settings icon
share icon
ചോദ്യം

ആരാണ്‌ ഒരു ക്രിസ്ത്യാനി?

ഉത്തരം


നിഘണ്ടുവിൽ ക്രിസ്ത്യാനി എന്ന വാക്കിന്‌ "യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്ന ആൾ അഥവാ യേശുവിന്റെ ഉപദേശം അനുസരിച്ചുള്ള മതവിശ്വാസി" എന്നാണ്‌ അർത്ഥം കൊടുത്തിരിക്കുന്നത്‌. ഈ അർത്ഥം പഠനത്തിന്റെ ആരംഭത്തിൽ ഉപയോഗപ്രദമായി തോന്നും എന്നാൽ വചനപ്രകാരം ഉള്ള ഒരു അർത്ഥം വെളിവായി വരുന്നില്ല. പുതിയ നിയമത്തിൽ 'ക്രിസ്ത്യാനി' എന്ന വാക്ക്‌ മൂന്ന് പ്രാവശ്യം കാണുന്നുണ്ട്‌ (പ്രവർത്തികൾ 11:26; 26:28; 1 പത്രോസ് 4:16). ആദ്യകാലത്തെ ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ സ്വഭാവവും, പെരുമാറ്റവും, വാക്കുകളും ക്രിസ്തുവിന്റേതു പോലെ ആയിരുന്നതിനാൽ അന്ത്യോക്യയിൽ വച്ചാണ്‌ അവരെ ആദ്യമായി 'ക്രിസ്ത്യാനികൾ' എന്ന് വിളിച്ചത്‌. അന്ത്യോക്യയിലെ അവിശ്വാസികൾ അവരെ പുച്ഛിച്ച്‌ കളിയാക്കി അവർക്ക് കൊടുത്ത പേരാണിത്‌. ആ വാക്കിന്റെ അർത്ഥം 'ക്രിസ്തുവിന്റെ കൂട്ടത്തിൽ ചേർന്ന ആൾ' എന്നോ 'ക്രിസ്തുവിന്റെ അനുഗാമി' എന്നോ ആണ്‌.

എന്നാൽ, ഖേദമെന്നു പറയട്ടെ, കാലപ്പഴക്കത്തിൽ ക്രിസ്ത്യാനി എന്ന വാക്ക്‌ ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ട ആൾ എന്ന അർത്ഥം വരുമാറ്‌ കാര്യങ്ങൾ മാറിപ്പോയി. ക്രിസ്തുവിന്റെ ആദ്യകാല ശിഷ്യന്മാരെ പ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്റെ കർമ്മങ്ങൾ മാത്രം സ്വീകരിച്ച്‌ ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവർ ക്രിസ്ത്യാനികളായി. വെറും പള്ളിയിൽ പതിവായി പോകുന്നതു കൊണ്ടോ,ദാന ധർമ്മങ്ങൾ ചെയ്യുന്നതുകൊണ്ടോ, ആർക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല. ഒരാൾ ഒരു ഗാരേജിൽ പോയാൽ ആ വ്യക്തി ഒരു കാറായിത്തീരുന്നില്ലല്ലോ; അതു പോലെ ഒരാൾ പള്ളിയിൽ പോയാൽ മാത്രം ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല. ഒരു പള്ളിയിൽ പതിവായി പോയി അവിടുത്തെ എല്ലാ ചടങ്ങുകളിലും ഭാഗഭാക്കായി പള്ളിക്ക്‌ വേണ്ടും പോലെ സംഭാവനകൾ കൊടുത്താലും ഒരുവൻ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നില്ല.

നാം ചെയ്യുന്ന പുണ്യ പ്രവർത്തികൾ കൊണ്ട്‌ നാം ദൈവ സന്നിധിയിൽ സ്വീകാര്യമുള്ളവരായിത്തീരുന്നില്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു. തീത്തോസ് 3:5 ൽ നാം ഇങ്ങനെ വായിക്കുന്നു. "അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവർത്തികളാലല്ല, തന്റെ കാരുണ്യ പ്രകാരമത്രേ രക്ഷിച്ചത്‌". ക്രിസ്തുവിൽ തന്റെ വിശ്വാസവും ആശ്രയവും അർപ്പിച്ച് ദൈവത്തിൽ നിന്ന് വീണ്ടും ജനിച്ചവനാണ്‌ ഒരു ക്രിസ്ത്യാനി (യോഹന്നാൻ 3:3, 7; 1പത്രോസ് 1:23). "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടത്‌; അതും നിങ്ങൾ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു" എന്ന് എഫേസ്യർ 2:8 ൽ പറയുന്നു.

ഒരു യഥാർത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്റെ മരണ പുനരുദ്ധാനത്തിൽ വിശ്വസിച്ച്‌ ആശ്രയിച്ച്‌ ക്രിസ്തുവിൽ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്‌. യോഹന്നാൻ 1:12 ഇങ്ങനെ പറയുന്നു: "അവനെ കൈകൊണ്ട്‌ അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു". ദൈവ വചനം അനുസരിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഒരു ക്രിസ്ത്യാനി. (1 യോഹന്നാൻ 2:4,10) യേശു ക്രിസ്തുവിൽ പുതു ജീവൻ പ്രാപിച്ചും, ദൈവീക കുടുംബത്തിന്റെ അംഗമായും, ഒരു ദൈവ പൈതലുമായി തീർന്ന ഒരു വ്യക്തിയാണ് ക്രിസ്ത്യാനി.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആരാണ്‌ ഒരു ക്രിസ്ത്യാനി?
© Copyright Got Questions Ministries