ചോദ്യം
എന്തിന് പ്രര്‍ത്ഥിക്കണം?
ഉത്തരം
ഒരു ക്രിസ്തു വിശ്വാസിക്ക് പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്. പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനേക്കാള്‍ പ്രാര്‍ത്ഥിക്കുന്നതാണ് അവന് എളുപ്പം. നിരവധി കാര്യങ്ങൾക്കായി നാം പ്രാര്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് (ലൂക്കോ.2:36, 38) പ്രാർത്ഥന അവനെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന കാരണം പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മോട് കല്‍പിച്ചിട്ടുണ്ട് എന്നതിനാലാണ് (ഫിലി.4:6-7). കര്‍ത്താവിന്റെ ജീവിതത്തിലും ആദ്യസഭയുടെ ചരിത്രത്തിലും പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്ന പങ്കിനെ നാം ജീവിതത്തില്‍ പ്രായോഗികം ആക്കേണ്ടതാണ് (മര്‍കോ.1:35; അപ്പൊ.1:14; 2:42; 3:1; 4:23-31; 6:4; 13:1-3). പ്രാര്‍ത്ഥനാ ജീവിതം കര്‍ത്താവിനു പ്രധാനമായിരുന്നെങ്കില്‍ നമുക്കും ജീവിതത്തില്‍ അത് പ്രധാനമാക്കാം. തന്റെ പിതാവുമായുള്ള കൂട്ടായ്മക്ക് യേശുകര്‍ത്താവിനു പ്രാര്‍തഥെന ആവശ്യമായിരുന്നെങ്കില്‍, നമുക്ക് എത്ര അധികം ആവശ്യമാണ്?
നമ്മുടെ ജീവിതത്തിലെ പല പ്രായോഗിക പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ ഉത്തരം നമുക്കു ലഭ്യമാകുന്നത് പ്രാര്‍ത്ഥനയില്‍ കൂടെയാണ്. നമ്മുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (ലൂക്കോ.6:6"12-13); പൈശാചികന്റെ എതിര്‍പ്പുകളെ തരണം ചെയ്യുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (മത്താ.17: 14-21); കൊയ്തിന് ആളുകളെ അയക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതാണ്(ലൂക്കോ.10:2); പരീക്ഷകളെ ജയിക്കുവാന്‍ ബലത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (മത്താ.26:41); നമ്മുടേയും മറ്റുള്ളവരുടേയും ആത്മീയ വര്‍ദ്ധനക്കായി നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (എഫെ.6:18-19).
നാം ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ പ്രര്‍ത്ഥനകള്‍ക്ക് നാം ഉദ്ദേശിച്ച ഉത്തരം ലഭിച്ചു എന്ന് വരില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യര്‍ത്ഥമല്ല എന്ന് കര്‍ത്താവ് പഠിപ്പിച്ചിട്ടുണ്ട് (മത്താ.6:6). തന്റെ ഹിതമനുസരിച്ച് നാം കേള്‍ക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന് താന്‍ വാക്കു പറഞ്ഞിട്ടുണ്ട് (1യോഹ.5:14-15). ചിലപ്പോള്‍ തന്റെ ജ്ഞാനത്തില്‍ നമ്മുടെ നന്‍മക്കായി പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം വൈകി ലഭിച്ചു എന്നും വരാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രാര്‍ത്ഥനയില്‍ ജാഗരിച്ചുകൊണ്ടിരിക്കേണ്ടതാണ് (മത്താ.7:7; ലൂക്കോ.18:1-8). പ്രാര്‍ത്ഥന നമ്മുടെ ഇംഗിതങ്ങള്‍ സാധിക്കുന്നതിനുവേണ്ടി അല്ല, മറിച്ച് ദൈവഹിതം നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും നിറവേറേണ്ടതിനത്രേ ഉപയോഗിക്കേണ്ടത്. ദൈവത്തിന്റെ ജ്ഞാനം അപ്രമേയമാണല്ലോ.
ചില സാഹചര്യങ്ങളില്‍ ദൈവഹിതം എന്താണെന്ന് നമുക്ക് വ്യക്തമായി അറിഞ്ഞു എന്ന് വരികയില്ല. ദൈവഹിതം ആരായുന്നതിനുള്ള വഴിയാണ് പ്രര്‍ത്ഥന. കനാന്യസ്ത്രീ തന്റെ മകളുടെ ജീവിതത്തില്‍ നിന്ന് പൈശാചിക ശക്തികള്‍ ഒഴിയുവാന്‍ പ്രാര്‍ത്ഥിച്ചില്ലായിരുന്നു എങ്കില്‍ അവള്‍ ഒരിക്കലും സുഖം പ്രാപിക്കയില്ലായിരുന്നു (മര്‍ക്കോ.7:26-30). യെരിഹോവിന്റെ വെളിയില്‍ ആയിരുന്ന കുരുടന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കുരുടനായി തന്നെ തുടരുമായിരുന്നു (ലൂക്കോ.18:35-43). പലതും നമുക്ക് ലഭിക്കാത്തതിന്റെ കാരണം നാം ചോദിക്കാത്തതിനാലാണ് എന്ന് വചനം പറയുന്നു (യാക്കോ.4:2). ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നത് സുവിശേഷം അറിയിക്കുന്നതിനോടു തുല്യമാണ്. നാം സുവിശേഷം അറിയിക്കാതിരുന്നാല്‍ ആരൊക്കെ അതിന് വിധേയപ്പെടുമായിരുന്നു എന്ന് നമുക്ക് അറിയുവാന്‍ കഴിയുമായിരുന്നുല്ലല്ലൊ. അതുപോലെ പ്രാര്‍തഥികക്കാതിരുന്നാല്‍ പ്രാര്‍ത്ഥന കൊണ്ട് നാം സാധിക്കണം എന്ന് ദൈവം ഉദ്ദേശിച്ച കാര്യങ്ങള്‍ സംഭവിക്കുകയില്ല.
പ്രാര്‍ത്ഥനക്കുറവ് നമ്മുടെ വിശ്വാസക്കുറവിനെ കാണിക്കുന്നു. ദൈവവചനത്തിലുള്ള നമ്മുടെ ആശ്രയക്കുറവിനെ പ്രാര്‍ത്ഥന ഇല്ലായ്മ കാണിക്കുന്നു. നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അധികമായി ചെയ്യുവാന്‍ കഴിവുള്ള ദൈവത്തില്‍ നാം വെച്ചിരിക്കുന്ന ആശ്രയത്തെയാണ് നമ്മുടെ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്നത്.( എഫേ3:20) മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നത് കാണുവാനുള്ള ഒരു ഉപാധികൂടിയാണ് പ്രാർത്ഥന. പ്രാര്‍ത്ഥനയാല്‍ സാധിക്കുന്ന പ്രധാന കാര്യം ദൈവീകശക്തി നമ്മില്‍കൂടെ വ്യാപരിക്കുവാന്‍ നാം അനുവദിക്കുന്നു എന്നതാണ്. അതുമൂലം നമ്മേക്കാള്‍ ശക്തികൂടുതല്‍ ഉള്ള പൈശാചിക ശക്തികളെ ജയിക്കുവാന്‍ നമുക്ക് ബലം ലഭിക്കുന്നു. അതുകൊണ്ട് തക്ക സമയത്ത് നമുക്ക് കൃപ ലഭിക്കേണ്ടതിന് കൃപാസനത്തിന്റെ അടുക്കലേക്ക് ചെല്ലാം കാരണം നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. (എബ്രാ.4:15-16). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥനക്ക് വലിയ ശക്തി ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു (യാക്കോ.5:16). നാം എപ്പോഴും പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരായി നമ്മില്‍കൂടി അവന്റെ നാമം മഹത്വപ്പെടേണ്ടതിന് ആവശ്യമായ കൃപ അവന്‍ നമുക്ക് തരുമാറാകട്ടെ!
English
എന്തിന് പ്രര്‍ത്ഥിക്കണം?