ചോദ്യം
എന്താണ് ഒരു പാപിയുടെ പ്രാര്‍ത്ഥന?
ഉത്തരം
ഒരു വ്യക്തി താന്‍ ഒരു പാപിയാണെന്നും തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാകുമ്പോൾ താൻ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനയാണ് പാപിയുടെ പ്രാര്‍ത്ഥന. വെറുതെ ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം ഒന്നും സംഭവിക്കുന്നില്ല. താന്‍ പാപിയാണെന്നും, തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തിൽ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കിൽ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.
പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യ വീക്ഷണം നാമെല്ലാവരും പാപികളാണെന്ന് മനസ്സിലാക്കുന്നതാണ്. റോമർ 3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും പാപികളാണെന്നാണ്. നമുക്ക് ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ് ആവശ്യമായിരിക്കുന്നത് (തീത്തോസ് 3:5-7). നമ്മുടെ പാപങ്ങൾ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ് (മത്തായി 25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്.
പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ വീക്ഷണം നമ്മുടെ പാപത്തിന്റെ പരിഹാരം ദൈവം ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതാണ്. യേശു ക്രിസ്തു എന്ന പേരിൽ ദൈവം മനുഷ്യനായി ഈ ലോകത്തിൽ വന്നു (യോഹന്നാൻ 1:1,14). യേശു കര്‍ത്താവ് ദൈവത്തെപ്പറ്റിയുള്ള സത്യങ്ങൾ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹന്നാൻ 8:46; 2 കൊരിന്ത്യർ 5:21). അതിനു ശേഷം യേശു കര്‍ത്താവ് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചു (റോമർ 5:8). പാപത്തിൻ മേലും മരണത്തിൻ മേലും പാതാളത്തിൻ മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട് താൻ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോസ്സ്യർ 2:15; 1 കൊരിന്ത്യർ 15). ഇതിന്റെ അടിസ്ഥാനത്തിൽ നാം ക്രിസ്തുവിനെ വിശസിച്ച് തന്നിൽ ശരണപ്പെടുമെങ്കിൽ, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് നമുക്ക് ക്രിസ്തുവിനോടു കൂടെ നിത്യതയിൽ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം യേശുവിന്റെ മരണപുനരുദ്ധാനത്തിൽ വിശ്വസിക്കുക മാത്രമാണ് (റോമർ10:9-10). യേശു ക്രിസ്തുവിലൂടെയും അവന്റെ കൃപയാലും, അവനിൽ ഉള്ള വിശ്വാസത്താലും മാത്രം നമുക്ക് രക്ഷ ലഭിക്കുന്നു എഫേസ്യർ 2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".
പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത് നിങ്ങൾ രക്ഷക്കായി ക്രിസ്തുവിൽ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത് വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇത് രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനത്തിലുള്ള നിങ്ങളുടെ വിശ്വാസം മാത്രമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങൾ പാപിയാണെന്നത് മനസ്സിലായെങ്കിൽ, നിങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കിൽ ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ ഈ പ്രാര്‍ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാൻ അറിയുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിൽ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.യേശുവിനെ രക്ഷകനായി ഞാൻ വിശ്വസിക്കുന്നു. അവന്റെ മരണ പുനരുദ്ധാരണത്താൽ എനിക്ക് ക്ഷമ ലഭിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിനെ മാത്രം എന്റെ രക്ഷകനായി സ്വീകരിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ രക്ഷിച്ചതിനായി നന്ദി. ആമേന്‍."
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
English
എന്താണ് ഒരു പാപിയുടെ പ്രാര്‍ത്ഥന?