settings icon
share icon
ചോദ്യം

പീഡനകാലതതോ്ടുള്ള ബന്ധത്തില്‍ സഭ എപ്പോഴാണ്‌ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടുന്നത്‌?

ഉത്തരം


പീഡനകാലത്തോടുള്ള ബന്ധത്തില്‍ സഭയുടെ ഉല്‍പ്രാപണം എപ്പോള്‍ സംഭവിക്കും എന്നത്‌ സഭാചരിത്രത്തിലെ തന്നെ വിവാദകരമായ ഒരു വിഷയമാണ്‌. ഇതിനെപ്പറ്റി പ്രധാനമായി മൂന്ന് അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌. സഭ പീഡനത്തിനു മുന്‍പ്‌ എടുക്കപ്പെടും എന്നും, അല്ല പീഡനകാലത്തിന്റെ മദ്ധ്യത്തിലാണ്‌ സഭ എടുക്കപ്പെടുന്നതെന്നും, ഇതു രണ്ടും ശരിയല്ല, പീഡനകാലത്തിന്റെ അന്ത്യത്തിലാണ് സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെടുന്നത്‌ എന്നുമാണ് ആ ചിന്താഗതികള്‍. നാലാമത്‌ ഒന്നുള്ളത്‌ സഭ പീഡനകാലത്തിന്റെ മദ്ധ്യത്തില്‍ എടുക്കപ്പെടും എന്ന ചിന്താഗതിക്ക്‌ അല്‍പ വ്യത്യാസം വരുത്തി ക്രോധത്തിനു മുമ്പ്‌ സഭ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്ന് വിശ്വസിക്കുന്നു.

ഈ വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പീഡനകാലത്തിന്റെ ഉദ്ദേശം എന്താണ്‌ എന്ന് ആദ്യം മനസ്സിലാക്കിയിരിക്കണം. ദാനി.9:27 ല്‍ പറഞ്ഞിരിക്കുന്ന എഴുപതാം ആഴ്ചവട്ടം (ഏഴു വര്‍ഷങ്ങള്‍) ഇനിയും സംഭവിക്കേണ്ടതാണ്‌. ദാനി.9:20-27 വരെയുള്ള വാക്യങ്ങളിലെ എഴുപത്‌ ആഴ്ചവട്ടങ്ങള്‍ യിസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനം ആണ്‌. ദൈവം യിസ്രായേലുമായുള്ള ബന്ധത്തില്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണ്‌ അവ. അതിന്റെ ഒടുവിലത്തെ ആഴ്ചവട്ടമായ എഴുപതാം ആഴ്ചവട്ടവും, അതായത്‌ പീഡനകാലവും, ദൈവം യിസ്രായേലുമായി ബന്ധപ്പെട്ട്‌ ചെയ്യുന്ന കാര്യമാണത്‌. സഭയ്ക്ക്‌ യിസ്രായേലുമായി ബന്ധമില്ലാത്തതിനാല്‍ (1കൊരി.10:32), ദൈവം യിസ്രായേലിനോട്‌ തനിയായി ഇടപെടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ സാനനി്ദ്ധ്യം ഈ ഭൂമിയില്‍ ആവശ്യമില്ല. സഭ ഇവിടെ ഉണ്ട് എന്ന് ഇതൊരിക്കലും സൂചിപ്പിക്കുന്നില്ല. സഭ എന്തിനു ഈ സമയം ഭൂമിയിൽ കാണണം എന്ന ഒരു മറുചോദ്യം ഇതിൽ നിന്ന് ഉയരുന്നുണ്ട്.

1തെസ്സ.4:13-18 വരെയുള്ള ഭാഗത്താണ്‌ ഉല്‍പ്രാപണത്തെപ്പറ്റി പ്രധാനമായി പരാമര്‍ശിച്ചിരിക്കുന്നത്‌. അവിടെ നാം വായിക്കുന്നത്‌ ക്രിസ്തുവില്‍ മരിച്ച എല്ലാവരും, അവരോടൊത്ത്‌ ജീവനോടിരിക്കുന്ന എല്ലാവിശ്വാസികളും ആകാശ മേഘങ്ങളില്‍ എടുക്കപ്പെട്ട്‌ ക്രിസ്തുവിനോടു കൂടെ ആയിരിക്കും എന്നാണ്‌. ദൈവം തന്റെ ജനത്തെ ഈ ഭൂമിയില്‍ നിന്ന് മാറ്റുക എന്നതാണ്‌ ഉല്‍പ്രാപണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇതിനെപ്പറ്റി പറഞ്ഞശേഷം ചില വാക്യങ്ങള്‍ കഴിഞ്ഞ്‌ പൌലൊസ്‌ പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക. "ദൈവം നമ്മെ കോപത്തിനല്ല.... നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്‌" (1തെസ്സ.5:9-10). വെളിപ്പാടു പുസ്തകം ഇനിയും ഈ ലോകത്തിനു വരുവാനിരിക്കുന്ന ഉപദ്രവത്തിനെക്കുറിച്ചുള്ള പ്രവചന പുസ്തകമാണ്‌. പീഡനകാലയളവിൽ ദൈവം എപ്രകാരമാണ് തന്റെ കോപം ഭൂമിയിൽ ചൊരിയുന്നത് എന്നതിനെ കുറിച്ചുള്ള പ്രാവചനിക സന്ദേശമാണിത്.അന്ന് ഈ ഭൂമിയിലേയ്ക്ക്‌ ദൈവം തന്റെ ക്രോധത്തെ ചൊരിയുന്ന കാലമാണ്‌. "കോപത്തിനല്ല നിയമിച്ചിരിക്കുന്നത്‌" എന്നു പറഞ്ഞശേഷം ദൈവം തന്റെ ജനത്തെ ഈ ഭൂമിയില്‍ താന്‍ ചൊരിയുവാന്‍ പോകുന്ന ക്രോധം സഹിക്കുവാന്‍ അനുവദിച്ച്‌ ആ കാലഘട്ടത്തില്‍ അവരെ ഇവിടെ ആക്കിയിരിക്കുന്നത്‌ താന്‍ പറഞ്ഞതിനോട്‌ യോജിക്കുന്നതല്ലല്ലോ. ഉല്‍പ്രാപണത്തെപ്പറ്റി പറഞ്ഞശേഷമാണ്‌ കോപത്തിനല്ല നിയമിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞിരിക്കുന്നത്‌ ഈ രണ്ടു കാര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൊണ്ടു മാത്രം ആണ്‌.

ഉല്‍പ്രാപണത്തിന്റെ സമയത്തെപ്പറ്റി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വേറൊരു പ്രധാന വാക്യം വെളി.3:10 ആണ്‌. ആ വാക്യത്തില്‍ നമ്മുടെ കര്‍ത്താവ്‌ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത്‌ ഞാനും നിന്നെ കാക്കും". ഈ വാക്യം രണ്ടു രീതിയില്‍ മനസ്സിലാക്കാം. ഒന്നുകില്‍ പരീക്ഷയില്‍ കൂടെ പോകുമ്പോള്‍ എന്നോ അല്ലെങ്കില്‍ പരീക്ഷയില്‍ അകപ്പെടാതെയോ ദൈവം തന്റെ ജനത്തെ കാക്കും എന്ന് മനസിലാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ പരീക്ഷ എന്നതിനേക്കാള്‍ പരീക്ഷാകാലം എന്ന് പറഞ്ഞിരിക്കുന്നതിനെയാണ്‌. ഭൂമിയിലുള്ളവരെ പരീക്ഷിക്കുവാന്‍ വേണ്ടി മാറ്റി വെച്ചിരിക്കുന്ന ആ കാലഘട്ടത്തില്‍ നിന്ന്, അഥവാ ഉപദ്രവകാലത്തു നിന്ന്, തന്റെ ജനത്തെ കാക്കും എന്നാണ്‌ കര്‍ത്താവു പറഞ്ഞിരിക്കുന്നത്‌. ഉല്‍പ്രാപണത്തിന്റെ ഉദ്ദേശം, പീഡനകാലത്തിന്റെ ഉദ്ദേശം, 1തെസ്സ.5:9 ന്റെ അര്‍ത്ഥം, വെളി.3:10 ന്റെ ശരിയായ വ്യാഖാനം എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പീഡനകാലത്തിനു മുമ്പ്‌ സഭ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്നു തന്നെയാണ്‌. വേദപുസ്തകത്തെ അതിന്റെ മുഴുമയിലും അക്ഷരാര്‍ത്ഥത്തിലും മനസ്സിലാക്കിയാല്‍ പീഡനകാലത്തിനു മുന്‍പ്‌ സഭ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടും എന്നത്‌ ഏറ്റവും സ്വീകാര്യമായ വ്യാഖ്യാനം ആണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പീഡനകാലതതോ്ടുള്ള ബന്ധത്തില്‍ സഭ എപ്പോഴാണ്‌ ഈ ഭൂമിയില്‍ നിന്ന് മാറ്റപ്പെടുന്നത്‌?
© Copyright Got Questions Ministries