ചോദ്യം
നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ് ദൈവം ഏദെൻ തോട്ടത്തിൽ വെച്ചത്?
ഉത്തരം
ഏദെന്‍ തോട്ടത്തിൽ ദൈവം നന്‍മതിന്‍മകളെ അറിയുന്ന വൃക്ഷം വെച്ചതിന്റെ ഉദ്ദേശം മനുഷ്യന്‍ ദൈവത്തെ അനുസരിക്കുവാനോ അനുസരിക്കാതിരിക്കുവാനോ ഒരു അവസരം ഉണ്ടാകേണ്ടതിനാണ്. ഈ വൃക്ഷത്തിന്റെ കനി ഭക്ഷിക്കുന്നതൊഴികെ മറ്റെന്തു ചെയ്യുവാനും ആദാമിനും ഹവ്വയ്ക്കും അനുവാദം ഉണ്ടായിരുന്നു. "യഹോവയായ ദൈവം മനുഷ്യനോട് കല്‍പിച്ചതെന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലങ്ങളും നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്. തിന്നുന്ന നാളില്‍ നീ മരിക്കും" (ഉല്‍പത്തി 2:16-17). ഇങ്ങനെ തെരഞ്ഞെടുക്കുവാന്‍ അവര്‍ക്ക് ഒരു അവസരം ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ വെറും ഒരു യന്ത്രത്തെപ്പോലെ മാത്രം ആയിപ്പോകുമായിരുന്നു. എന്നാല്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉള്ളവനായിട്ടായിരുന്നു. ആ സ്വാതന്ത്ര്യം പ്രായോഗികം ആക്കണമെങ്കില്‍ അതിനുള്ള അവസരം ഉണ്ടായിരിക്കണമല്ലോ. അതിനുവേണ്ടിയായിരുന്നു തോട്ടത്തിലെ ആ വൃക്ഷം.
ആ മരത്തിന് അതില്‍ത്തന്നെ ഒരു തിന്‍മയും ഇല്ലായിരുന്നു. അതിന്റെ ഫലം തിന്നതുകൊണ്ട് അവരുടെ അറിവ് പെട്ടെന്ന് വളര്‍ന്നും ഇല്ല. അവരുടെ അനുസരണക്കേടായിരുന്നു തിന്‍മയിലേയ്ക്ക് അവരുടെ കണ്ണുകളെ തുറപ്പിച്ചത്. അവരുടെ അനുസരണക്കേടു നിമിത്തം പാപവും തിന്‍മയും ലോകത്തിലേയ്ക്ക് പ്രവേശിച്ചു. ദൈവത്തെ അനുസരിക്കാതെ ആ ഫലം തിന്നതുകൊണ്ട്, ആദാമിനും ഹവ്വയ്ക്കും തിന്‍മയെക്കുറിച്ചുള്ള അറിവ് വന്നു (ഉല്‍പത്തി 3:6-7).
ആദാമും ഹവ്വയും പാപം ചെയ്യണം എന്ന ദൈവം ആഗ്രഹിച്ചില്ല. എന്നാല്‍ അവർ പാപം ചെയ്യും എന്ന് ദൈവം അറിഞ്ഞിരുന്നു. പാപത്തിന്റെ പരിണിതഫലങ്ങളായ തിന്‍മയും, കഷ്ടവും, മരണവും ലോകത്തില്‍ പ്രവേശിക്കും എന്നും അവൻ അറിഞ്ഞിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് പിശാച് അവരെ പരീക്ഷിക്കുവാന്‍ അവൻ അനുവദിച്ചത്? പിശാച് പരീക്ഷിച്ചതുകൊണ്ട് അവർ ഒരു തീരുമാനം എടുക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. അവര്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈവത്തിനു എതിരായി തീരുമാനിച്ചു. അതിന്റെ പരിണിത ഫലമായി തിന്‍മയും, രോഗവും, മരണവും ലോകത്തില്‍ പ്രവേശിച്ചു. ആദമിന്റേയും ഹവ്വയുടേയും സന്തതികളായി ജനിച്ച ഏവരും പാപപ്രകൃതി ഉള്ളവരായി ജനിക്കുവാന്‍ അത് കാരണമായിത്തീര്‍ന്നു. അതിന്റെ ഫലമായി മനുഷ്യന്റെ പാപപരിഹാരാര്‍ത്ഥം ക്രിസ്തു ക്രൂശില്‍ മരിക്കേണ്ടിയും വന്നു. ഇന്ന് ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്ക് പാപത്തിന്റെ ശിക്ഷയില്‍ നിന്നും ഒടുവിൽ പാപത്തിൽ നിന്നു തന്നെയും വിടുതൽ പ്രാപിക്കുവാൻ കഴിയും. അപ്പൊസ്തലനായ പൌലൊസ് റോമർ 7:24-25 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത് നമുക്കും പ്രതിധ്വനിക്കാം. "അയ്യോ, ഞാന്‍ അരിഷ്ട മനുഷ്യൻ; ഈ പാപ ശരീരത്തിൽ നിന്ന് ആര്‍ എന്നെ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നിമിത്തം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു".
English
നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ് ദൈവം ഏദെൻ തോട്ടത്തിൽ വെച്ചത്?