ചോദ്യം
രക്ഷയുടെ കാര്യത്തില്‍ ദൈവത്തിന്റെ പരമാധികാരവും മനുഷന്റെ സ്വതന്ത്രചിന്തയും എങ്ങനെ ചേർന്നു പ്രവർത്തിക്കുന്നു?
ഉത്തരം
ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ സ്വതന്ത്രചിന്തയും ദൗത്യവും തമ്മിലുള്ള ബന്ധം മൻസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ്. രക്ഷയുടെ കാര്യത്തില്‍ ഇവ എങ്ങനെയാണ് യോജിച്ചു പ്രവര്‍ത്തിക്കുന്നത് എന്ന് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. ഇവ രണ്ടും തമ്മില്‍ ഉള്ള ബന്ധം പോലെ ദൈവശാസ്ത്രത്തില്‍ മനസ്സിലാക്കുവാന്‍ ഇത്രത്തോളം ബുദ്ധിമുട്ടുള്ള വേറെ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടൊ എന്ന് സംശയമാണ്. ഇവയില്‍ ഏതെങ്കിലും ഒന്നിന് അടുത്തതിനേക്കാള്‍ പ്രാധാന്യം കൊടുത്താല്‍ രക്ഷയെപ്പറ്റി തെറ്റ് ധരിക്കപ്പെടുവാൻ ഇടയാകും എന്നത് മറക്കരുത്.
ആരൊക്കെ രക്ഷയുടെ അവകാശികള്‍ ആയിത്തീരും എന്ന കാര്യം ദൈവത്തിന് അറിയാം എന്ന് വചനം പഠിപ്പിക്കുന്നു (റോമർ 8:29; 1പത്രോസ് 1:2). എഫെസ്യർ.1:4 പറയുന്നത് ലോകസ്ഥാപനത്തിനു മുന്‍പ് അവൻ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നാണ്. വിശ്വാസികള്‍ തിരഞ്ഞെടുക്കപ്പെട്ടവർ ആണെന്ന കാര്യം പുതിയനിയമത്തിൽ പല ആവര്‍ത്തി എടുത്തു പറഞ്ഞിട്ടുണ്ട് (റോമർ.8:33; 11:5: എഫേസ്യർ 1:11; കൊലൊസ്സ്യർ 3:12; 1 തെസ്സലോനിക്യർ.1:4; 1 പത്രോസ്.1:2; 2:9; മത്തായി.24:22,31; മര്‍ക്കോസ്.13:20,27; റോമർ.11:7; 1തിമോത്തിയോസ് .5:21; 2തിമോത്തിയോസ്.2:10; തീത്തോസ്.1:1; 1പത്രോസ്.1:1). അവര്‍ ദൈവത്താല്‍ മുന്നിര്‍ണ്ണയിക്കപ്പട്ടവർ ആണെന്നും (റോമർ.8:29-30; എഫെസ്യർ.1:5,11), രക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ടവർ ആണെന്നും (റോമർ .9:11;11:28;2 പത്രൊസ്.1:10) വചനം വ്യക്തമാക്കുന്നു.
മറുവശത്ത്, നാം ഓരോരുത്തരും ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തു നമ്മെ രക്ഷിക്കുവാനായി പാടുപെട്ടു എന്ന് ഹൃദയംകൊണ്ടു വിശ്വസിച്ച് വായികൊണ്ട് ഏറ്റുപറയുക മാത്രമാണ് നാം ചെയ്യേണ്ടത് (യോഹന്നാൻ.3:16; റോമർ.10:9-10). ആരെല്ലാം രക്ഷിക്കപ്പെടും എന്ന് ദൈവത്തിന് അറിയാം. അവരെയെല്ലാം അവന്‍ തെരഞ്ഞെടുക്കുന്നു എന്ന് വചനം പറയുന്നു. എന്നാല്‍ നാം രക്ഷിക്കപ്പെടെണമെങ്കില്‍ നാം അവനെ സ്വീകരിക്കണം എന്ന് വചനം വ്യക്തമാക്കുന്നു. ഇവ എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്ന കാര്യം പൂര്‍ണ്ണമായി മനസ്സിലാക്കുന്നത് നമ്മുടെ ഈ ചെറിയ ബുദ്ധിക്കു അപ്പുറമുള്ള കാര്യമാണ് (റോമർ.11:33-36). നമ്മെ ഏല്‍പിച്ചിരിക്കുന്ന ജോലി സകല മനുഷ്യരോടും സുവിശേഷം അറിയിക്കുക എന്നതാണ് (മത്തായി .28:18-29; പ്രവർത്തികൾ.1:8). മുന്നറിവ്, മുന്നിയമനം, തെരഞ്ഞെടുപ്പ് മുതലായവ ദൈവത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണ്. അവ ദൈവത്തെ ഭരമേല്‍പിച്ചിട്ട്, നമ്മോടു കല്‍പിച്ച കാര്യങ്ങള്‍ നാം ചെയ്യുക എന്നതാണ് നമുക്ക് അഭികാമ്യം.
English
രക്ഷയുടെ കാര്യത്തില്‍ ദൈവത്തിന്റെ പരമാധികാരവും മനുഷന്റെ സ്വതന്ത്രചിന്തയും എങ്ങനെ ചേർന്നു പ്രവർത്തിക്കുന്നു?