ചോദ്യം
അവസാന കാലഘട്ടത്തെക്കുറിച്ച് പ്രിട്ടറിസ്റ്റുകളുടെ ചിന്താഗതി എന്താണ്?
ഉത്തരം
പ്രിറ്ററിസം അനുസരിച്ച് ബൈബിളിലെ എല്ലാ പ്രവചനങ്ങളും നടന്ന ചരിത്രമാണ്. വെളിപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്നത് എല്ലാം ആദിമ സഭക്ക് ഏര്‍പ്പെട്ട സഭവങ്ങളെ അലങ്കാരഭാഷയില്‍ വിവരിച്ചിരിക്കുന്നതല്ലാതെ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നതിനെപ്പറ്റിയുള്ള പരാമര്‍ശമല്ല എന്നവർ കരുതുന്നു. വെളിപ്പാടുപുസ്തകത്തിലെ മുഖ്യഭാഗവും ഭൂതകാല സംഭവങ്ങളെ വിവരിച്ചിരിക്കുകയാണ്. അതിന് പ്രാധാന്യം ഒന്നും ഇല്ല എന്നവര്‍ പറയുന്നു.
വെളിപ്പാട് പുസ്തകത്തിൽ ഉള്ളത് ഭാവിയിൽ നടക്കുവാനുള്ളതാണെന്ന് അവർ നിരാകരിക്കുന്നു. അവരുടെ അഭിപ്രായം അനുസരിച്ച് എ. ഡി. 70ല്‍ യെരുശലേം നഗരം റോമാ സാമ്രാജ്യക്കാരാൽ നിര്‍മ്മൂലമാക്കപ്പെട്ടപ്പോൾ നടന്ന സംഭവങ്ങളുടെ പരാമര്‍ശമാണ് വെളിപ്പാടു പുസ്തകത്തിൽ കാണുന്നത്.
അവസാനകാലഘട്ടത്തിൽ നടക്കുവാനിരിക്കുന്ന എല്ലാ കാര്യങ്ങളും – ക്രിസ്തുവിന്റെ രണ്ടാം വരവ്, പീഡനം, മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പ്, അന്ത്യ ന്യായവിധി ഇവയെല്ലാം നിറവേറിയതാണെന്ന് അവർ കരുതുന്നു. യേശുവിന്റെ രണ്ടാം വരവ് ശാരീരികമല്ല ആത്മീകമെന്ന് അവർ പറയുന്നു.
എ.ഡി 70ൽ ന്യായപ്രമാണം നിറവേറി എന്നും ദൈവവും യിസ്രായേലും തമ്മിലുള്ള ഉടമ്പടി അവസാനിച്ചു എന്നു പ്രട്ടറിസ്റ്റുകൾ പഠിപ്പിക്കുന്നു. വെളിപ്പാട് 21: 1ൽ കാണുന്ന പുതിയ ആകാശവും ഭൂമിയും പുതിയ നിയമത്തിലുള്ള ലോകമെന്ന് അവർ പറയുന്നു. ഒരുവൻ പുതിയ സൃഷ്ടി (2 കൊരിന്ത്യർ 5: 17) ആകുന്നത് പോലെ തന്നെ പുതിയ നിയത്തിലെ ഭൂമിയും പുതിയതാകുന്നു. ഒരു വസ്തുവിനെ മാറ്റി പുതിയതാക്കുന്നതാണ് പ്രിട്ടറിസ്റ്റുകളുടെ ചിന്ത.
അവരുടെ ന്യായങ്ങൾ ന്യായീകരിക്കുവാനായി യേശുവിന്റെ ചില പഠിപ്പിക്കലുകൾ മാത്രം എടുക്കും. മത്തായി 24: 34 ൽ അന്ത്യകാലത്തെ കുറിച്ച് യേശു പറഞ്ഞതിന് ശേഷം ഈ തലമുറ ഒഴിഞ്ഞ് പോകുന്നതിന് മുമ്പ് അത് നടക്കും എന്നും പറഞ്ഞു. ഈ വാക്യം എടുത്ത് പ്രിട്ടറിസ്റ്റികൾ ന്യായവിധി ഉൾപ്പെടെ എല്ലാം എ. ഡി. 70 ൽ നടന്നു എന്ന് പറയുന്നു.
ഈ ചിന്താഗതിയുടെ പ്രശ്നങ്ങൾ പലതാണ്, ഒന്ന്, യിസ്രായേലുമായുള്ള ദൈവത്തിന്റെ ഉടമ്പടി നിത്യമാണ് (യിരമ്യാവ് 31: 33-36), പിന്നീട് അവർ പുനഃഉദ്ദരിക്കപ്പെടും (യെശയ്യാവ് 11: 12) പുനരുത്ഥാനാം നടന്നു എന്ന് പഠിപ്പിച്ച് ചിലരുടെ വിശ്വാസത്തെ കോട്ടി കളയിപ്പിച്ചതിന് പൗലോസ് ഹുമനിയോസിനെ കൂട്ടരെയും ശാസിച്ചു. (2തിമൊത്തിയോസ് 2: 17-18) യേശു മത്തായി 24 ൽ പറഞ്ഞിരിക്കുന്ന “ഈ തലമുറ” സംഭവങ്ങൾ നടക്കുന്ന കാലഘട്ടത്തിലെ തലമുറയെ ഉദ്ദേശിച്ചാണ് പറഞ്ഞത്.
കർത്താവിന്റെ രണ്ടാം വരവിനെകുറിച്ചുള്ള പഠനം വളരെ സങ്കീർണ്ണമാണ്. അവസാന കാലഘട്ടങ്ങളെ കുറിച്ച് വ്യത്യസ്തമായ പഠിപ്പിക്കലുകൾ ഉണ്ട്. ക്രിസ്ത്യാനികൾ തമ്മിലും ഇതിനെ പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ പ്രിട്ടറിസ്റ്റികളുടെ ചിന്താഗതി തീർത്തും ശരിയല്ല കാരണം അവർ ക്രിസ്തുവിന്റെ രണ്ടാം വരവും, പീഡനകാലവും ഇല്ല എന്ന് സമർത്ഥിക്കുന്നു, കൂടാതെ യെരുശലേമിന്റെ വീഴ്ച്ചയും അവർ നിരാകരിക്കുന്നു.
English
അവസാന കാലഘട്ടത്തെക്കുറിച്ച് പ്രിട്ടറിസ്റ്റുകളുടെ ചിന്താഗതി എന്താണ്?