ചോദ്യം
മഹാമാരികളെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
ഉത്തരം
എബോള, അല്ലെങ്കിൽ കൊറോണ വൈറസ് പോലെയുള്ള മഹാമാരികൾ പൊട്ടി പുറപ്പെടുമ്പോൾ ദൈവം എന്തു കൊണ്ടിത് അനുവദിക്കുന്നു, അല്ലെങ്കിൽ എന്തു കൊണ്ട് ചെയ്യുന്നു, അല്ലെങ്കിൽ ഇത് അന്ത്യകാല ലക്ഷണങ്ങൾ ആണോ എന്നുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ ജനങ്ങൾ പ്രേരിതരാകുന്നു. ബൈബിളിൽ പ്രത്യേകാൽ പഴയനിയമത്തിൽ ദൈവം തന്റെ ശക്തി പ്രദർശിപ്പിക്കുവാനായി തന്റെ ജനത്തിന് മേലും, ശത്രുക്കളുടെ മേലും മഹാമാരികൾ അയച്ച സന്ദർഭങ്ങൾ ഉണ്ട് (പുറപ്പാട് 9: 14, 16). ഫറവോൻ യിസ്രയേൽ ജനത്തെ അടിമത്വത്തിൽ നിന്ന് വിട്ടയക്കേണ്ടതിന് ദൈവം മിസ്രയീമിൽ ബാധകളെ അയച്ചു, എന്നാൽ യിസ്രയേൽ ജനത്തിന് ബാധിക്കാതെ സൂക്ഷിക്കപ്പെട്ടു (പുറപ്പാട് 12: 13; 15: 26). ദൈവത്തിന് ബാധകളുടെ മേലും, മഹാമാരികളുടെമേലും സർവ്വാധികാരമുണ്ടെന്നു ഇത് സൂജിപ്പിക്കുന്നു.
അനുസരണക്കേടിന്റെ പരിണിതഫലമായി ദൈവം ബാധകൾ ഉൾപ്പടെയുള്ള കാര്യങ്ങളിലൂടെ താക്കീത് നൽകിയിട്ടുണ്ട്(ലേവ്യ 26: 21, 25) രണ്ട് സന്ദർഭങ്ങളിൽ, അനുസരണക്കേടിന്റെ ഫലമായി ദൈവം 14,700 പേരെ മറ്റൊരിടത്ത് 24000 പേരെ നശിപ്പിച്ച് കളഞ്ഞു (സംഖ്യ 16: 49; 25: 9). മേശെയിലൂടെ ന്യായപ്രമാണം നൽകിയതിന് ശേഷം, ദൈവം ജനത്തോട്, ഇത് അവർ അനുസരിച്ചില്ലെങ്കിൽ എബോള പോലുള്ള മാരക രോഗങ്ങൾ അനുഭവിക്കേണ്ട വരും എന്ന് കല്പിച്ചു. “ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.” (ആവർത്തനം 28: 22) ദൈവം ബാധിച്ച ഒന്നു രണ്ട് ഉദാഹരണങ്ങൾ മാത്രമാണിത്.
ഇത്രയും സ്നേഹവാനും കരുണാമയനുമായ ദൈവം തന്റെ ജനത്തിന് നേരെ ഇത്രയും കഠിനമായ കോപിക്കുന്നത് നമുക്ക് മനസ്സിലാകുന്നതിലും അപ്പുറമാണ്. ജനം മാനസാന്തരവും വീണ്ടെടുപ്പും പ്രാപിക്കും എന്ന ഉദ്ദേശത്തോട് കൂടെയാണ് ദൈവം ശിക്ഷിക്കുന്നത്. 2 ദിനവൃത്താന്തം 7: 13, 14 ൽ ദൈവം ശലോമോനോട് ഇപ്രകാരം പറഞ്ഞു, “മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.“ ദൈവം തന്റെ ജനത്തെ തങ്കലേക്ക് ആകർഷിക്കുവാനും, അവരിൽ മാനസാന്തരം ഉളവാക്കി സ്വർഗ്ഗീയ അപ്പന്റെ അടുക്കലേക്ക് വരുന്ന മക്കൾ എന്ന പോലെ ജനം തന്റെ അടുക്കലേക്ക് വരുവാൻ ഒരു ആഗ്രഹം ഉണ്ടാകുവാനുമായി ദൈവം ഈ ബാധകളും മഹാമരികളും ഉപയോഗിച്ചു.
പുതിയ നിയമത്തിൽ, യേശു താൻ സന്ദർശിച്ച സ്ഥലങ്ങളിൽ എല്ലാം സകല രോഗങ്ങളും ബാധകളും സൗഖ്യമാക്കി (മത്തായി 9: 35; 10: 1; മർക്കോസ് 3: 10). യിസ്രയേൽ ജനത്തിന് തന്റെ ശക്തി പ്രദർശിപ്പിക്കുവാനായി ദൈവം ബാധകളും, രോഗങ്ങളും ഉപയോഗിച്ചത് പോലെ തന്നെ യേശു ഈ ശക്തി പ്രദർശിപ്പിക്കുന്നതിലൂടെ താൻ ദൈവ പുത്രൻ എന്ന് തെളിയുക്കുവാനായി ജനങ്ങളെ സൗഖ്യമാക്കി. യേശു തന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ ശുശ്രൂഷകളെ തെളിയിക്കുവാനായി ഇതേ ശക്തി നൽകി (ലൂക്കോസ് 9: 1). ദൈവം ഒരു ഉദ്ദേശത്തോട് കൂടെയാണ് രോഗങ്ങൾ നൽകുന്നത്. എന്നാൽ ചില രോഗങ്ങൾ, മഹാമാരികൾ ഈ തെറ്റി പോയ ലോകത്തിൽ ജീവിക്കുന്നതിന്റെ പരിണിതഫലങ്ങളാണ്. ഒരു മഹാമാരി ഉണ്ടാകുന്നത് ഒരു ആത്മീയ ഉദ്ദേശത്തോട് കൂടിയാണെന്ന് തെളിയിക്കുവാൻ നമുക്ക് കഴിയുകയില്ല എന്നാൽ ദൈവത്തിന് എല്ലാറ്റിനുമേൽ സർവ്വാധികാരം ഉണ്ട് (റോമർ 11:36) കൂടാതെ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു (റോമർ 8: 28).
അന്ത്യകാലത്തിന്റെ ഭാഗമായ മഹാമാരികളുടെ ഒരു മുന്നോടി മാത്രമാണ് എബോള, കൊറോണ വൈറസ് പോലെയുള്ള രോഗങ്ങൾ. അന്ത്യകാല സംഭവങ്ങളെ പറ്റി യേശു പറയുന്നുണ്ട് (ലൂക്കൊസ് 21: 11). വെളിപ്പാട് 11ആം അദ്ധ്യായത്തിൽ കാണുന്ന രണ്ട് സാക്ഷികൾക്ക് “സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു“ (വെളിപ്പാട് 11: 6). വെളിപ്പാട് 16ൽ ഏഴ് ദൂതന്മാർ ഏഴ് ബാധകൾ അവസാന ന്യായവിധിയായി നൽകുന്നത് കാണുവാൻ കഴിയും.
മഹാമാരികൾ എല്ലാം ദൈവത്തിന്റെ ന്യായവിധിയാണെന്നു പറയുവാൻ കഴിയുകയില്ല. വീണു പോയ ലോകത്തിൽ ജീവിക്കുന്നതിന്റെ പരിണിതഫലവും ആകാം. യേശുവിന്റെ രണ്ടാം വരവിന്റെ സമയം ആർക്കും അറിയാത്തത് കൊണ്ട്, അന്ത്യ കാലത്തിന്റെ ലക്ഷണങ്ങളാണ് ഈ മഹാമാരികൾ എന്ന് ആരും പറയരുത്. യേശുവിനെ രക്ഷകനായി അറിയാത്തവർക്ക് ഈ രോഗങ്ങൾ, തങ്ങളുടെ ജീവിതം വളരെ നേർത്തതെന്നും അത് എപ്പോൾ വേണമെങ്കിലും തീരാം എന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ഈ മഹാമാരികൾ എത്ര മാത്രം ദുരിതമാണോ അതിലും അധികം ദുരിതമാണ് നരകം. ഒരു ക്രിസ്ത്യാനിക്ക് യേശു ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തം മൂലം രക്ഷയുടെ ഉറപ്പും, നിത്യതയുണ്ടെന്നുള്ള പ്രത്യാശയുമുണ്ട്. (യെശയ്യാവ് 53: 5; 2 കൊരിന്ത്യർ 5: 21; എബ്രായർ 9: 28).
ഒരു ക്രിസ്ത്യാനി ഇങ്ങനെയുള്ള മഹാമാരികളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഒന്നാമതായി, ഭയപ്പെടരുത്, എല്ലാം ദൈവ നിയന്ത്രണത്തിലാണ്. “ഭയപ്പെടരുത്“ എന്ന് ഏകദേശം 300 പ്രാവശ്യം ബൈബിളിൽ കാണുവാൻ കഴിയുന്നുണ്ട്. രണ്ടാമതായി, ബുദ്ധിയുള്ളവരായിരിക്കുക. രോഗങ്ങൾ വരാതെ സൂക്ഷിക്കുകയും, നിങ്ങളുടെ കുടുംബത്തെ സൂക്ഷിക്കുകയും അവർക്കായി കരുതുകയും ചെയ്യുക. മൂന്നാമതായി, ശുശ്രൂഷ ചെയ്യുവാൻ അവസരങ്ങൾ കണ്ടു പിടിക്കുക. ജനം ഭയപ്പെട്ടിരിക്കുമ്പോൾ നിത്യതയെ കുറിച്ചുള്ള സന്ദേശം കേൾക്കാൻ അവർ തയ്യാറായിരിക്കും. ധൈര്യത്തോടും ദയയോടും കൂടെ സുവിശേഷം പങ്കു വയ്ക്കുകയും സ്നേഹത്തിൽ സത്യം സംസാരിക്കുകയും ചെയ്യുക (എഫെസ്യർ 4: 15)
English
മഹാമാരികളെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?