ചോദ്യം
ഒരു കാര്യത്തിനു വേണ്ടി ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് ശരിയാണോ, അതോ ഒരു കാര്യത്തിനായി ഒരു പ്രാവശ്യം മാത്രമേ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുള്ളോ?
ഉത്തരം
ലൂക്കോ.18:1-7 വരെയുള്ള വാക്യങ്ങളില്‍ പ്രാര്‍ത്ഥനയില്‍ മടുത്തുപോകാതിരിക്കുന്നതിന്റെ ആവശ്യത്തെ മനസ്സിലാക്കിത്തരുവാന്‍ കര്‍ത്താവ് ഒരു ഉപമ പറഞ്ഞിട്ടുണ്ട്. അനീതിയുള്ള ന്യായാധിപന്റെ അടുത്തു നിന്ന് തന്റെ വ്യവഹാരത്തില്‍ നീതി തേടുന്ന ഒരു സ്ത്രീയെപ്പറ്റിയാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അവള്‍ തന്റെ കാര്യസാധ്യത്തിനായി തുടര്‍ന്ന് ശ്രമിച്ചതുകൊണ്ട് നയാറയാധിപന്‍ മനസ്സുമാറ്റി അവള്‍ക്ക് നീതി ചെയ്തുകൊടുത്തു. കര്‍ത്താവ് ഈ ഉപമ പറഞ്ഞതിന്റെ ഉദ്ദേശം ഒരു അനീതിയുള്ള ന്യായാധിപന്‍ പോലും ഒരു സ്ത്രീ വിടാതെ പരിശ്രമിച്ചതിന്റെ ഫലമായി അവള്‍ക്ക് ന്യായം ചെയ്തു കൊടുത്തെങ്കില്‍, സ്നേഹമുള്ള പിതാവായ നമ്മുടെ ദൈവം തങ്കലേയ്ക്ക് ഇടവിടാതെ നോക്കിക്കൊണ്ടിരിക്കുന്ന തന്റെ വൃതന്‍മാര്‍ക്കായി എത്ര അധികമായി ചെയ്യും എന്നതാണ് (വാക്യം 7). ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ ഏതെങ്കിലും ഒരു കാര്യത്തിനായി വീണ്ടും വീണ്ടും പ്രര്‍ത്ഥിച്ചല്‍ ഉത്തരം ലഭിക്കും എന്നാല്ല ഈ ഉപമ പഠിപ്പിക്കുന്നത്. ദൈവം ഇവിടെ വാക്കു പറഞ്ഞിരിക്കുന്നത് തന്റെ വൃതന്‍മാരുടെ ശത്രുക്കളില്‍ നിന്ന് അവരെ വിടുവിച്ച്, തെറ്റുകളെ ശരിയാക്കി, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് അവര്‍ക്ക് ന്യായം നടത്തിക്കൊടുക്കും എന്നാണ്. അവന്‍ അങ്ങനെ ചെയ്യുന്നതിന്റെ കാരണം അവന്‍ നീതിയുള്ളവനും, പരിശുദ്ധനും ആയതുകൊണ്ടും പാപത്തോടുള്ള തന്റെ വെറുപ്പുകൊണ്ടും അത്രേ. അങ്ങനെ അവര്‍ക്ക് ഉത്തരം കൊടുത്ത് അവന്റെ വാക്കു നിറവേറ്റുകയും അവന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്യും.
പ്രാര്‍ത്ഥനയെക്കുറിച്ച് മറ്റൊരു ഉപമ കര്‍ത്താവ് ലൂക്കോ.11:5-12 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അനീതിയുള്ള ന്യായാധിപന്റെ കഥയിലെപ്പോലെ തന്നെ ഇവിടെയും ശല്യപ്പെടുത്തുന്ന തന്റെ സ്നേഹിതനെ സഹായിക്കുന്ന മനുഷനെപ്പറ്റിയാണ് ഈ ഉപമയില്‍ കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ആരുടെ ആവശ്യത്തിനുവേണ്ടിയുള്ള അപേക്ഷയും ദൈവം ഒരിക്കലും ശല്യമായി കരുതുകയില്ലല്ലൊ. ഈ ഉപമയിലും നാം ഏതെങ്കിലും കാര്യത്തിനായി വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കും എന്നല്ല കര്‍ത്താവ് പഠിപ്പിക്കുന്നത്. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാം എന്നല്ല നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരാം എന്നാണ് കര്‍ത്താവ് വാക്ക് പറഞ്ഞിരിക്കുന്നത്. നാം അറിയുന്നതിനേക്കാള്‍ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നവനാണ് നമ്മുടെ ദൈവം. ഇതേ വാഗ്ദത്തം മത്താ.7:7-11 വരെയും ലൂക്കോ.11:13 ലും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന "നല്ല ദാനം" പരിശുദ്ധാത്മാവാണ് എന്ന് ലൂക്കോ.11ന്റെ 13 ല്‍ വിശദീകരിച്ചിട്ടുമുണ്ട്.
മടുത്തുപോകാതെ പ്രാത്ഥിച്ചുകൊണ്ടിരിക്കണം എന്നാണ് ഈ രണ്ടു വേദഭാഗങ്ങളും നമ്മെ പഠിപ്പിക്കുന്നത്. തുടർമാനമായി ഒരുകാര്യത്തിനായി പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല.ഒരു കാര്യം ദൈവഹിതമാണ് എന്നു മനസ്സിലാക്കിയാല്‍ (1യോഹ.5:14), ഉത്തരം ലഭിക്കുന്നതു വരെയോ അല്ലങ്കിൽ ആ ആഗ്രഹം ഹൃദയത്തിൽനിന്നു മാറുന്നതുവരെയും പ്രാർത്ഥിക്കേണ്ടതാണ്. ചിലപ്പോൾ നമ്മെ ക്ഷമിക്കുവാനും,നിരന്തരം പരിശ്രമിക്കുവാൻ പഠിപ്പിക്കുവാനുമായി ദൈവം ചില മറുപടികൾ താമസിപ്പിക്കാറുണ്ട് . ചിലപ്പോൾ നാം യാചിക്കുന്ന ചില കാര്യങ്ങൾക്കുള്ള ദൈവീക മറുപടിയുടെ സമയമായിട്ടുണ്ടാവില്ല. ദൈവഹിതമല്ലാതുള്ള കാര്യങ്ങള്‍ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ "ഇല്ല" എന്ന ഉത്തരം ലഭിക്കും എന്നതും മറക്കരുത്. യഥാര്‍ത്ഥ പ്രാര്‍ത്ഥന നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കുന്നതിനോടൊപ്പം നമ്മെ ദൈവഹിതത്തിനു വിധേയപ്പെടുത്തുന്നതുമാണ്. കര്‍ത്താവു പറഞ്ഞു: യാചിച്ചുകൊണ്ടിരിപ്പീന്‍, മുട്ടിക്കൊണ്ടിരിപ്പീന്‍, അന്യോഷിച്ചുകൊണ്ടിരിപ്പിൻ ഉത്തരം ലഭിക്കുന്നതുവരെ അല്ലെങ്കില്‍ അത് ദൈവഹിതമല്ല എന്ന് മനസ്സിലാകുന്നതുവരെ വിശ്വാസത്തോടെ ഓരോ വിഷയത്തിനുവേണ്ടിയും പ്രര്‍ത്ഥനയില്‍ പോരാടേണ്ടെത് നമുക്ക് ലഭിച്ചിരിക്കുന്ന കല്‍പനയാണ് (കൊലൊ.4:2; റോമർ.15:30-32).
English
ഒരു കാര്യത്തിനു വേണ്ടി ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് ശരിയാണോ, അതോ ഒരു കാര്യത്തിനായി ഒരു പ്രാവശ്യം മാത്രമേ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുള്ളോ?