ചോദ്യം
ക്രിസ്തീയദമ്പതികൾ ലൈംഗീകമായി ചെയ്യുവാൻ അനുവാദം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം
വേദപുസ്തകം പറയുന്നത്, "വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ" (എബ്രായർ 13:4) എന്നാണ്. ഇതിനപ്പുറം ലൈംഗീകമായി ഭാര്യാഭര്‍ത്താക്കന്‍മാർ എന്തൊക്കെ ചെയ്യുവാന്‍ അനുവാദമുണ്ട്, എന്തൊക്കെ പാടില്ല എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഇങ്ങനെ ഒരു ഉപദേശം കാണുന്നുണ്ട്. "പ്രാര്‍ത്ഥനക്ക് അവസരം ഉണ്ടാകുവാൻ ഒരു സമയത്തേക്ക് പരസ്പര സമ്മതത്തോടുകൂടി അല്ലാതെ തമ്മിൽ വേര്‍പെട്ടിരിക്കരുത്" (1 കൊരിന്ത്യർ 7:5). വിവാഹത്തിനുള്ളിലെ ലൈംഗീകതയെ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു വാക്യം ഇതായിരിക്കാം. എന്തു ചെയ്താലും രണ്ടു പേരും ചേര്‍ന്ന് തീരുമാനിച്ചായിരിക്കണം ചെയ്യുവാന്‍. ഒരാള്‍ തെറ്റെന്നു കരുതുന്ന യാതൊന്നും മറ്റെ ആൾ അടിച്ചേല്‍പിക്കുവാൻ ഒരിക്കലും പാടില്ല. ഭാര്യാഭര്‍ത്താക്കന്‍മാർ തമ്മിൽ തീരുമാനിച്ച് പുതുതായി ചില രീതികൾ അവലമ്പിക്കുന്നതിനെപ്പറ്റി വേദപുസ്തകം എതിര്‍പ്പു പറയുന്നില്ല.
എന്നാല്‍ ചില കാര്യങ്ങൾ അനുവദനീയമല്ല എന്നതിൽ ഒട്ടും സംശയവുമില്ല. ഉദ്ദാഹരണമായി മൂന്നാമത് ഒരാളെ ഉള്‍പ്പെടുത്തുന്നതും അല്ലെങ്കിൽ മറ്റൊരു ദമ്പതികളുമായി ആളുമാറ്റം ചെയ്യുന്നതും തീര്‍ച്ചയായും വ്യഭിചാരത്തിനു തുല്യമാണ് (ഗലാത്യർ 5:19; എഫെസ്യർ 5:3; കൊലോസ്സ്യർ 3:5; 1തെസലോനിക്യർ.4:3). ഭാര്യാഭര്‍ത്താക്കന്‍മാർ അന്യോന്യം അറിവോടെയോ, അനുവാദത്താലോ, ഭാഗഭാക്കായോ ചെയ്താലും വ്യഭിചാരം പാപം തന്നെയാണ്. അതുപോലെ അശ്ലീല ചിത്രങ്ങള്‍ ജഡമോഹത്തേയും കണ്‍മോഹത്തേയും ഉത്തേജിപ്പിക്കുന്നതാണ് (1യോഹന്നാൻ 2:16). അത് ദൈവം വെറുക്കുന്ന കാര്യവുമാണ്. ഒരിക്കലും അശ്ലീലചിത്രങ്ങള്‍ ദമ്പതിമാരുടെ ലൈംഗീകതയിൽ ഉള്‍പ്പെടുത്തുവാൻ പാടില്ലത്തതാണ്. ഈ രണ്ടു കാര്യങ്ങള്‍ ഒഴികെ അന്യോന്യ സമ്മതത്തോടെ മറ്റെന്തും ചെയ്യുന്നതിന് വേദപുസ്തകം തടസ്സം പറയുന്നില്ല.
English
ക്രിസ്തീയദമ്പതികൾ ലൈംഗീകമായി ചെയ്യുവാൻ അനുവാദം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്?