ചോദ്യം
മറ്റുള്ള മതവിശ്വാസികളോട് ക്രിസ്തീയവിശ്വാസികളൂടെ മനോഭാവം എന്തായിരിക്കണം?
ഉത്തരം
നാം ജീവിക്കുന്ന ഈ തലമുറയെ "സഹിഷ്ണതയുടെ തലമുറ" എന്ന് വിളിക്കാവുന്നതാണ്. സാന്‍മാര്‍ഗ്ഗീഗമായി ഒത്തുചേര്‍ന്നു പോകുന്ന പോക്കാണ് ഈ തലമുറയിലെ ഏറ്റവും നല്ല സംസ്കാരത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നത്. ആപേക്ഷിക സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവർ പറയുന്നത് എല്ലാ തത്വചിന്തയും, നൂതന ആശയങ്ങളും, മത വിശ്വാസവും തുല്യമായി പരിഗണനിക്കപ്പെടേണ്ടതാണ് കാരണം എല്ലാറ്റിലും ഒരുപോലെ സത്യങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്. ഒരു വിശ്വാസത്തെ അനുകരിച്ച് അതു മാത്രമാണ് ശരി എന്നു പറയുന്നവരെ ഇടുങ്ങിയ ചിന്താഗതിക്കാർ എന്നും, പ്രകാശിക്കപ്പെടാത്ത മനസ്സുള്ളവര്‍ എന്നും, അന്യാഭിപ്രായ വിരോധി എന്നും കരുതപ്പെടാറുണ്ട്.
എന്നാല്‍ ഓരോ വിശ്വാസവും നേരേ എതിരായിട്ടുള്ള കാര്യങ്ങൾ ശരി എന്നാണ് സമര്‍ത്ഥിക്കാറുള്ളത്. ഇവയെ സമന്വയപ്പെടുത്തി കൊണ്ടു പോകുവാന്‍ ആരേക്കൊണ്ടും സാധിക്കയില്ല. എല്ലാ മതങ്ങളും ശരിയാണ് എന്നു പറയുന്നവർ വാസ്തവത്തിൽ പറയുന്നത് എല്ലാം തെറ്റാണ് എന്നാണ്. ഉദ്ദാഹരണമായി ഒരിക്കല്‍ മാത്രമാണ് മരണം എന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ പൌരസ്ത്യ മതങ്ങൾ പഠിപ്പിക്കുന്നത് ഒരു പുനര്‍ജന്‍മം ഉണ്ട് എന്നാണ്. ഒരിക്കലും ഇവ രണ്ടും ഒത്തുപോകയില്ല. ബൈബിള്‍ പറയുന്നത് ശരിയാണെങ്കില്‍ മറ്റേതും ശരിയായിരിക്കുവാൻ സാധ്യമല്ല. ആപേഷിക സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവർ ചെയ്യുവാന്‍ ശ്രമിക്കുന്നത് ഇങ്ങനെ ഒരിക്കലും ഒത്തുപോകുവാൻ സാധിക്കാത്ത കാര്യങ്ങളെ ഇണക്കി എല്ലാം ശരി എന്നു പറഞ്ഞ് മൂഡന്റെ പറുദീസയിലെ ജീവിതം നയിക്കയാണ്.
യേശുകര്‍ത്താവു പറഞ്ഞു, "ഞാന്‍ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു; ഞാന്‍ മൂലമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹന്നാൻ 14:6) എന്ന്. സത്യത്തെ വെറും ഒരു ആശയം മാത്രമായിട്ടല്ല, ഒരു വ്യക്തിയായി ക്രിസ്തീയ വിശ്വാസികള്‍ അംഗീകരിക്കുന്നു, തന്‍മൂലം ക്രിസ്തീയ വിശ്വാസി "തുറന്ന മനസ്സ് ഇല്ലാത്തവന്‍" എന്ന മുദ്രക്ക് അവകാശിയായിത്തീരുന്നു. ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളെ അവര്‍ വിശ്വസിച്ച് ഏറ്റുപറയുന്നു (റോമർ 10:9). "തുറന്ന മനസ്സുള്ളവനായി" ക്രിസ്തു മരിച്ചില്ല, ഉയിര്‍ത്തെഴുന്നേറ്റിട്ടും ഇല്ല എന്നു പറയുന്നവനുമായി എങ്ങനെ ഒത്തുപോകുവാൻ ഒരു വിശ്വാസിക്ക് കഴിയും? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം അടിസ്ഥാന സത്യങ്ങളെ മറുതലിക്കുന്നവൻ ദൈവത്തെയാണ് മറുതലിക്കുന്നത്.
ഇതുവരെ നാം പറഞ്ഞുവന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങളെപ്പറ്റിയാണ്. ക്രിസ്തു മരണത്തില്‍ നിന്ന് ശാരീരികമായി ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം ഒരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലാത്തതാണ്. എന്നാല്‍ മറ്റു പല വിവാദ വിഷയങ്ങൾ ബൈബിൾ വിശ്വസിക്കുന്നവരുടെ ഇടയിൽ തന്നെ ഉണ്ട്. ഉദ്ദാഹരണമായി എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ ആരാണ്? അല്ലെങ്കിൽ പൌലൊസിന്റെ ജഡത്തിലെ മുള്ള് എന്തായിരുന്നു? എന്നീ കാര്യങ്ങളിൽ കടും പിടുത്തം ആവശ്യമില്ല. അത്തരം കാര്യങ്ങളെ തുറന്ന മനസ്സോടെ വീക്ഷിക്കേണ്ടതാണ് (2തിമൊത്തിയോസ് 2:23; തീത്തോസ് 3:9).
എങ്കിലും അടിസ്ഥാന ഉപദേശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും വാദിക്കുമ്പോഴും ഒരു ക്രിസ്തീയ വിശ്വാസി എപ്പോഴും മാന്യത പാലിക്കേണ്ടതാണ്. ഒരു കാര്യത്തില്‍ ഒരാളോടു അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നു വന്നേക്കാം. എന്നാൽ അതുകൊണ്ട് അയാളെ വെറുക്കേണ്ട അല്ലെങ്കിൽ അവഹേളിക്കേണ്ട കാര്യം ഇല്ലല്ലോ. നാം അറിഞ്ഞ സത്യങ്ങള്‍ക്ക് വിശ്വസ്തത പുലര്‍ത്തുന്നതിനോടൊപ്പം അവ അറിയാത്തവരോടു മനസ്സലിവോടെ നാം ഇടപെടുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിനെപ്പോലെ നാമും കൃപയും സത്യവും നിറഞ്ഞവരായിരിക്കേണ്ടതാണ് (യോഹന്നാൻ 1:14). ഇക്കാര്യത്തില്‍ പത്രോസ് അപ്പൊസ്തലന്റെ ബുദ്ധി ഉപദേശം നമുക്ക് പിന്‍പറ്റാം. "നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏവരോടും സൌമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പീന്‍ (1പത്രൊസ് 3:15).
English
മറ്റുള്ള മതവിശ്വാസികളോട് ക്രിസ്തീയവിശ്വാസികളൂടെ മനോഭാവം എന്തായിരിക്കണം?