‍ത്താവുമൊത്ത്‌ സ്വര്‍ഗ്ഗത്തിൽ ചെലവിടാനൊക്കും. "ഞാന്‍ നിങ്ങള്‍ക്ക്‌ സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത്‌ നിങ്ങളും ഇരിക്കേണ്ടതിന്‌ പിന്നേയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേര്‍ത്തുകൊള്ളും" (യോഹന്നാൻ.14:3).

നിങ്ങള്‍ക്ക്‌ യേശുകര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ പാപക്ഷമ കൈവരിക്കണമെങ്കിൽ ഈ പ്രര്‍ത്ഥന ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് പ്രാർത്ഥിക്കുക.ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിതമാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുമ്പാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു.യേശു കര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശിൽ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.കര്‍ത്താവേ, നീ എന്നെ രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. പാപക്ഷമക്കായും കൃപക്കായും നന്ദി. ആമേന്‍.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മരിക്കുമ്പോൾ വാസ്തവത്തിൽ ഞാൻ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?
© Copyright Got Questions Ministries