settings icon
share icon
ചോദ്യം

ആയിരം ആണ്ടു വാഴ്ച എന്നാല്‍ എന്താണ്‌? അത്‌ ആക്ഷരീകമാണോ?

ഉത്തരം


ക്രിസ്തു രാജാവായി ഈ ഭൂമിയില്‍1000 വർഷം വാഴുവാന്‍ പോകുന്ന കാലത്തെ ആണ്‌ ആയിരം ആണ്ടു വാഴ്ച എന്ന് വിളിക്കുന്നത്‌. ഇവിടെ പറഞ്ഞിരിക്കുന്ന ആയിരം വര്‍ഷങ്ങള്‍ അനേക വര്‍ഷങ്ങള്‍ എന്നതിനെ അലങ്കാരീകമായി പറഞ്ഞിരിക്കുകയാണ്‌ എന്ന് ചിലര്‍ പഠിപ്പിക്കാറുണ്ട്‌. എന്നാൽ മറ്റു ചിലർ ആയിരം വർഷം എന്നാൽ ഒരു നീണ്ട കാലഘട്ടത്തെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ക്രിസ്തു അക്ഷരാർത്ഥത്തിൽ ഇത്രയും കാലം ഭൂമിയിൽ വാഴില്ല എന്ന് പറയുന്നു. എന്നാല്‍ വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ആറു പ്രാവശ്യം ആയിരം വര്‍ഷങ്ങള്‍ ആണ്‌ ഈ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വളരെ ക്രിത്യമായ കണക്ക്‌ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു കൊണ്ട്‌ ആയിരം വര്‍ഷങ്ങള്‍ ആക്ഷരീകം തന്നെ ആണ്‌ എന്ന് തീരുമാനിക്കാവുന്നതാണ്‌. അല്ലായിരുന്നെങ്കിൽ ധീർകകാലം എന്ന് മാത്രം ദൈവം പറയുമായിരുന്നുള്ളു.

വേദപുസ്തകത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു സത്യം ക്രിസ്തു മടങ്ങി വരുമ്പോള്‍ യെരുശലേം നഗരം തലസ്ഥാനമാക്കി ദാവീദിന്റെ സിംഹാസനത്തിലിരുന്നു ഈ ഭൂമിയില്‍ രാജാവായി വാഴും എന്നാണ്‌ (ലൂക്കോ.1:32-33). ദൈവം തന്റെ ജനവുമായി ചെയ്ത ഉടമ്പടികള്‍ നിറവേറണമെങ്കില്‍ ആക്ഷരീകമായി ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വന്നു തന്റെ രാജ്യം സ്ഥാപിക്കണം. ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദത്തത്തില്‍ ദേശവും, തലമുറകളും, രാജാവും, ആത്മീക അനുഗ്രഹവും ഉള്‍പ്പെട്ടിട്ടുണ്ട്‌ (ഉല്‍പ.12:1-3). ആവര്‍ത്തന പുസ്തകത്തിലെ പലസ്തീന്‍ ഉടമ്പടിയില്‍ ദേശത്തിലേയ്ക്കുള്ള പുനരധിവാസം ഉറപ്പാക്കുന്നുണ്ട്‌ (ആവ.30:1-10). ദാവീദിനോടുള്ള വാഗ്ദത്തത്തില്‍ യിസ്രായേലിന്‌ പാപക്ഷമയും ഭാവി അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്. ‌ (യെര.31:31-34).

ക്രിസ്തുവിന്റെ രണ്ടാം വരവില്‍ യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ മുഴുവനും നിറവേറും. യിസ്രായേല്‍ ജനം രാജ്യങ്ങളിൽ നിന്ന് കൂട്ടിച്ചേർക്കപ്പെടും (മത്താ.24:31). യിസ്രായേല്‍ മാനസ്സാന്തരപ്പെട്ട്‌ (സെഖ.12:10-14) ക്രിസ്തുവിന്റെ നേതൃത്വത്തില്‍ രാജ്യം പുനഃസ്ഥാപിക്കപ്പെടും. ആയിരം ആണ്ടു വാഴ്ചക്കാലത്തെ ആത്മീകവും ഭൌതീകവുമായ അന്തരീക്ഷം കുറ്റമറ്റതും ഏറ്റവും വിശിഷ്ടവും ആയിരിക്കും എന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അക്കാലത്ത്‌ പരിപൂര്‍ണ്ണ സമാധാനം നിലനില്‍ക്കും (മീഖ4:2-4; യെശ.32:17-18). സന്തോഷം (യെശ.61:7,10), സംതൃപ്തി (യെശ.40:1-2), ദാരിദ്ര്യവും രോഗവും ഇല്ലാത്തകാലം (ആമോ.9:13-15;യോവേ.2:28,29)എന്നിവ ആ കാലത്തിന്റെ ലക്ഷണങ്ങള്‍ ആയിരിക്കും. ആ കാലത്ത്‌ ഈ ഭൂമിയില്‍ ദൈവ വിശ്വാസികള്‍ മാത്രം വാസിക്കുന്നതു കൊണ്ട്‌ പരിപൂര്‍ണ്ണ നീതി (മത്താ.25:37; സങ്കീ.24:3-4), അനുസരണം (യെര.31:33), വിശുദ്ധി (യെശ.35:8), സത്യം (യെശ.65:16), ആത്മനിറവ്‌ (യോവേ.2:28,29)എന്നിവ കാണപ്പെടും. ക്രിസ്തു രാജാവായിരിക്കും (യെശ.9:3-7; 11:1-10). ദാവീദ്‌ അവനോടു കൂടെ വാഴും (യെര.33:15-21; ആമോ.9:11). മറ്റു ശ്രേഷ്ടന്‍മാര്‍ ഭരണാധികാരികള്‍ ആയിരിക്കും (യെശ.32:1; മത്താ.19:28). യെരുശലേം പുരി ലോകത്തിന്റെ തലസ്ഥാനം ആയിരിക്കും (സെഖ.8:3).

വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ഈ കാലത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റി കൃത്യമായി പറഞ്ഞിരിക്കുന്നു. വേദപുസ്തകത്തില്‍ അനേക ഭാഗങ്ങളില്‍ മശിഹായുടെ ഭരണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. ദൈവീക വാഗ്ദത്തങ്ങള്‍ നിറവേറണമെങ്കില്‍ ഇങ്ങനെ ഒരു ഭരണം ഭൂമിയില്‍ ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ആയിരം വര്‍ഷങ്ങള്‍ ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വാഴും എന്ന വേദപുസ്തക സത്യത്തെ ആക്ഷരീകമായി വ്യാഖ്യാനിക്കാതിരിക്കുവാന്‍ ഒരു ന്യായവും കാണുന്നില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആയിരം ആണ്ടു വാഴ്ച എന്നാല്‍ എന്താണ്‌? അത്‌ ആക്ഷരീകമാണോ?
© Copyright Got Questions Ministries