ചോദ്യം
സഭയുടെ ഉദ്ദേശം എന്താണ്?
ഉത്തരം
സഭയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി എഴുതിയിരിക്കുന്ന വാക്യമാണ് അപ്പൊ.2:42. "അവര്‍ അപ്പൊസ്തലന്‍മാരുടെ ഉപദേശം കേട്ടും, കൂട്ടായ്മ ആചരിച്ചും, അപ്പം നുറുക്കിയും, പ്രാര്‍ത്ഥന കഴിച്ചും പോന്നു". ഈ വാക്യത്തില്‍ സഭ ഇന്നു ചെയ്യേണ്ട നാലു കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 1) തിരുവചന ഉപദേശങ്ങൾ പഠിപ്പിക്കുക, 2)വിശ്വാസികള്‍ക്ക് കൂട്ടായമ ആചരിക്കുവാന്‍ ഒരു സ്ഥലം ഉണ്ടാക്കിക്കൊടുക്കുക 3) തിരുവത്താഴം പങ്കു വയ്ക്കുക 4) പ്രാര്‍ത്ഥിക്കുക എന്നിവയാണ് അവ.
സഭ തിരുവചന സത്യങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ഉദ്ദേശം വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു വേണ്ടി ആണ്. എഫേ.4:14 ഇങ്ങനെ വായിക്കുന്നു. "അങ്ങനെ നാം ഇനി മനുഷരുടെ ചതിയാലും ഉപദേശത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ..." വിശ്വാസികള്‍ കൂട്ടായ്മയ്ക്കായി കൂടിവന്ന് അന്വേന്യം മാനിക്കുന്നതിനും (റോമ.12:10), പഠിപ്പിക്കുന്നതിനും (റോമ.15:14), മനസ്സലിവുള്ളവരായി ദയ കാണിക്കുന്നതിനും (എഫേ.4:32), പ്രോത്സാഹിപ്പിക്കുന്നതിനും (1തെസ്സ.5:11), എല്ലാറ്റിനുമുപരി അന്വേന്യം സ്നേഹിക്കുന്നതിനും (1യോഹ.3:11)ഉള്ള സ്ഥലമാണ് സഭ.
തങ്ങള്‍ക്കായി ചിന്തപ്പെട്ട ക്രിസ്തുവിന്റെ രക്തത്തെയും അവന്റെ മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന തിരുവത്താഴത്തില്‍ പങ്കു ചേരുവാന്‍ വിശ്വാസികള്‍ കൂടിവരുന്ന സ്ഥലമാണ് സഭ (1കൊരി.11:23-26). "അപ്പം നുറുക്കിയും" (അപ്പൊ.2:42) എന്നു പറയുമ്പോള്‍ വിശ്വാസികള്‍ ഒരുമിച്ച് ആഹാരം കഴിച്ചിരുന്നതായും മനസ്സിലാക്കാം. കൂട്ടായ്മയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ് സഭ അനുവര്‍ത്തിച്ചിരുന്ന ഇത്തരം സമൂഹ ആഹാര രീതി . സഭയുടെ ഉദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒടുവിലായി നാം കണ്ടത് പ്രാര്‍ത്ഥനയാണ്(അ. പ്രവ.2:42). പതിവായി പ്രാര്‍ത്ഥിക്കയും, പ്രാര്‍ത്ഥനയെപ്പറ്റി പ്രഠിപ്പിക്കയും, പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്ന സ്ഥലമാണ് സഭ. "ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും, പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തു യേശുവില്‍ കാക്കും" എന്ന് ഫിലി.4:6,7 പറയുന്നു.
സഭയുടെ ദൌത്യങ്ങളില്‍ മറ്റൊന്ന് കര്‍ത്താവായ യേശുവില്‍ കൂടെ ദൈവം മാനവരാശിയ്ക്ക് ഒരുക്കിയ രക്ഷാ സന്ദേശത്തിന്റെ പ്രഘോഷണമാണ് (മത്താ.28:18-20; അപ്പൊ.1:8). തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കൂടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുവാന്‍ സഭ വിളിക്കപ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ ഒരു ദീപസ്തംഭം പോലെ നിലകൊണ്ട് ആളുകളെ ക്രിസ്തുവിങ്കലേയ്ക്ക് നടത്തേണ്ടത് സഭയുടെ കടമയാണ്. സുവിശേഷം അറിയിക്കുന്നതിനോടൊപ്പം സഭാ അംഗങ്ങളെ സുവിശേഷ പ്രഘോഷണത്തില്‍ ഉത്സുഹരാകുവാന്‍ പഠിപ്പിക്കേണ്ടതും സഭയുടെ കര്‍ത്തവ്യമാണ്. (1പത്രോസ്3:15).
യാക്കോ.1:27 ല്‍ സഭയുടെ മറ്റു ചില കര്‍ത്തവ്യങ്ങളെപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. "പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായ ഭക്തിയോ, അനാധരേയും വിധവമാരേയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു". ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യുവാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അത് വെറും സുവിശേഷ ഘോഷണത്തോടെ അവസാനിപ്പിക്കാവുന്നതല്ല. ആവശ്യാനുസരണം ഭൌതീക വതുക്കളായ ആഹാരം, വസ്ത്രം, അഭയം ഇവ നല്‍കുവാനും സഭയ്ക്ക് കടപ്പാടുണ്ട്. വിശ്വാസികള്‍ പാപത്തെ അതിജീവിച്ച് ലോകത്തിന്റെ കളങ്കം ഏല്‍ക്കാതെ ജീവിക്കുവാന്‍ അഭ്യസിപ്പിക്കേണ്ടതും സഭയാണ്. വചനം അഭ്യസിപ്പിക്കുന്നതില്‍ കൂടെയും കൂട്ടായ്മയില്‍ കൂടെയും ആണ് ഇത് സാധിക്കേണ്ടത്.
അതുകൊണ്ട് സഭയുടെ ഉദ്ദേശം എന്താണ്? കൊരിന്തു സഭയിലെ വിശ്വാസികള്‍ക്ക് പൌലൊസ് ഒരു മികച്ച ഉദ്ദാഹരണത്തില്‍ കൂടെ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണ്. എന്നു പറഞ്ഞാല്‍ ശരീരത്തിന്റെ അവയവങ്ങളായ വിശ്വാസികള്‍ ദൈവത്തിന്റെ ഈ ഭൂമിയിലെ കൈകാലുകളും ഉടലും ആകുന്നു എന്നര്‍ത്ഥം (1കോരി.12:12-27). ക്രിസ്തു ശാരീരികമായി ഈ ഭൂമിയില്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അവന്‍ എന്തു ചെയ്തിരിക്കുമായിരുന്നുവോ, അതാണ് സഭ ഇന്നു ചെയ്യേണ്ടത്. സഭ "ക്രിസ്തു ഉള്ളില്‍" ഇരുന്ന് "ക്രിസ്തുവിനെപ്പോലെ" ആയിരുന്ന് ക്രിസ്തുവിനെ ഈ ഭൂമിയില്‍ പ്രതിനിധീകരിക്കേണ്ടതാണ്.
English
സഭയുടെ ഉദ്ദേശം എന്താണ്?