settings icon
share icon
ചോദ്യം

ദൈവശബ്ദം എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും?

ഉത്തരം


തലമുറകളായി എണ്ണമറ്റ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്‌. ശമുവേല്‍ ബാലന്‍ ദൈവശബ്ദം കേട്ടെങ്കിലും ഏലി കാര്യം പറഞ്ഞു മനസ്സിലാക്കിക്കോടുക്കുന്നതുവരെ അവന്‍ അത്‌ അറിഞ്ഞിരുന്നില്ല (1ശമു.3:1-10). ദൈവം അവനു പ്രത്യക്ഷപ്പെട്ടെങ്കിലും ഗിദെയോന്‍ അത്‌ മനസ്സിലാക്കിയില്ലെന്നു മാത്രമല്ല മൂന്നു പ്രാവശ്യം അടയാളങ്ങള്‍ ചോദിച്ച്‌ സംശയനിവാരണം വരുത്തുകയും ചെയ്തു (ന്യായാ.6:17-22, 36-40). നാം ദൈവശബ്ദം കേള്‍ക്കുമ്പോള്‍ ദൈവമാണ്‌ നമ്മോടു സംസാരിക്കുന്നത്‌ എന്ന്‌ എങ്ങനെ മനസ്സിലാക്കാം? ഇന്ന്‌ നാം ശമുവേലിനേക്കാളും ഗിദയോനേക്കാളും ഭാഗ്യശാലികള്‍ ആണ്‌. കാരണം നമുക്ക്‌ ദൈവനിശ്വാസീയമായ തിരുവചനം അഥവാ മുഴു വേദപുസ്തകവും ഇന്ന്‌ നമ്മുടെ കരങ്ങളില്‍ ഉണ്ടെന്നുള്ളതു തന്നെ. "എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച്‌ തികെഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത്‌ ആകുന്നു" (2തിമോ.3:16-17). നമുക്ക്‌ ഒരു പ്രശ്നമോ അല്ലെങ്കില്‍ തീരുമാനം എടുക്കേണ്ട ആവശ്യമോ ഉണ്ടെങ്കില്‍ വേദപുസ്തകം അതെപ്പറ്റിഎന്തു പറയുന്നു എന്ന്‌ ആദ്യം മനസ്സിലാക്കണം. തന്റെ വചനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്കോ വാഗ്ദത്തങ്ങള്‍ക്കോ എതിരായി ദൈവം നമ്മെ ഒരു കാര്യത്തിലും ഒരിക്കലും വഴിനടത്തുകയില്ല (തീത്തോ.1:2).

അടുത്തതായി ദൈവശബ്ദം തിരിച്ചറിയുവാന്‍ നാം പഠിക്കേണ്ടതാണ്‌ . "എന്റെ ആടുകള്‍ എന്റെ ശബ്ദം അറിയുന്നു; ഞാന്‍ അവയെ അറിയുന്നു. അവ എന്നെ അനുഗമിക്കുന്നു (യോഹ.10:27). അവനു സ്വന്തമായവരാണ്‌ അവന്റെ ശബ്ദം കേള്‍ക്കുന്നത്‌. അങ്ങനെയുള്ളവര്‍ കൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വീണ്ടും ജനിച്ച്‌ ദൈവമക്കള്‍ ആയവരാണ്‌. അവര്‍ അവന്റെ സ്വന്തമായതിനാല്‍ അവന്റെ ശബ്ദം തിരിച്ചറിയുവാന്‍ അവര്‍ക്ക്‌ കഴിയും. അവന്റെ സ്വന്തമായിത്തീര്‍ന്നെങ്കിലേ അവന്റെ ശബ്ദം മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കയുള്ളൂ.

നാം ദൈവശബ്ദം കേള്‍ക്കുന്നത്‌ രഹസ്യമായി അവന്റെ സന്നിധിയില്‍ ഇരുന്ന് തിരുവചനം വായിച്ച്‌, ധ്യാനിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോഴാണ്‌. ദൈവത്തെ അടുത്തറിയുവാന്‍ വേണ്ടി നാം അധികനേരം തന്റെ വചനവുമായി ചെലവിടേണ്ടതാണ്‌. ബാങ്കില്‍ ജോലിചെയ്യുന്നവര്‍ കള്ള നോട്ടുകളെ തിരിച്ചറിയുവാന്‍ എളുപ്പം സാധിക്കേണ്ടതിന്‌ വാസ്ഥവത്തിലുള്ള നോട്ടുകളെ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു. അതുപോലെ ദൈവവചനത്തെ നാം വളരെ അടുത്തറിഞ്ഞാല്‍ ദൈവം നമ്മോടു സംസാരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും. നാം അവനെപ്പറ്റിയുള്ള സത്യങ്ങള്‍ മനസ്സിലാക്കണം എനനം ഉദ്ദേശത്തോടു കുടിയാണ്‌ ദൈവം നമ്മോടു സംസാരിക്കുന്നത്‌. ഇന്നും ദൈവം അശരീരിയായി സംസാരിച്ചുകൂടാ എന്നില്ല. എന്നാല്‍ സാധാരണയായി തന്റെ വചനത്തില്‍ കൂടെ ദൈവാത്മാവ്‌ നമ്മുടെ ഹൃദയങ്ങളില്‍ മന്ത്രിക്കുന്നു. ചിലപ്പോള്‍ മറ്റുള്ളവരില്‍ കൂടെയും അല്ലെങ്കില്‍ സാഹചര്യങ്ങളില്‍ കൂടെയും ദൈവം തന്റെ ഇംഗിതം നമുക്ക്‌ മനസ്സിലാക്കിത്തരും. നാം മനസ്സിലാക്കിയിരിക്കുന്ന വേദപുസ്തക സത്യങ്ങളെ വാസ്ഥവത്തില്‍ ജീവിതത്തില്‍ പ്രായോഗികം ആക്കുമ്പോള്‍ ദൈവശബ്ദം നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവശബ്ദം എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും?
© Copyright Got Questions Ministries