ചോദ്യം
എനിക്ക് തക്കതായ മതം ഏതാണ്?
ഉത്തരം
ഫാസ്റ്റ് ഫുഡ് റെസ്റ്റൊറെന്റിൽ പോയാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം ഓര്‍ഡർ ചെയ്ത് ഉടനടി വാങ്ങിക്കഴിക്കാവുന്നതാണ്. ചില കാപ്പിക്കടകൾ നൂറിലധികം രുചിയുള്ള കോഫിത്തരങ്ങൾ തങ്ങളുടെ അടുത്തുണ്ട് എന്ന് അഭിമാനിക്കാറുണ്ട്. അതുപോലെ കാറോ വീടോ വാങ്ങുമ്പോൾ നമുക്കിഷ്ടമുള്ള സംവിധാനങ്ങളോടു കൂടിയത് വാങ്ങാനൊക്കും. പഴയ കാലത്തേപ്പോലെ ഏതെങ്കിലും കിട്ടുന്നത് ഉപയോഗിക്കുന്ന രീതി ഇന്നില്ല. തെരഞ്ഞെടുപ്പ് ഇന്ന് വളരെ പ്രധാനമാണ്. ഏതു വേണമെങ്കിലും നമ്മുടെ സ്വന്ത ഇച്ഛാനുസരണം ലഭിക്കുന്ന സാഹചര്യമാണിന്ന്.
ഈ സാഹചര്യത്തിൽ നിങ്ങളുടെ ആവശ്യാനുസരണമുള്ള ശരിയായ ഒരു മതത്തേപ്പറ്റി എന്തു പറയുന്നു? കുറ്റ ബോധമില്ലാത്ത, അധികം സമ്മര്‍ദം ചെലുത്താത്ത, അതു ചെയ്യ് ഇതു ചെയ്യ് എന്ന് അലട്ടാത്ത ഒരു മതം ഉണ്ടെന്നിരിക്കട്ടെ. അതേപ്പറ്റി താങ്കൾ എന്ത് പറയുന്നു? എനിക്കിഷ്ടമുള്ള ഐസ്ക്രീം തെരഞ്ഞെടുക്കുന്നതു പോലെ തെരഞ്ഞെടുക്കാവുന്ന ഒന്നാണോ മതം?
ഇന്ന് ഏതെല്ലാം വിശ്വാസ പ്രമാണങ്ങളാണ് നിലവിലുള്ളത്? ബുദ്ധനും, കണ്‍ഫ്യൂഷ്യസും, നബിയും പോരാഞ്ഞിട്ട് ഇന്നത്തെ നവീന മതങ്ങളുടെ വേലിയേറ്റത്തിൽ ക്രിസ്തുവിന്റെ പ്രാധാന്യം എന്താണ്? എല്ലാ വഴികളും സ്വര്‍ഗ്ഗത്തിലേക്കുള്ളതല്ലേ? എല്ലാ വിശ്വാസങ്ങളുടേയും അന്തരാര്‍ത്ഥം ഒന്നല്ലേ? വാസ്തവം പറയട്ടെ; എല്ലാ പാതകളും കോഴിക്കോട്ടേക്ക് ചെന്നെത്താത്തതുപോലെ, എല്ലാ വഴികളും സ്വര്‍ഗ്ഗത്തിൽ ചെന്നെത്തുകയില്ല.
യേശുകര്‍ത്താവു മാത്രം ദൈവത്തിന്റെ അധികാരവുമായി നമ്മോടു സംസാരിക്കുന്നു. എന്തെന്നാൽ യേശു മാത്രമാണ് മരണത്തെ ജയിച്ചവൻ. ബുദ്ധനും നബിയുമൊക്കെ അവരുടെ കല്ലറകളിൽ അവസാനിച്ചപ്പോൾ യേശുകര്‍ത്താവു മാത്രം മരണക്കെണികളെ വെല്ലുവിളിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു. മരണത്തിന്‍മേൽ അധികാരമുള്ളവനെ നാം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയുള്ള ഒരാളുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചെങ്കിലേ മതിയാകയുള്ളൂ.
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന് നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ട്. ഉയിത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടിട്ടുള്ളവർ അഞ്ഞൂറിലധികം ആളുകളാണ് (1കൊരിന്ത്യർ 15:6)! ഇത്ര അധികം ദൃക്സാക്ഷികളെ അവഗണിക്കേണ്ട ആവശ്യമില്ല. അഞ്ഞൂറു പേരുടെ സാക്ഷ്യം പുച്ഛിച്ചു തള്ളുകയെന്നോ? കാലിയായിരുന്ന കല്ലറ ഇവരുടെ സാക്ഷ്യത്തെ ഉറപ്പിക്കുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് തന്റെ ശിഷ്യന്‍മാർ പറഞ്ഞപ്പോൾ എതിരാളികള്‍ക്ക് കാണിക്കുവാന് ക്രിസ്തുവിന്റെ അഴുകിപ്പോയ ശരീരാവശിഷ്ടങ്ങൾ തന്റെ കല്ലറയിൽ ഇല്ലായിരുന്നു; അത് ഒഴിഞ്ഞിരുന്നു. തന്റെ ശിഷ്യന്‍മാർ ആ ശരീരം മോഷ്ടിച്ചിരുന്നിരിക്കുമോ? ഒരിക്കലും ഇല്ല. കല്ലറ സംരക്ഷിക്കുവാൻ റോമാ സൈന്യം നിയോഗിക്കപ്പെട്ടിരുന്നു. പേടിച്ചരണ്ടു പോയിരുന്ന മുക്കുവന്മാരായിരുന്ന ശിഷ്യന്‍മാര്‍ക്ക് ഒരിക്കലും ആ ശരീരം കല്ലറയിൽ നിന്ന് മോഷ്ടിക്കുവാൻ കഴിയുമായിരുന്നില്ല. ലളിതമായ സത്യം എന്തെന്നു പറയട്ടെ: ക്രിസ്തു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്നത് നിഷേധിക്കാനാവാത്ത സത്യമത്രേ.
വീണ്ടും പറയട്ടെ. മരണത്തിന്‍മേൽ അധികാരമുള്ളവനെ അവഗണിക്കുവാൻ പാടുള്ളതല്ല. യേശു പറയുന്നത് ശ്രദ്ധിച്ചേ മതിയാകയുള്ളൂ. യേശു മാത്രമാണ് പിതാവിങ്കലേക്കുള്ള ഏക വഴി എന്ന് താൻ തീര്‍ത്തു പറഞ്ഞിട്ടുണ്ട് (യോഹന്നാൻ 14:6). താന്‍ ഒരു വഴി എന്നല്ല; താന്‍ പല വഴികളിൽ ഒന്ന് എന്നല്ല; താന്‍ മാത്രമാണ് വഴി എന്നത്രെ യേശു പറഞ്ഞിരിക്കുന്നത്.
യേശു പറയുന്നത് ശ്രദ്ധിക്കുക: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവീൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും" (മത്തായി 11:28). ഈ ലോക ജീവിതം പ്രയാസമുള്ളതാണ്; ജീവിതം ആര്‍ക്കും അത്ര സുലഭമല്ല. നമ്മിൽ അനേകരും പല വിധത്തിൽ കഷ്ടത അനുഭവിക്കുന്നവരാണ്. അതങ്ങനെയല്ലേ? ഈ സാഹചര്യത്തിൽ നിങ്ങള്‍ക്ക് എന്താണാവശ്യമായിരിക്കുന്നത്? ഒരു മത നവീകരണം മതിയാകുമോ? ജീവിക്കുന്ന ഒരു രക്ഷകനെയാണോ അതോ പല പ്രവാചകന്‍മാരിൽ ഒരാളേയാണോ ആവശ്യം? ദൈവവുമായി ഒരു സജീവ ബന്ധം ആഗ്രഹിക്കുന്നുവോ അതോ മതത്തിന്റെ ആചാരങ്ങൾ മതിയാകുന്നതാണോ? ക്രിസ്തു പല തെരഞ്ഞെടുപ്പുകളിൽ ഒന്നല്ല. താന്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടേണ്ടവൻ.
നിങ്ങളുടെ ജീവിതത്തിൽ പാപക്ഷമയാണ് തേടുന്നതെങ്കിൽ ക്രിസ്തു മാത്രമാണ് ശരിയായ വിശ്വാസവഴി (പ്രവർത്തികൾ10:43). ദൈവവുമായി സജീവമായ ബന്ധമാണോ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്നത്? അത് ക്രിസ്തുവിൽ കൂടെ മാത്രമേ സാധിക്കയുള്ളൂ (യോഹന്നാൻ 10:10). അല്ല, സ്വര്‍ഗ്ഗത്തിലെ നിത്യജീവനാണ് നിങ്ങൾ കാംഷിക്കുന്നതെങ്കിൽ അതിനും താൻ മാത്രമാണ് വഴി (യോഹന്നാൻ 3:16). ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുക; ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. പാപക്ഷമക്കായും നിത്യജീവനായും അവന്നരികിൽ വരിക. ഒരിക്കലും നിങ്ങൾ ലജ്ജിച്ചു പോകയില്ല. ദൈവം നിങ്ങളെ സഹായിക്കട്ടെ. ഈ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
എങ്കിൽ ഈ പ്രാര്‍ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാൻ അറിയുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിൽ ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ യേശു കർത്താവിനെ എന്റെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുന്നു. പാപക്ഷമക്കായും കൃപക്കായും നിത്യജീവനായും നന്ദി. ആമേന്‍.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
English
എനിക്ക് തക്കതായ മതം ഏതാണ്?