ചോദ്യം
കേസ് കൊടുക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
ഉത്തരം
ഒരുവന് വിരോധമായി കോടതിയിൽ പോകരുത് എന്ന് അപ്പൊസ്തൊലനായ പൗലോസ് കൊരിന്ത്യ വിശ്വാസികളെ ഉപദേശിച്ചു. (1 കൊരിന്ത്യർ 6: 1-8) ഒരു ക്രിസ്ത്യാനിയുടെ ആത്മീയ വീഴ്ച്ചയാണ് മറ്റുള്ളവരോട് ക്ഷമിക്കുവാൻ കഴിയാത്ത അവസ്ഥ. ക്രിസ്ത്യാനികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കഴിവില്ലെങ്കിൽ എന്തിന് ആളുകൾ ക്രിസ്ത്യാനികൾ ആകണം? എന്നാൽ ചില സന്ദർഭങ്ങളിൽ കേസ് കൊടുക്കുന്നത് ശരിയായ കാര്യമായിരിക്കും. വചനപ്രകാരം ഒത്തുതീർപ്പാക്കിയിട്ടും തെറ്റുകാരന്റെ പക്ഷത്ത് വീണ്ടും തെറ്റുണ്ടെങ്കിൽ കേസ് കൊടുക്കുന്നതിൽ തെറ്റില്ല. (മത്തായി 18: 15-17) എന്നാൽ ഇത് വളരെ പ്രാർത്ഥനയോടെയും ജ്ഞാനത്തോടെയും (യാക്കോബ് 1: 5), ദൈവാത്മാവിന്റെ നിയന്ത്രണത്തിലും വേണം ചെയ്യുവാൻ.
1 കൊരിന്ത്യർ 6: 1-6 വരെയുള്ള വാക്യങ്ങളുടെ പശ്ചാത്തലം സഭയിൽ നടക്കുന്ന പ്രശ്നങ്ങളാണ്. ജീവത സാഹചര്യങ്ങളുടെ ന്യായവിധികളെ കുറിച്ച് പറയുമ്പോൾ പൗലോസ് കോടതി വിധികളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. സഭയ്ക്ക് പുറത്തുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് കോടതി ഉള്ളത് എന്ന് പൗലോസ് ഓർമ്മിപ്പിക്കുകയാണ്. സഭയിലെ പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ ഒരിക്കലും കോടതിയിൽ പോകരുത്, മറിച്ച് അത് സഭയ്ക്ക് ഉള്ളിൽ തന്നെ ഒത്തു തീർക്കണം.
പൗലോസിനെ താൻ ചെയ്യാത്ത കുറ്റത്തിന് കുറ്റം വിധിച്ച് അറസ്റ്റ് ചെയ്യുന്ന സംഭവമാണ് നാം അപ്പൊസ്തൊല പ്രവർത്തികൾ 21-22 അദ്ധ്യായങ്ങളിൽ കാണുന്നത്. റോമാക്കാർ അവനെ അറസ്റ്റ് ചെയ്തപ്പോൾ “അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൌലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.” തന്നെ തന്നെ സൂക്ഷിക്കുവാൻ പൗലോസ് തനിക്ക് ഉണ്ടായിരുന്ന് റോമാ പൗരത്വം ഉപയോഗിച്ചു. ശുദ്ധമനസ്സോടും, ശരിയായ ഉദ്ദേശത്തോടും കോടതി ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല.
“നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?” എന്ന് പൗലോസ് 1 കൊരിന്ത്യർ 6: 7 ൽ വീണ്ടും ചോദിക്കുന്നു. ഒരു വിശ്വാസിയുടെ സാക്ഷ്യത്തെ പറ്റി പൗലോസ് വളരെ ചിന്താകുലനായിരുന്നു. ഒരു വ്യക്തിയെ കോടതിയിൽ കേറ്റി അവനെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നതിലും നല്ലത് അന്യായം സഹിച്ചുകൊള്ളുന്നതാണ്. ഒരു നിയമ യുദ്ധമാണോ അതോ ഒരു വ്യക്തിയുടെ നിത്യജീവന് വേണ്ടിയുള്ള യുദ്ധമാണോ നല്ലത്?
ചുരുക്കത്തിൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ കൊണ്ട് സഭാപരമായ വിഷയങ്ങളിൽ കോടതിയെ സമീപിക്കുന്നത് വിഹിതമോ? ഒരിക്കലും അല്ല. സഭയ്ക്ക് പുറമേയുള്ള വിഷയങ്ങളുമായി കോടതിയെ സമീപിക്കാമോ? ഇല്ല, അത് ശരിയായ കാര്യമല്ല. ഒരു അക്രൈസ്തവന്റെ വിഷയത്തിൽ കോടതിയെ സമീപിക്കാമോ? ഇല്ല, അതും ശരിയാകില്ല. എന്നിരുന്നാലും, നമ്മുടെ സുരക്ഷിത്വത്തിനായി നിയമപരമായി കോടതിയെ (അപ്പൊസ്തൊലനായ് പൗലോസിനെ പോലെ) സമീപിക്കുന്നതിൽ തെറ്റില്ല.
English
കേസ് കൊടുക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?