settings icon
share icon
ചോദ്യം

വിവാഹിതരാകാത്ത ദമ്പതികൾ ഒരുമിച്ച്‌ താമസിക്കുന്നത് ശരിയാണോ?

ഉത്തരം


ഇതിന് ഉത്തരം പറയുവാൻ ഒരുമിച്ച് താമസിക്കുക എന്നതിന്റെ ഉദ്ദേശം മനസ്സിലാക്കണം. ലൈംഗീക ബന്ധം ഉണ്ടെങ്കിൽ അത് തീർച്ചയായും തെറ്റാണ്. മറ്റ് ലൈംഗീക അധർമ്മത്തിന് ഒപ്പം തന്നെ വിവാഹത്തിന് മുമ്പുള്ള ലൈംഗീക ബന്ധം വചനം ശക്തമായി എതിർക്കുന്നു. (പ്രവർത്തികൾ 15:20;റോമർ 1:29; 1കൊരിന്ത്യർ 5:1; 6:13,18;7:2; 10:8; 2കൊരിന്ത്യർ 12:21; ഗലാത്യർ. 5:19; കൊലൊസ്സ്യർ 3:5; 1തെസ്സല്ലോനിക്യർ 4:3; യൂദ.7). വേദപുസ്തകം അനുസരിച്ച്‌ വിവാഹത്തിനു വെളിയിലെ എല്ലാ ലൈംഗീകതയും പാപമാണ്‌. മറ്റേതു ലൈംഗീക പാപങ്ങളെപ്പോലെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധവും പാപമാണ്‌ കാരണം നിങ്ങൾ വിവാഹം ചെയ്ത വ്യക്തിയുമായല്ല നിങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത്. വിവാഹത്തിനു വെളിയിലെ യാതൊരു ലൈംഗീക ബന്ധവും വേദപുസ്തകം അനുവദിച്ചിട്ടില്ല.

ഒരുമിച്ച്‌ താമസിക്കുക എന്നതുകൊണ്ട്‌ ഒരേ വീട്ടിൽ താമസിക്കുക എന്ന് മാത്രമാണ് അര്‍ത്ഥമെങ്കിൽ, കുഴപ്പം ഇല്ല. അധാര്‍മ്മീകമായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഒരു സ്ത്രീയും ഒരു പുരുഷനും ഒരേ വീട്ടില്‍ താമസിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാല്‍ അത്‌ തെറ്റിദ്ധരിക്കപ്പെടുവാൻ ഇടയുള്ളതു കൊണ്ട്‌ അത്‌ ഒഴിവാക്കേണ്ടതാണ്‌ (എഫെസ്യർ 5:3; 1തെസ്സലോനിക്യർ 5:22). മാത്രമല്ല അത്‌ അധാര്‍മീക ജീവിതത്തിന്‌ പ്രേരിപ്പിക്കുവാനും ഇടയുണ്ടല്ലോ. അധാര്‍മീകതയെ വിട്ട്‌ ഓടുവാൻ ബൈബിൾ നമുക്ക്‌ ബുദ്ധി ഉപദേശിക്കുന്നു. അധാര്‍മ്മികതയിലേക്ക്‌ വഴുതുവാൻ ഇട കൊടുക്കുവാനും പാടില്ലാത്തതാണ്‌ (1കൊരിന്ത്യർ 6:18). ഒരുമിച്ചു താമസിക്കുന്നവര്‍ ഒരുമിച്ച്‌ കിടക്കയിലും ആയിരിക്കും എന്നത്‌ സാധാരണയാണ്‌. ഒരു പക്ഷെ അങ്ങനെ അവര്‍ ചെയ്തില്ലെങ്കിലും അങ്ങനെയാണ്‌ മറ്റുള്ളവർ അതിനെ മനസ്സിലാക്കുന്നത്‌. മറ്റുള്ളവര്‍ക്ക്‌ ഇടര്‍ച്ച ഉണ്ടാകുമാറു ജീവിക്കുന്നതും വേദപുസ്തകം അനുവദിക്കുന്നില്ല (1കൊരി.10:24). നാം ചെയ്യുന്നതെല്ലാം ദൈവ നാമ മഹത്വത്തിനായി ചെയ്യുവാനാണ്‌ കല്‍പന. അവിവാഹിതര്‍ ഒരുമിച്ച്‌ താമസിക്കുന്നത്‌ ഒരിക്കലും ദൈവ നാമ മഹത്വത്തിനു കാരണമാകയില്ലല്ലോ. അതുകൊണ്ട്‌ അവിവാഹിതരായ ദമ്പതിമാർ ഒരിക്കലും ഒരുമിച്ചു താമസിക്കുവാൻ പാടുള്ളതല്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വിവാഹിതരാകാത്ത ദമ്പതികൾ ഒരുമിച്ച്‌ താമസിക്കുന്നത് ശരിയാണോ?
© Copyright Got Questions Ministries