settings icon
share icon
ചോദ്യം

പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?

ഉത്തരം


പഴയനിയമത്തില്‍ യിസ്രായേലിനോട്‌ ദൈവം കല്‍പിച്ചത്‌ ഇപ്രകാരമായിരുന്നു. "മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌; മെയ്മേല്‍ പച്ചകുത്തരുത്‌; ഞാന്‍ യഹോവ ആകുന്നു"(ലേവ്യ19:28). പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴിലല്ല എന്നത്‌ വാസ്തവമാണെങ്കിലും (റോമർ.10:4; ഗലാത്യർ.3:23-25; എഫേസ്യർ.2:15), പുതിയ നിയമത്തില്‍ പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകൾ വരുത്തുന്നതിനേപ്പറ്റിയോ ഒരു പരാമര്‍ശവും ഇല്ലെങ്കിലും, പഴയനിയമത്തില്‍ അങ്ങനെ ഒരു കല്‍പന ഉള്ളതുകൊണ്ട്‌ ആ ചോദ്യത്തിന്‌ അല്‍പം പരിഗണന കൊടുക്കുന്നത്‌ നല്ലതാണ്‌.

1 പത്രോസ് 3: 3-4 വരെ ഇങ്ങനെ പറയുന്നു, നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.“ ഇത് സ്ത്രീകളോടാണ് പറയുന്നത് എങ്കിലും നമുക്ക് ഇത് ഒരു പൊതു സിദ്ധാന്തമായി എടുക്കാം. ഒരു വ്യക്തിയുടെ പുറമെയുള്ളത് നാം ശ്രദ്ധിക്കരുത്. ഒരു സ്ത്രീ തന്റെ പുറമെയുള്ള സൗന്ദര്യത്തിനായി സമയം ചിലവഴിക്കും എന്നാൽ അവളുടെ യഥാർത്ഥ സൗന്ദര്യം പുറമെയുള്ള ഒരുക്കത്തിലല്ല. അത് പോലെ തന്നെ പച്ച കുത്തുന്നത് പുറമെയുള്ള സൗന്ദര്യത്തിനാണ്. എന്നാൽ നമ്മുടെ അകമെയുള്ള സൗന്ദര്യ വർദ്ധനത്തിനായി നാം അധികം പരിശ്രമിക്കണം.

ഈ വിഷയം പരിഗണിക്കുമ്പോള്‍ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്‌ ചോദിക്കാവുന്ന കാര്യം "കര്‍ത്താവേ ഞാൻ ചെയ്യുവാൻ പോകുന്ന ഈ കര്‍മ്മത്തെ നീ അനുഗ്രഹിച്ച്‌ നിന്റെ മഹത്വത്തിനാക്കി മറ്റേണമേ" എന്നതാണ്‌. "ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍" (1കൊരിന്ത്യർ.10:31). പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ മുറിവു വരുത്തുന്നതിനേപ്പറ്റിയോ പുതിയ നിയമത്തിൽ ഒരു പരാമര്‍ശവും ഇല്ല. എന്നാല്‍ പുതിയനിയമ വിശ്വാസികൾ പച്ചകുത്തുവാൻ ദൈവം അനുവദിച്ചിട്ടുണ്ട്‌ എന്നതിന്‌ ഒരു തെളിവുമില്ല.

ഇതിനോടുള്ള ബന്ധത്തില്‍ പറയേണ്ട വേരൊരു കാര്യം, നിങ്ങൾ ചെയ്യുന്ന കാര്യം ദൈവത്തിന് പ്രസാദകരമാകുമോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ പിന്നെ അത് ചെയ്യാതെ ഇരിക്കുക. “വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.“എന്ന് റോമർ 14: 23 പറയുന്നു. നമ്മുടെ ശരീരവും ആത്മാവും ദൈവത്തിന്റേതാണെന്ന് നാം ചിന്തിക്കണം.

1കൊരിന്ത്യർ 6:19-20 ൽ പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ പറഞ്ഞിട്ടില്ലെങ്കിലും ഈ വാക്യങ്ങളിലെ തത്വം ഇവിടെ യോജിക്കുന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് തീരുമാനിക്കുമ്പോഴെല്ലാം ഈ സത്യം മറക്കുവാന്‍ പാടില്ല. നമ്മുടെ ശരീരം ദൈവത്തിന്റെ വകയാണെങ്കില്‍ നാം അതിനെ പച്ചകുത്തുകയോ പാടുകള്‍ വരുത്തുകയോ ചെയ്യുന്നതിനു മുമ്പ്‌ ദൈവത്തിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിരിക്കേണ്ടതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?
© Copyright Got Questions Ministries