ചോദ്യം
ദൈവത്തിന് എല്ലാ പാപങ്ങളും ഒരുപോലെയാണോ?
ഉത്തരം
മത്തായി 5:21-28 ൽ കോപത്തെ കൊലയായിട്ടും മോഹത്തെ വ്യഭിചാരമായിട്ടും കര്‍ത്താവു പഠിപ്പിച്ചു. എന്നാല്‍ പാപങ്ങൾ തുല്യമാണെന്ന് ഇതിനു അര്‍ത്ഥമില്ല. കര്‍ത്താവു പറഞ്ഞതിന്റെ അര്‍ത്ഥം പാപം ചെയ്യുവാനുള്ള ചിന്തയും പാപമാണ് എന്നാണ്. ദൈവം മനുഷ്യന്റെ ചിന്തകളേയും കാണുന്നു എന്നും അവൻ മനുഷ്യന്റെ ചിന്തയിലുള്ള പാപങ്ങളേയും വിധിക്കുന്നു എന്നുമാണ് കര്‍ത്താവു പറഞ്ഞതിന്റെ അര്‍ത്ഥം. മനുഷ്യന്റെ പ്രവര്‍ത്തികൾ അവന്റെ ചിന്തയുടെ പരിണിത ഫലമാണെന്ന് കര്‍ത്താവു പഠിപ്പിച്ചു (മത്തായി 12:34).
മോഹിക്കുന്നതും വ്യഭിചാരം ചെയ്യുന്നതും പാപമാണെന്ന് കര്‍ത്താവു പറഞ്ഞു. എന്നാല്‍ അവ രണ്ടും തുല്യ പാപമാണെന്ന് അതിനര്‍ത്ഥമില്ല. പകെക്കുന്നതും കൊല ചെയ്യുന്നതും രണ്ടും ദൈവ ദൃഷ്ടിയില്‍ പാപമാണെങ്കിലും ഒരു മനുഷനെ പകെക്കുന്നതിനേക്കാൾ എത്ര അധികം വലിയ തെറ്റാണ് അയാളെ കൊല ചെയ്യുന്നത്! അതുകൊണ്ട് പാപത്തിന് പല നിലകള്‍ ഉണ്ട്. ചില പാപങ്ങൾ മറ്റുള്ളവയേക്കാൾ വളരെ മോശമായ നിലയിലുള്ളതാണ്. എന്നാല്‍ എല്ലാ പാപങ്ങളും നമ്മെ ദൈവത്തിൽ നിന്ന് അകറ്റും എന്നതുകൊണ്ട് രക്ഷയെ സംബന്ധിച്ചും പാപത്തിന്റെ പരിണിത ഫലങ്ങളെ സംബന്ധിച്ചും പാപങ്ങള്‍ തുല്യമാണ്. പാപത്തിന്റെ ശമ്പളം മരണമത്രെ എന്നു നാം വായിക്കുന്നു (റോമർ 6:23). പാപം എത്ര ചെറുതായിരുന്നാലും അത് നിത്യനും അപരിമിതനുമായ ദൈവത്തിനു എതിരെയുള്ളതായതുകൊണ്ട്, നിത്യ ശിക്ഷയാണ് അര്‍ഹിക്കുന്നത്. എന്നാല്‍ ദൈവത്തിനു ക്ഷമിക്കുവാന്‍ കഴിയാത്ത ഒരു പാപവും ഇല്ല. യേശു കര്‍ത്താവ് സകല ലോകത്തിന്റേയും പാപത്തിനായാണ് മരിച്ചത് (1യോഹന്നാൻ 2:2). നമ്മുടെ എല്ലാവരുടേയും എല്ലാ പാപങ്ങള്‍ക്കുവേണ്ടിയുമാണ് അവൻ മരിച്ചത് (2 കൊരിന്ത്യർ 5:21). എല്ലാ പാപങ്ങളും തുല്യമാണോ എന്നു ചോദിച്ചാല്‍, "ആകുന്നു" എന്നും "അല്ല" എന്നുമാണ് ശരിയായ ഉത്തരം. പാപങ്ങളുടെ കാഠിന്യത്തില്‍ പാപങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ട്. അതുകൊണ്ട് എല്ലാ പാപങ്ങളും തുല്യമല്ല. എന്നാല്‍ എല്ലാ പാപവും നമ്മെ ദൈവത്തിൽ നിന്നു അകറ്റുന്നതുകൊണ്ട്, പാപത്തിന്റെ കാഠിന്യം അനുസരിച്ച് യാതനയിൽ വ്യത്യാസം ഉണ്ടെങ്കിലും, എല്ലാ പാപവും നിത്യശിക്ഷ കൊണ്ടുവരുന്നതുകൊണ്ട് അക്കാര്യത്തിൽ പാപങ്ങല്‍ എല്ലാം തുല്യമാണ്. അതുപോലെ ക്ഷമിക്കപ്പെടുന്നതിലും എല്ലാ പാപങ്ങളും തുല്യമാണ്!
English
ദൈവത്തിന് എല്ലാ പാപങ്ങളും ഒരുപോലെയാണോ?