settings icon
share icon
ചോദ്യം

ദൈവപുത്രന്‍മാരും മനുഷ്യരുടെ പുത്രിമാരും എന്ന്‌ ഉല്‍പത്തി 6:1-4 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ ആരെക്കുറിച്ചാണ്‌?

ഉത്തരം


ഉല്‍പത്തി 6:1-4 വരെ നാം ദൈവപുത്രന്‍മാരെക്കുറിച്ചും മനുഷ്യരുടെ പുത്രിമാരെക്കുറിച്ചും വായിക്കുന്നു. ഇതിനെപ്പറ്റി പല വിശദീകരണങ്ങളും കൊടുക്കപ്പെട്ടിട്ടുണ്ട്‌. പ്രത്യേകിച്ച്‌ അവരുടെ മക്കൾ വീരന്‍മാര്‍ ആയിരിക്കുവാൻ ഉള്ള കാരണത്തെ അടിസ്ഥാനമാക്കി പല വിശദീകരണങ്ങള്‍ ഉണ്ട്‌.

ദൈവപുത്രന്‍മാര്‍ ആരായിരുന്നു എന്നതിനെപ്പറ്റി പ്രധാനമായി മൂന്ന് അഭിപ്രായങ്ങൾ നിലവിലുണ്ട്‌. 1) അവര്‍ വീണുപോയ ദൂതന്‍മാരായിരുന്നു 2) അവര്‍ ശക്തിമാന്‍മാരായ രാജാക്കന്‍മാർ ആയിരുന്നു 3) അവര്‍ ദൈവഭക്തിയുള്ള ശേത്തിന്റെ പിന്‍ തലമുറക്കാർ, കയീന്റെ ദുഷ്ടപരമ്പരയിലുള്ള സ്ത്രീകളുമായി മിസ്രവിവാഹത്തില്‍ ഏര്‍പ്പെട്ടവർ ആയിരുന്നു. ആദ്യത്തെ വ്യാഖ്യാനത്തിന്‌ ശക്തി കൂട്ടുന്നത്‌ ഇയ്യോബ്.1:6, 2:1; 38:7 എന്നീ വാക്യങ്ങളിൽ ദൂതന്‍മാരെ "ദൈവപുത്രന്‍മാര്‍" എന്ന് വിളിച്ചിരിക്കുന്നതിനാലാണ്‌. എന്നാല്‍ മത്തായി .22:30 അനുസരിച്ച്‌ ദൂതന്‍മാർ വിവാഹത്തിൽ ഏര്‍പ്പടുന്നവർ അല്ലല്ലോ. ദൂതന്‍മാര്‍ക്ക്‌ ലിംഗവ്യത്യാസം ഉണ്ടെന്നും അവര്‍ക്ക്‌ വര്‍ഗ്ഗവര്‍ദ്ധന സാധ്യമാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നില്ല. മറ്റു രണ്ടു അഭിപ്രായങ്ങള്‍ക്കും ഈ പ്രശ്നം ഇല്ലെന്ന് വ്യക്തമാണ്‌.

എന്നാൽ എന്തുകൊണ്ടാണ്‌ അവരുടെ മക്കൾ മല്ലന്‍മാർ അല്ലെങ്കിൽ വീരന്‍മാർ ആയിരിക്കുവാന്‍ കാരണം എന്ന് മറ്റു രണ്ട്‌ അഭിപ്രായങ്ങളിലും വ്യക്തമല്ല.

ഉല്‍പത്തി 6:5-7 വരെയുള്ള വാക്യങ്ങളിൽ ദൈവം അയക്കുവാനിരിക്കുന്ന ജലപ്രളയം എന്ന ന്യായവിധിയും മുകളിലത്തെ സംഭവുമായി ബന്ധിപ്പിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ ദൈവം അനുവദിക്കാതിരുന്ന ദൂതന്‍മാരുമായുള്ള വാഴ്ച്ചകളിൽ മക്കൾ ഉണ്ടായതിനാലാണ്‌ അത്തരം കഠിനമായ ഒരു ന്യായവിധി ദൈവം നടത്തിയത്‌ എന്ന അനുമാനിക്കാവുന്നതാണ്‌.

എന്നാല്‍ ഈ വ്യാഖ്യാനത്തിന്റെ ന്യൂനത മുന്‍പു കണ്ടതു പോലെ ദൂതന്‍മാര്‍ക്ക്‌ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാൻ കഴിയുകയില്ല എന്നതിനാലാണ്‌. മത്തായി.22:30 ൽ ഇങ്ങനെ വായിക്കുന്നു. "പുനരുദ്ധാനത്തില്‍ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരെപ്പോലെ അത്രേ ആകുന്നു." ഈ വാക്യത്തില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരെക്കുറിച്ചാണല്ലൊ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ വീണുപോയ ദൂതന്‍മാർ ദൈവീക പദ്ധതികള്‍ക്ക്‌ എതിരായി എപ്പോഴും പ്രവര്‍ത്തിക്കുന്നവരാണല്ലോ. സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നില്ല എന്നത്‌ വീണുപോയ ദൂതന്‍മാരെപ്പറ്റി ശരി ആയിരിക്കണം എന്നതിനു ന്യായം ഇല്ലല്ലോ.

ഇത്രയും പറഞ്ഞതില്‍ നിന്ന് മുകളിൽ പറഞ്ഞതിൽ ഒന്നാമത്തെ അഭിപ്രായമാണ്‌ കൂടുതല്‍ സ്വീകാര്യം എന്ന് ചിന്തിക്കാവുന്നതാണ്‌. ദൂതന്‍മാർ ആത്മീയ ജീവികൾ ആണെങ്കിലും അവര്‍ മനുഷ്യ രൂപത്തിൽ വെളിപ്പെടുവാൻ കഴിയുന്നവരാണ്‌ (മര്‍ക്കോസ്.16:5). ലോത്തിന്റെ ഭവനത്തിൽ മനുഷ്യ രൂപത്തിൽ വന്ന ദൂതന്‍മാരുമായി ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെടുവാൻ സോദോം നിവാസികൾ ആഗ്രഹിച്ചതായി കാണുന്നു (ഉല്‍പത്തി.19:1-5). ഒരു പക്ഷേ മനുഷ്യരെപ്പോലെ തന്നെ അവര്‍ക്ക്‌ ലൈഗീക ബന്ധത്തിൽ ഏര്‍പ്പെട്ട്‌ വര്‍ഗ്ഗവര്‍ദ്ധനവും സാദ്ധ്യമാകുമായിരുന്നിരിക്കാം. അത്തരം വിക്രീയകളില്‍ ഏര്‍പ്പെട്ടിരുന്ന ദൂതന്‍മാരെ ആയിരിക്കാം ഇന്ന് ദൈവം കാവലില്‍ വച്ചിരിക്കുന്നത്‌ (യൂദാ.വാ,6). ആദ്യകാല യെഹൂദ പണ്ഡിതന്‍മാർ എല്ലാവരും ഉല്പത്തി.6 ലെ ദൈവപുത്രന്‍മാർ ദൂതന്‍മാർ ആയിരുന്നു എന്നാണ്‌ പഠിപ്പിച്ചിരുന്നത്‌. ഈ വിഷയത്തെപ്പറ്റി അവസാന വാക്കാണ്‌ ഇത്‌ എന്നു ഒരു പക്ഷെ പറയുവാൻ കഴിഞ്ഞില്ലെങ്കിലും , ഇതായിരിക്കാം ശരി എന്ന് ഈ വാക്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഊഹിക്കാവുന്നതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവപുത്രന്‍മാരും മനുഷ്യരുടെ പുത്രിമാരും എന്ന്‌ ഉല്‍പത്തി 6:1-4 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ ആരെക്കുറിച്ചാണ്‌?
© Copyright Got Questions Ministries