settings icon
share icon
ചോദ്യം

ഇന്നും ദൈവം ജനങ്ങൾക്ക് ദർശനം നൽകാറുണ്ടോ?

ഉത്തരം


ഇന്നും ജനങ്ങൾക്ക് ദർശനം കൊടുക്കുവാൻ ദൈവത്തിന് കഴിയുമോ? കഴിയും! ഇന്നും ജനങ്ങൾക്ക് ദൈവം ദർശനം നൽകാറുണ്ടോ? സാധ്യമാണ്. സാധാരണ സംഭവമായിട്ട് ദർശനങ്ങളെ മനസ്സിലാക്കാമോ? ഇല്ല. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് ദൈവം ദർശനങ്ങളിലൂടെ ധാരാളം സമയം ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. പൗലോസ്, പത്രോസ്, ദാനിയേൽ, യെഹസ്കേൽ, യെശയ്യാവ്, ശലോമോൻ, മറിയയുടെ ഭർത്താവായ യോസേഫ്, യാക്കോബിന്റെ മകനായ യോസേഫ് ഇവരൊക്കെ ഇതിന് ഉദാഹരണമാണ്. ദർശനങ്ങളുടെ ഒരു പകർച്ച യോവേൽ പ്രവാചകൻ പ്രവചിച്ചത് യാഥാർത്ഥ്യമായത് പത്രോസ് പ്രവർത്തി 2 ൽ ഉറപ്പിക്കുന്നു. ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ ലഭിക്കുന്നതാണ് സ്വപ്നം എന്നാൽ ഉണർന്നിരിക്കുമ്പോൾ ലഭിക്കുന്നതാണ് ദർശനം.

ദർശനങ്ങളും സ്വപ്നങ്ങളും ദൈവം സമഗ്രമായി ലോകത്തിന്റെ പല ഭാഗത്തും ഉപയോഗിക്കുന്നത് കാണുവാൻ സാധിക്കുന്നു. സുവിശേഷമോ ബൈബിളോ ഒന്നും ലഭ്യമാകാത്ത ഇടങ്ങളിൽ ദൈവം തന്റെ സന്ദേശം നേരിട്ട് സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും എത്തിക്കുന്നു. ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ സത്യം ജനങ്ങളിൽ എത്തിക്കാൻ ദൈവം ഉപയോഗിച്ചിരുന്ന ബൈബിൾ ഉദാഹരണങ്ങളാണ് ദർശനങ്ങൾ. ദൈവം ഒരു സന്ദേശം ഒരു വ്യക്തിയിൽ എത്തിക്കാൻ ആഗ്രഹിച്ചാൽ ദർശനമോ, സ്വപ്നമോ, ദൂതനോ, മിഷനറിയോ അങ്ങനെ ആവശ്യമായ ഏത് മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കാം. സുവിശേഷം ലഭ്യമാകുന്ന സ്ഥലങ്ങളിലും ദർശനം നൽകാൻ ദൈവത്തിന് കഴിയും. ദൈവത്തിന്റെ പ്രവർത്തികൾക്ക് അതിരില്ല.

അതേ സമയം ദർശനങ്ങളും, അവയുടെ വ്യഖ്യാനങ്ങളും വരുമ്പോൾ നാം സൂക്ഷിക്കണം. നമുക്ക് അറിയേണ്ടത് എല്ലാം ബൈബിൾ പറയുന്നുവെന്നും ബൈബിൾ തികവുള്ളതാണെന്നും നാം ഓർക്കണം. ദൈവം തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളോട് പൂർണ്ണമായും യോജിക്കുന്നത് ആയിരിക്കും അവൻ തരുന്ന ദർശനങ്ങളും എന്നതാണ് സത്യം. ദൈവ വചനത്തെക്കാളോ അതിനോടൊപ്പമോ ഉള്ള അധികാരം ദർശങ്ങൾക്ക് നൽകരുത്. ക്രിസ്തീയ വിശ്വാസത്തിന്റെ പരമമായ അധികാരം ദൈവ വചനം ആയിരിക്കണം. നിങ്ങൾക്ക് ഒരു ദർശനം ലഭിക്കുകയും അത് ദൈവത്തിൽ നിന്നാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ദൈവ വചനം പരിശോധിച്ച് അതുമായി ഒത്തു പോകുന്നതാണോ നിങ്ങളുടെ ദർശനം എന്ന് നോക്കുക. ദർശനത്തിന് പ്രതികരണമായി എന്ത് ചെയ്യണം എന്നാണോ ദൈവം ആഗ്രഹിക്കുന്നത് അത് പ്രാർത്ഥനാ പൂർവ്വം ചെയ്യുക. (യാക്കോബ് 1: 5) ദൈവം ഒരു ദർശനം നൽകിയിട്ട് അതിന്റെ അർത്ഥം മറച്ച് വയ്ക്കുകയില്ല. വചനത്തിൽ എവിടെയെല്ലാം ഒരു വ്യക്തി ദർശനത്തിന്റെ അർത്ഥം ചോദിച്ചിട്ടുണ്ടോ അപ്പൊഴെല്ലാം അതവന് ലഭ്യമായെന്ന് ദൈവം ഉറപ്പ് വരുത്തിയിട്ടുണ്ട്. (ഡാനിയേൽ 8: 15-17)

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഇന്നും ദൈവം ജനങ്ങൾക്ക് ദർശനം നൽകാറുണ്ടോ?
© Copyright Got Questions Ministries