ചോദ്യം
കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?
ഉത്തരം
കന്യകാ ജനനം എന്ന ഉപദേശം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് (യെശ.7:14; മത്താ.1:23; ലൂക്കോ.1:27,34). ഈ സംഭവത്തെ വേദപുസ്തകം എങ്ങനെയാണ് വിവരിച്ചിരിക്കുന്നതെന്ന് ആദ്യം നമുക്ക് നോക്കാം. ലൂക്കോ.1:34 ലെ "ഇതെങ്ങനെ സാധിക്കും" എന്ന മറിയയുടെ ചോദ്യത്തിന് ഗബ്രിയേല്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞിരിക്കുന്നത്: "പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും" (ലൂക്കോ.1:35). മറിയയെ വിവാഹം കഴിക്കാതെ ഗൂഢമായി ഉപേക്ഷിക്കാൻ തീരുമാനിച്ച യോസഫിനോട് "അവൾ ഗര്ഭിണിയായത് പരിശുധാത്മാവിനാലാണെന്നും" ആയതിനാൽ വിവാഹം കഴിക്കാൻ മടിക്കേണ്ടെന്നും പറഞ്ഞു ദൂതൻ യോസേഫിനെ ധൈര്യപ്പെടുത്തി.. മത്താ.1:18 ല്‍ വായിക്കുന്നത്, "അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടതിനു ശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു" എന്നാണ്. ഗലാ.4:4 ലും കന്യകാ ജനനത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. "ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്ന് ജനിച്ചവനായി" എന്ന് അവിടെ വായിക്കുന്നു.
ഈ വേദഭാഗങ്ങളില്‍ നിന്ന് വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവ് മറിയയുടെ ശരീരത്തില്‍ നടത്തിയ പ്രക്രിയയുടെ ഫലമായിട്ടാണ് യേശു ജനിച്ചത് എന്നാണ്. ദേഹരഹിതനായ ദൈവാത്മാവും ശരീരമുള്ള മറിയയും ഇതില്‍ ഭാഗഭാക്കായി. മറിയ സ്വയം ഗർഭവതി ആകുക അല്ലായിരുന്നു ,അവൾ ദൈവാത്മാവിന്റെ കരങ്ങളില്‍ അതിനായി ഒരു പാത്രമായി മാറി. ഇത് ദൈവത്തിനു മാത്രം ചെയ്യുവാന്‍ കഴിയുമായിരുന്ന അത്യത്ഭുതമായ മനുഷ്യാവതാരം ആയിരുന്നു.
ചിലർ അഭിപ്രായപെടുന്നതുപോലെ യേശു പരിശുദ്ധാത്മാവിനാൽ മറിയയിൽ അവതരിച്ചു എന്നതിനാൽ അവൻ പൂർണ്ണമനുഷ്യൻ അല്ലാതാകുന്നില്ല. നമ്മെപ്പോലെ ശരീരമുള്ള ഒരു പൂര്ണമനുഷ്യനായിരുന്നു യേശു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. അത് അവന് മറിയയില്‍ നിന്നാണ് ലഭിച്ചത്. അതേസമയം അവന്‍ പാപരഹിതനും നിത്യനായ പൂർണ്ണദൈവവും ആയിരുന്നു (യോഹ.1:14: 1തിമൊ.3:16; എബ്രായർ.2:14-17).
യേശുക്രിസ്തു പാപത്തില്‍ ജനിച്ചവനായിരുന്നില്ല, അതുകൊണ്ട് അവനില്‍ പാപപ്രകൃതി ഇല്ലായിരുന്നു (എബ്രാ.7:26). ഒരു പക്ഷെ ആ പാപപ്രകൃതി മനുഷര്‍ക്ക് പിതാക്കന്‍മാരില്‍ കൂടെ ആയിരിക്കും ലഭിക്കുന്നത് എന്ന് കരുതുന്നു (റോമ.5:12,17,19). അവന്‍ കന്യകയില്‍ പിറന്നതുകൊണ്ട് നിത്യനായ ദൈവത്തിന് പാപപ്രകൃതി ഇല്ലാത്ത പൂര്‍ണ്ണമനുഷനായിത്തീരുവാന്‍ കഴിഞ്ഞു.
English
കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?