ചോദ്യം
നൈരാശ്യത്തെപറ്റി വചനം എന്താണ് പറയുന്നത്? ഒരു ക്രൈസ്തവന് എങ്ങനെ നൈരാശ്യത്തെ അതിജീവിക്കുവാൻ കഴിയും?
ഉത്തരം
പണം കൈകാര്യം ചെയ്യുന്നതിനെ പറ്റി വചനത്തിൽ ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വചനം വളരെ എതിർത്ത് സംസാരിക്കുന്ന ഒരു വിഷയമാണ് കടം വാങ്ങുക എന്നുള്ളത്. സദൃശ്യവാക്യങ്ങൾ 6: 1-5; 20: 16; 22: 7; 26-27 കാണുക. (“അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക. ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ. നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?”) പണം കൂട്ടിവയ്ക്കുന്നതിന് എതിരായ വചനം വീണ്ടു വീണ്ടും സംസാരിക്കുന്നു. ആത്മീയ സമ്പാദ്യം ഉണ്ടാക്കേണ്ടതിന് നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സദൃശ്യവാക്യങ്ങൾ 28: 20 ഇങ്ങനെ പറയുന്നു, “വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല..” സദൃശ്യവാക്യങ്ങൾ10: 15; 11: 4; 18: 11; 23:5 കാണുക.
സദൃശ്യവാക്യങ്ങൾ 6: 6-11 വരെയുള്ള വാക്യങ്ങളിൽ മടി മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളെ കുറിച്ച് പഠിപ്പിക്കുന്നു. തങ്ങൾക്ക് വേണ്ടി ആഹാരം കരുതി വയ്ക്കുന്ന ഉറുമ്പിനെ കണ്ട് പഠിക്കുവാൻ പറയുന്നു. ജോലി ചെയ്യേണ്ട സമയത്ത് ഉറങ്ങുന്ന വ്യക്തിക്ക് താക്കീത് നൽകുന്നു. ഇങ്ങനെയുള്ള വ്യക്തി അലസനും മടിയനുമാണ്. അവന്റെ അന്ത്യത്തിൽ അവൻ ദരിദ്രനായിരിക്കും എന്ന് ഉറപ്പാണ്. എന്നാൽ മറു വശത്ത് പണ സമ്പാദ്യത്തിന് വേണ്ടി ഓടുന്ന വ്യക്തിയാണ്. ഇങ്ങനെയുള്ളവരെ പറ്റി സഭാ പ്രസംഗി 5: 10 ൽ ഇങ്ങനെ പറയുന്നു, “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.” 1 തിമോത്തി 6: 6-11 വരെയുള്ള വാക്യങ്ങളിൽ അത്യാഗ്രഹിക്കുള്ള കെണിയെ പറ്റി പറയുന്നു.
പണം കൂട്ടി വയ്ക്കുന്ന വ്യക്തിയിലും ഉപരിയായി കൊടുക്കുന്ന വ്യക്തിയാണ് വചനപ്രകാരമുള്ള മാതൃക. “ എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9: 6-7) ദൈവം നമുക്ക് തന്ന നന്മകൾക്ക് നല്ല വിചാരകന്മാരായിപ്പാൻ ദൈവം ആഗ്രഹിക്കുന്നു. ലൂക്കോസ് 16: 1-13 വരെയുള്ള വാക്യങ്ങളിൽ അവിശ്വസ്ത്നായൊരു ദാസന്റെ ഉപമ പറയുന്നു. ഇത് നമ്മുടെ അവിശ്വസ്തതയ്ക്ക് ഒരു താക്കീതും കൂടിയാണ്. “നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?” (വാക്യം 11) എന്നതാണ് ഈ ഉപമയുടെ സാരം. നമ്മുടെ കുടുംബത്തിന് വേണ്ടി കരുതേണ്ടതും നമ്മുടെ കടമയാണ്. 1 തിമോത്തി 5: 8 നമ്മെ ഓർമ്മിപ്പിക്കുന്നു, “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”
ചുരുക്കത്തിൽ, പണം കൈകാര്യം ചെയ്യുന്നതിനെ പറ്റി വചനം എന്താണ് പറയുന്നത്? ഒരു വാക്കിൽ പറഞ്ഞാൽ, ജ്ഞാനം വേണം. നമ്മുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യണം. നാം പണം നിക്ഷേപിക്കണം എന്നാൽ അധികം കൂട്ടി വയ്ക്കരുത്. നാം പണം ചിലവഴിക്കണം എന്നാൽ വിവേകത്തോടെ മിതമായി ആകണം. ദൈവത്തിന് നാം സന്തോഷത്തോടു കൂടെയും ത്യാഗപരമായും നൽകണം. ദൈവാത്മാവിന്റെ നിയോഗത്താൽ, വിവേചിച്ച് പണം മറ്റുള്ളവരെ സഹായിക്കേണ്ടതിനായി ഉപയോഗിക്കണം. പണക്കാരനായിരിക്കുന്നതിൽ തെറ്റില്ല എന്നാൽ പണത്തെ സ്നേഹിക്കുന്നത് തെറ്റാണ്. ദരിദ്രനായിരിക്കുന്നതിലും തെറ്റില്ല എന്നാൽ പണം വേണ്ടാത്ത കാര്യങ്ങൾക്ക് നഷ്ടമാക്കുന്നത് ശരിയല്ല. പണം കൈകാര്യം ചെയ്യുന്നതിനെ പറ്റിയുള്ള ദൈവ വചനത്തിന്റെ ഉത്തമമായ ഉപദേശം ജ്ഞാനം ഉള്ളവരായിരിക്കുക എന്നാണ്.
English
നൈരാശ്യത്തെപറ്റി വചനം എന്താണ് പറയുന്നത്? ഒരു ക്രൈസ്തവന് എങ്ങനെ നൈരാശ്യത്തെ അതിജീവിക്കുവാൻ കഴിയും?