ചോദ്യം
ക്രിസ്ത്യാനികൾ തങ്ങൾ പാർക്കുന്ന ദേശത്തിലെ നിയമങ്ങൾ പാലിക്കേണ്ടതുണ്ടോ?
ഉത്തരം
റോമർ 13: 1-7 വരെ ഇപ്രകാരം പറയുന്നു, “ ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം. ”
നമുക്ക് മുകളിൽ വച്ചിരിക്കുന്ന അധികാരികളെ നാം അനുസരിക്കണം എന്ന് ഈ ഭാഗത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു. അച്ചടക്കം ഉണ്ടാകേണ്ടതിനും, ദുഷ്ടതയ്ക്ക് ശിക്ഷ ലഭിക്കുന്നതിനും, നീതി ഉണ്ടാകേണ്ടതിനുമായി ദൈവം മേലധികാരികളെ ആക്കി വച്ചു (ഉല്പത്തി 9: 6; 1 കൊരിന്ത്യർ 14: 33; റോമർ 12: 8) കരം അടക്കുന്നതിൽ, നിയമങ്ങൾ അനുസരിക്കുന്നതിൽ ബഹുമാനിക്കുന്നതിൽ എല്ലാം നാം മേലധികാരികളെ അനുസരിക്കേണ്ടതാണ്. ഇങ്ങനെ നാം ചെയ്യുന്നില്ലെങ്കിൽ നാം ദൈവത്തെയാണ് ബഹുമാനിക്കാതിരിക്കുന്നത്. കാരണം ദൈവമാണ് നമുക്ക് മേൽ മേലധികാരികളെ ആക്കി വച്ചിരിക്കുന്നത്. അപ്പൊസ്തൊലനായ പൗലോസ് റോമാ ലേഖനം എഴുതുമ്പോൾ താൻ റോമാ ഗവണ്മെന്റിന്റെ അധിപനായ നീറോ ചക്രവർത്തിയുടെ അധീനതയിൽ ആയിരുന്നു. നീറോ റോമിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ചക്രവർത്തി ആയിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലും പൗലോസ് ആ ഗവണ്മെന്റിന് ബഹുമാനം നൽകി. അപ്പോൾ നാം എത്ര അധികം ചെയ്യണം.
ദേശത്തിലെ ഏതെങ്കിലും നിയമങ്ങൾ നാം അറിഞ്ഞുകൊണ്ട് അനുസരിക്കാതിരിക്കേണ്ടതുണ്ടൊ? ഇതിന്റെ ഉത്തരം നാം പ്രവർത്തികൾ 5: 27-29 വരെയുള്ള വാക്യങ്ങളിൽ കാണുന്നു, “അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു: ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു. അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” ഇതിൽ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു ദേശത്തിലെ നിയമങ്ങൾ ഒരിക്കലും ദൈവീക നിയമങ്ങൾക്ക് വിരുദ്ധമായിരിക്കുകയില്ല. ആയതിനാൽ നാം ദേശത്തിലെ നിയമങ്ങൾ പാലിക്കണം. എന്നാൽ എപ്പോഴെങ്കിലും ദേശത്തിലെ നിയമങ്ങൾ ദൈവീക നിയമങ്ങൾക്ക് വിരുദ്ധമായാൽ നാം ദേശത്തിലെ നിയമങ്ങൾ വിട്ട് ദൈവീക നിയമങ്ങൾ അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാണ്. ഇങ്ങനെയുള്ള അവസ്ഥയിലും നാം നമ്മുടെ മേലധികാരികളെ ബഹുമാനിക്കേണ്ടവരാണ്. ഇതിന് ഉദാഹരണമാണ് പത്രോസും യോഹന്നാനും. അവരെ അടിച്ചപ്പോഴും എതിർക്കാതെ ദൈവത്തെ പാടി സ്തുതിച്ചു. (പ്രവർത്തികൾ 5: 40-42)
English
ക്രിസ്ത്യാനികൾ തങ്ങൾ പാർക്കുന്ന ദേശത്തിലെ നിയമങ്ങൾ പാലിക്കേണ്ടതുണ്ടോ?